പത്തുവര്‍ഷത്തോളം കോളേജ് അധ്യാപികയെ ലൈംഗികമായി ചൂഷണം ചെയ്ത വിദ്യാഭ്യാസ സ്ഥാപന ഉടമ അറസ്റ്റില്‍. രമേശ്ചന്ദ്ര ശോഭ്നാഥ് മിശ്ര എന്നയാളാണ് അറസ്റ്റിലായത്. നാല്‍പ്പത്തിരണ്ടുകാരിയായ അധ്യാപകയുടെ പരാതിയിലാണ് ഇയാൾ അറസ്റ്റിലായത്. Educational institution owner arrested for sexually exploiting college teacher for ten years
താനെയില്‍ വിദ്യാഭ്യാസരംഗത്ത് അറിയപ്പെടുന്ന ആളാണ് രമേശ്ചന്ദ്ര ശോഭ്നാഥ് മിശ്ര. 6 ലക്ഷം രൂപ വാങ്ങിയാണ് 2015ല്‍ മിശ്ര സ്വന്തം സ്ഥാപനത്തില്‍ യുവതിക്ക് അധ്യാപികയായി ജോലി നല്‍കിയത്. പിന്നീട് അവരെ മിശ്ര ബലാല്‍സംഗം ചെയ്തു. പിന്നീട് ഇക്കാര്യം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി പലവട്ടം ബലാല്‍സംഗം ചെയ്യുകയായിരുന്നു.
54 കാരനായ മിശ്ര പല അധ്യാപകരെയും ഇത്തരത്തിൽ ചൂഷണം ചെയ്തിരുന്നതായി പറയുന്നു. അതേ സ്ഥാപനത്തിലെ അധ്യാപികമാരില്‍ ചിലര്‍ ലൈംഗികാതിക്രമ പരാതി നല്‍കിയതോടെയാണ് പരാതിക്കാരിയും പൊലീസിനെ സമീപിക്കാന്‍ തീരുമാനിച്ചത്.
മിശ്രയ്ക്കുപുറമേ മൂന്നുപേര്‍ക്കെതിരെ കൂടി മറ്റ് അധ്യാപികമാര്‍ പരാതി നല്‍കിയിട്ടുണ്ട്. അധ്യാപികമാരോട് വഴങ്ങിയാല്‍ ജോലി സ്ഥിരപ്പെടുത്താമെന്നും ഇല്ലെങ്കില്‍ പുറത്താക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നതായി പോലീസ് പറയുന്നു.