പാതിവിലത്തട്ടിപ്പിൽ സ്പിയാർഡ്‌സ് ചെയർപേഴ്‌സണും എൻ.ജി.ഒ. കോൺഫെഡറേഷൻ ബോർഡ് അംഗവുമായ കുമളി സ്വദേശിനി ഷീബ സുരേഷിന്റെ വീട്ടിൽ ഇ.ഡി. റെയ്ഡ്. അനന്തു കൃഷ്ണന്റെ സാമ്പത്തിക ഇടപാടിൽ ഷീബ സുരേഷിനും പങ്കുണ്ടെന്ന സംശയമാണ് റെയ്ഡിന് കാരണം.
മുൻപ് ഷീബ സുരേഷിന്റെ വീട് ഇ.ഡി.സീൽ ചെയ്തിരുന്നു. വിദേശത്തായിരുന്ന ഷീബ സുരേഷ് നാട്ടിലെത്തിയതായാണ് സൂചന. ഇടുക്കിയിൽ നിന്നു തന്നെ 2000 ൽ അധികം പരാതികളാണ് പാതിവിലത്തട്ടിപ്പുമായി ബന്ധപ്പെട്ട് വിവിധ പോലീസ് സ്റ്റേഷനുകളിൽ ലഭിച്ചിട്ടുള്ളത്.
കഴിഞ്ഞ ദിവസം കട്ടപ്പനയിലും പരിസര പ്രദേശങ്ങളിലും വിവിധയിടങ്ങളിൽ ഇ.ഡി.യുടെ പരിുശോധനയും തെളിവെടുപ്പും നടന്നിരുന്നു.