സാമ്പത്തിക ക്രമക്കേട് ആരോപിച്ച് തിരുവനന്തപുരം കണ്ടല സർവ്വീസ് ബാങ്കിലും ഇഡി റെയ്‌ഡ്. ബാങ്കിലെ മുൻ സെക്രട്ടറിമാരുടെ വീടുകളിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത്. ആരോപണവിധേയരായ ഭരണസമിതി അംഗങ്ങളെ സിപിഎം സംരക്ഷിക്കുകയാണെന്നു നിക്ഷേപകര്‍ വിമര്‍ശിച്ചു. ബാങ്കിലെ മുൻ സെക്രട്ടറിമാരായ ശാന്തകുമാരി രാജേന്ദ്രൻ, മോഹന ചന്ദ്രൻ എന്നിവരുടെ വീട്ടിലും കളക്ഷൻ ഏജന്റ് അനിയുടെ വീട്ടിലുമാണ് ഇ.ഡി പരിശോധന നടത്തുന്നത്. ഇന്ന് പുലർച്ചെ അഞ്ചരമണിയോടെയാണ് എറണാകുളത്ത് നിന്നെത്തിയ ഇ.ഡി സംഘം വീടുകളിൽ പരിശോധന ആരംഭിച്ചത്. നിക്ഷേപകര്‍ക്ക് പണം പിന്‍വലിക്കാനാകുന്നില്ലെന്നും കണ്ടല സര്‍വീസ് സഹകരണ ബാങ്കില്‍ വന്‍ സാമ്പത്തിക ക്രമക്കേട് നടന്നിട്ടുണ്ടെന്നും നിരവധി ആരോപണങ്ങളാണ് ഭരണ സമിതിക്കെതിരെ ഉയര്‍ന്നിട്ടുള്ളത്.
