വെറുതെ പേടിപ്പിക്കാൻ പറഞ്ഞതല്ല, ചെയ്യുമെന്ന് പറഞ്ഞാൽ ചെയ്തിരിക്കും; ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെ ഹൂതി കേന്ദ്രങ്ങളിൽ വ്യോമാക്രമണം

വാഷിങ്ടൺ: ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെ യമനിലെ ഹൂതി കേന്ദ്രങ്ങളിൽ ശക്തമായ വ്യോമാക്രമണം നടത്തി അമേരിക്കൻ സേന.

യു.എസ് യുദ്ധകപ്പലിനുനേരെ ഹൂതികൾ ആക്രമണം നടത്തിയെന്നാരോപിച്ചാണ് യെമനിലെ ഹൂതി ശക്തികേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തുന്നത്.

ഹൂതികളെ പൂർണമായും ഇല്ലാതാക്കുന്നതുവരെ ആക്രമണം തുടരുമെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറയുന്നത്.

വ്യോമാക്രമണം തുടങ്ങുന്നതിന് മുമ്പ് മുന്നറിയിപ്പുമായി ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ രംഗത്തെത്തിയിരുന്നു.

ഹൂതികളുടെ കടൽക്കൊള്ളയ്ക്കും ഭീകരതയ്ക്കും അതിക്രമങ്ങൾക്കെതിരെയുമാണ് നിലപാടെടുക്കുന്നതെന്നാണ് ട്രംപ് പറഞ്ഞത്.

ഇന്നു മുതൽ ആക്രമണം നിർത്തണമെന്ന അന്ത്യശാസനവും യു.എസ് പ്രസിഡൻ്റ് ​ഹൂതികൾക്ക് നൽകിയിരുന്നു.

‘നിങ്ങളുടെ സമയം അവസാനിച്ചു. നിങ്ങളുടെ ആക്രമണം ഇന്ന് മുതൽ നിർത്തണം’ എന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ഇട്ടിരുന്നു.

അമേരിക്കൻ കപ്പലുകൾക്ക് നേരെ ഹൂതികൾ നടത്തുന്ന ഒരാക്രമണവും ഇനി അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ ഹൂതികൾക്ക് പ്രധാനമായും പിന്തുണ നൽകുന്ന ഇറാനും ട്രംപ് ശക്തമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഹൂതികൾക്ക് സഹായം ചെയ്യുന്നത് നിർത്തണമെന്ന് ട്രംപ് ഇറാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അമേരിക്കയെ ഭീഷണിപ്പെടുത്താനാണ് ശ്രമമെങ്കിൽ കാര്യങ്ങൾ വഷളാകുമെന്നും ഇറാന് ട്രംപ് മുന്നറിയിപ്പ് നൽകി.

spot_imgspot_img
spot_imgspot_img

Latest news

നവജാതശിശുക്കളെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവം; ശരീരാവശിഷ്ടങ്ങൾ പുറത്തെടുത്തു, പരിശോധന പൂർത്തിയായി

തൃശൂർ: പുതുക്കാട് നവജാത ശിശുക്കളെ യുവതി ശ്വാസം മുട്ടിച്ചുകൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടാമത്തെ...

ആമ്പല്ലൂർ സ്വദേശിയായ യുവാവ് പൊലീസ് സ്റ്റേഷനിൽ എത്തിയത് കുട്ടികളുടെ അസ്ഥികളുമായി; ദുർമന്ത്രവാദ സാധ്യതകൾ തള്ളാതെ പോലീസ്

തൃശൂർ: പുതുക്കാട് നവജാത ശിശുക്കളെ കൊന്ന് കുഴിച്ചിട്ടതായി മൊഴി. രണ്ട് കുട്ടികളുടെ...

മുല്ലപ്പെരിയാർ ഡാം തുറന്നു; തുറന്നത് അണക്കെട്ടിന്റെ 13 ഷട്ടറുകൾ; തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം

ഇടുക്കി: കനത്ത മഴ തുടരുന്നതിനിടെ മുല്ലപ്പെരിയാർ ഡാം തുറന്നു. അണക്കെട്ടിന്റെ 13...

കൊടും വനത്തിനുള്ളിൽ കുഴിച്ചപ്പോൾ കുനിഞ്ഞിരിക്കുന്നനിലയിൽ മൃതദേഹം, 15 മാസമായിട്ടും അഴുകിയില്ല; സ്ത്രീകളടക്കം പ്രതികളായേക്കും

കോഴിക്കോട്: 15 മാസം മുന്‍പ് കോഴിക്കോട്ടുനിന്നു കാണാതായ ബത്തേരി സ്വദേശിയുടെ മൃതദേഹം...

വാൻ ഹയിയിൽ വീണ്ടും തീ വ്യാപിക്കുന്നു; വൈകാതെ മുങ്ങിയേക്കും

കൊച്ചി: കേരളതീരത്ത് വെച്ച് തീപിടിച്ച സിംഗപ്പൂർ ചരക്കു കപ്പൽ വാൻ ഹയിയിൽ...

Other news

ആരോഗ്യനില അതീവ ഗുരുതരം; വി.എസ്. അച്യുതാനന്ദൻ വെന്റിലേറ്ററിൽ തുടരും

തിരുവനന്തപുരം ∙ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ വെന്റിലേറ്ററിൽ തുടരും. അദ്ദേഹത്തിന്...

ഇതെന്തൊരു ‘ഭാഗ്യക്കേട്’; സമ്മാനാർഹമായ ലോട്ടറി ടിക്കറ്റുകളും പണവും അടങ്ങിയ ബാഗ് നഷ്ടപ്പെട്ടു

അമ്പലപ്പുഴ: പണവും സമ്മാനാർഹമായ ലോട്ടറി ടിക്കറ്റുകളും കരുതിയിരുന്ന ബാഗ് യാത്രാ മധ്യേ...

ഈരാറ്റുപേട്ടയിൽ ദമ്പതികൾ ജീവനൊടുക്കിയത് ബ്ലേഡ് മാഫിയ സംഘങ്ങളുടെ ഭീഷണിയെ തുടർന്ന്

കോട്ടയം: ഈരാറ്റുപേട്ടയിൽ ദമ്പതികൾ ജീവനൊടുക്കിയത് ബ്ലേഡ് മാഫിയ സംഘങ്ങളുടെ ഭീഷണിയെ തുടർന്നെന്ന്...

സ്വന്തം മകളെ ആറു വർഷത്തോളം ലൈം​ഗിക പീഡനത്തിനിരയാക്കി; യുവതിക്കെതിരെ കേസെടുത്ത് പോലീസ്

ബെംഗളുരു: സ്വന്തം മകളെ ആറു വർഷത്തോളം ലൈം​ഗിക പീഡനത്തിനിരയാക്കിയിരുന്ന യുവതിക്കെതിരെ കേസെടുത്തു. ബെം​ഗളുരു...

യു.എസ്സിൽ കാറപകടത്തിൽ മലയാളിക്ക് ദാരുണാന്ത്യം; വിടവാങ്ങിയത് ചങ്ങനാശേരി സ്വദേശി

യുഎസിൽ ഉണ്ടായ കാറപകടത്തിൽ ചങ്ങനാശേരി സ്വദേശി മരിച്ചു. ഫിലഡൽഫിയയിൽ ഉണ്ടായ അപകടത്തിൽ...

തിക്കും തിരക്കും; കൊല്ലം – എറണാകുളം മെമുവിൽ യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം

കോട്ടയം: തിരക്ക് രൂക്ഷമായതോടെ കൊല്ലം - എറണാകുളം മെമുവിൽ യാത്രക്കാരി തല...

Related Articles

Popular Categories

spot_imgspot_img