web analytics

സ്വിഫ്റ്റ് ബസുകളിലെ താത്കാലിക ഡ്രൈവർമാർക്ക് ഡ്യൂട്ടി കെ.എസ്.ആർ.ടി.സി. ബസുകളിൽ; കൊട്ടാരക്കര, അടൂർ ഡിപ്പോകളിൽ തുടങ്ങിയ സംവിധാനം മറ്റു ഡിപ്പോകളിലേക്കും

കൊച്ചി: സ്വിഫ്റ്റ് ബസുകളിലെ താത്കാലിക ഡ്രൈവർമാർക്ക് ഡ്യൂട്ടി കെ.എസ്.ആർ.ടി.സി. ബസുകളിൽ. കൊട്ടാരക്കര, അടൂർ ഡിപ്പോകളിൽ തുടങ്ങിയ ഈ സംവിധാനം മറ്റു ഡിപ്പോകളിലേക്കും വ്യാപിപ്പിക്കാനാണ് നീക്കം. വിരമിക്കൽ, അച്ചടക്ക നടപടി, സ്ഥലംമാറ്റം തുടങ്ങി പലവഴികളിലൂടെ ഡ്രൈവർമാരുടെ എണ്ണം കുറഞ്ഞതോടെയാണ് ഡ്രൈവർമാരുടെ എണ്ണത്തിൽ പ്രതിസന്ധി ഉയർന്നത്. ഈ പശ്ചാത്തലത്തിലാണ് പ്രത്യേക ഉത്തരവിറക്കാതെ സ്വിഫ്റ്റ് ഡ്രൈവർമാരെ കെ.എസ്.ആർ.ടി.സി. ബസുകളിലേക്ക് നിയോഗിച്ചത്. എട്ടുമണിക്കൂർ ഡ്യൂട്ടിക്ക് 715 രൂപ നിരക്കിൽ താത്കാലികാടിസ്ഥാനത്തിലുള്ള ഡ്രൈവർ കം കണ്ടക്ടർമാരെയാണ് സ്വിഫ്റ്റ് ബസുകളിലേക്ക് ജോലിക്കെടുത്തത്. മൂവായിരത്തിലേറെ വരുന്ന ഇവരിൽനിന്ന് ഒരുവിഭാഗത്തെ കെ.എസ്.ആർ.ടി.സി. ദീർഘദൂര ബസുകളിലേക്ക് നിയോഗിക്കാനാണ് പരിപാടി.

എന്നാൽ ദിവസവേതനാടിസ്ഥാനത്തിൽ ജോലിചെയ്യാൻ ഭൂരിപക്ഷംപേരും സന്നദ്ധരല്ല. നേരത്തേ വിരമിച്ചവരിൽനിന്ന് അറുപതിൽത്താഴെ പ്രായമുള്ളവരെയും പരിഗണിച്ചെങ്കിലും ആരുമെത്തിയില്ല. പഴയ എം-പാനൽഡ് ഡ്രൈവർമാരുടെ പട്ടികയിൽനിന്ന് താത്പര്യമുള്ളവരെ ‘ബദലി’ഡ്രൈവർമാരെ തിരഞ്ഞെടുക്കാമെന്നും നിർദേശമുണ്ടായിരുന്നു. ഇതും കാര്യമായി വിജയിക്കാത്തതിനാലാണ് സ്വിഫ്റ്റിൽനിന്ന് ഡ്രൈവർമാരെ കൊണ്ടുവരേണ്ടിവരുന്നത്. ഡ്രൈവർ ക്ഷാമംമൂലം ഒട്ടുമിക്ക ഡിപ്പോകളിലും ട്രിപ്പ് മുടക്കം പതിവായതോടെയാണ് സ്വിഫ്റ്റ് ബസുകളിലെ ഡ്രൈവർമാരെ നിയോഗിക്കാൻ തീരുമാനിച്ചത്. മേയിൽ 274 ഡ്രൈവർമാർ കെ.എസ്.ആർ.ടി.സി.യിൽനിന്ന് വിരമിച്ചു. ബ്രെത്തലൈസറിൽ പിടിവീണ് 150-ലേറെ ഡ്രൈവർമാർ സസ്‌പെൻഷനിലാണ്. അടുത്തകാലത്ത് നടത്തിയ സ്ഥലംമാറ്റം, നേരത്തേതന്നെ ഒട്ടേറെ ഡിപ്പോകളിൽ ഡ്രൈവർ ക്ഷാമത്തിനു കാരണമായി.

 

ഇവരെ മാറ്റുന്നതുമൂലം സ്വിഫ്റ്റിൽ പ്രതിസന്ധിയുണ്ടാകാതിരിക്കാൻ, അത്യാവശ്യമെങ്കിൽ സ്വിഫ്റ്റ് ബസുകളിലേക്ക് കെ.എസ്.ആർ.ടി.സി.യുടെ സ്ഥിരം കണ്ടക്ടർമാരെ നിയോഗിക്കുമെന്നാണ് വിവരം. വിരമിക്കുന്ന ഡ്രൈവർമാരിൽ, തുടരാൻ താത്പര്യമുള്ളവരെ അതത് യൂണിറ്റുകളിൽത്തന്നെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കാൻ കെ.എസ്.ആർ.ടി.സി. തീരുമാനിച്ചിരുന്നു.

 

Read Also: കുടിവെള്ളം വന്നാലും ഇല്ലെങ്കിലും കൃത്യമായി ബില്ലടക്കണം; ഇനി പരാതിപ്പെടില്ലെന്നും വീട്ടമ്മയിൽ നിന്നും എഴുതി വാങ്ങി; വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർക്ക് അറസ്റ്റ് വാറന്റ്

 

spot_imgspot_img
spot_imgspot_img

Latest news

രാഹുൽ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയെ അപമാനിച്ചു; ഫേസ്ബുക്ക് പോസ്റ്റുകൾക്കെതിരെ പൊലീസ് നടപടി കടുപ്പിക്കുന്നു

രാഹുൽ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയെ അപമാനിച്ചു; ഫേസ്ബുക്ക് പോസ്റ്റുകൾക്കെതിരെ പൊലീസ് നടപടി...

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ രാഹുൽ...

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം!

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം! കേന്ദ്ര ഏജൻസികളുടെ...

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം തിരുവനന്തപുരം: ബലാത്സംഗവും അശാസ്ത്രീയ...

Other news

നെയ്യാറ്റിൻകര കുടുംബക്ഷേത്രത്തിലെ വിഗ്രഹങ്ങൾക്കിടയിൽ 30 ലിറ്റർ മദ്യം; തിരഞ്ഞെടുപ്പ് സ്റ്റോക്ക്, ‘പോറ്റി’ അറസ്റ്റിൽ

നെയ്യാറ്റിൻകര കുടുംബക്ഷേത്രത്തിലെ വിഗ്രഹങ്ങൾക്കിടയിൽ 30 ലിറ്റർ മദ്യം; തിരഞ്ഞെടുപ്പ് സ്റ്റോക്ക്, ‘പോറ്റി’...

ജർമ്മനിയിൽ ക്രിസ്മസ് മാർക്കറ്റിൽ കത്തിയുമായി അഴിഞ്ഞാടി യുവാവ്; നിരവധിപ്പേർക്ക് പരിക്ക്; മൊറോക്കോ യുവാവ് അറസ്റ്റിൽ

ജർമ്മനിയിൽ ക്രിസ്മസ് മാർക്കറ്റിൽ കത്തിയുമായി അഴിഞ്ഞാടി യുവാവ്; നിരവധിപ്പേർക്ക് പരിക്ക് ബർലിൻ: ജര്‍മനിയിൽ...

‘ദൃശ്യം 3’ 350 കോടി പ്രീ–റിലീസ് ക്ലബിൽ

‘ദൃശ്യം 3’ 350 കോടി പ്രീ–റിലീസ് ക്ലബിൽ കൊച്ചി: ജീത്തു ജോസഫ്–മോഹൻലാൽ കൂട്ടുകെട്ടിലെ...

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം!

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം! കേന്ദ്ര ഏജൻസികളുടെ...

ആര് പൊക്കിയാലും കേരളത്തിലെ ബിജെപി പൊങ്ങില്ലെന്ന് കെ മുരളീധരന്‍

ആര് പൊക്കിയാലും കേരളത്തിലെ ബിജെപി പൊങ്ങില്ലെന്ന് കെ മുരളീധരന്‍ തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി...

Related Articles

Popular Categories

spot_imgspot_img