എക്സൈസ് ഓഫീസറെ വാഹനം ഇടിച്ചുതെറിപ്പിച്ചു

എക്സൈസ് ഓഫീസറെ വാഹനം ഇടിച്ചുതെറിപ്പിച്ചു

നാദാപുരം: വാഹന പരിശോധന നടത്തുന്നതിനിടെ സിവിൽ എക്സൈസ് ഓഫീസറെ ഓട്ടോറിക്ഷ കൊണ്ട് ഇടിച്ചുതെറിപ്പിച്ചു.

നാദാപുരം റെയിഞ്ച് സിവിൽ എക്സൈസ് ഓഫീസർ ശ്രീജേഷിനെയാണ് പ്രതി ആക്രമിച്ചത്.

പാതിരിപ്പറ്റ മീത്തൽവയൽവെച്ചാണ് സംഭവം. മദ്യക്കടത്ത് പരിശോധനയ്ക്കിടെ ഓട്ടോറിക്ഷ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

തെറിച്ചുവീണ ശ്രീജേഷിന് കണ്ണിന് മുകളിൽ ആഴത്തിലുളള മുറിവേറ്റു.

മീത്തൽ വയലിലെ സുരേഷ് എന്ന വ്യക്തിയാണ് ആക്രമിച്ച് രക്ഷപ്പെട്ടതെന്ന് പരിസരവാസികൾ പറഞ്ഞു. അക്രമിയെ പിടികൂടിയിട്ടില്ല.

കുറ്റിയാട് പോലീസിൽ പരാതി നൽകി. മദ്യം കടത്തുകയായിരുന്ന വാഹനവും 23 കുപ്പി മദ്യവും എക്സൈസ് പിടിച്ചെടുത്തു.

പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.

വാഹന പരിശോധനയ്ക്കിടെ സ്കൂട്ടർ യാത്രികൻ ഇടിച്ചുതെറിപ്പിച്ചു; എക്സൈസ് ഓഫീസർക്ക് ഗുരുതര പരിക്ക്
മാനന്തവാടി: വാഹന പരിശോധന നടത്തുന്നതിനിടെ എക്സൈസ് ഓഫീസറെ സ്കൂട്ടർ യാത്രികൻ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

വയനാട് കാട്ടികുളത്ത് ബാവലി ചെക്ക് പോസ്‌റ് ഓഫീസിന് മുന്നിലാണ് സംഭവം.

സിവിൽ എക്സൈസ് ഓഫീസർ ഇ എസ് ജയ്മോനാണ് അപകടത്തിൽ പരിക്കേറ്റത്.

അദ്ദേഹത്തിന്റെ തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റിരിക്കുന്നത്.

മാത്രമല്ല മൂന്ന് പല്ലുകൾ നഷ്ടമാവുകയും, താടിയെല്ലിന് പരിക്കേൽക്കുകയും ചെയ്തു.

എക്സൈസിന്റെ നേതൃത്വത്തിലുള്ള വാഹന പരിശോധനയ്ക്കിടെ സ്‌കൂട്ടറുമായി എത്തിയവരാണ് ജയ്‌മോനെ ഇടിച്ചു തെറിപ്പിച്ചത്.

ഇദ്ദേഹത്തെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്കൂട്ടർ യാത്രികനായ പ്രതി ഹൈദറിനെ പോലീസ് പിടികൂടി.

മുൻപും ലഹരി കടത്ത് കേസിൽ പിടിയിലായിട്ടുള്ളയാളാണ് അഞ്ചാം മൈൽ സ്വദേശികൂടിയായ ഹൈദർ.

കൊച്ചിയിൽ അമിതവേഗതയിലെത്തിയ കാർ ശുചീകരണത്തൊഴിലാളിയെ ഇടിച്ചുതെറിപ്പിച്ചു
കൊച്ചി: കൊച്ചിയിൽ അമിതവേഗതയിലെത്തിയ കാർ ശുചീകരണത്തൊഴിലാളിയെ ഇടിച്ചുതെറിപ്പിച്ചു.

അപകടത്തിൽ ഇടപ്പള്ളി സ്വദേശിനി നിഷയുടെ നട്ടെല്ലിനും പരിക്കേറ്റു, കാലിന്റെ എല്ലുകൾ പൊട്ടി.

കഴിഞ്ഞ ഏഴാം തിയതി പുലർച്ചെ എളമക്കരയിൽ നടന്ന അപകടത്തിന്റെ സിസിടവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.

ഇടിച്ച വാഹനത്തിലെ ഡ്രൈവർ കടന്നു കളഞ്ഞു.

അതേ സമയം സംഭവത്തിൽ കേസെടുത്ത എറണാകുളം നോർത്ത് പൊലീസ് വാഹനമോടിച്ചയാളെ സ്റ്റേഷനിൽ വിളിച്ചു വരുത്തി വിട്ടയച്ചു

എന്നും നഷ്ടപരിഹാരമടക്കം ഒരു സഹായവും ഇതുവരെ ലഭിച്ചിട്ടില്ല എന്നും നിഷയുടെ ഭർത്താവ് മാരിയപ്പൻ ആരോപിക്കുന്നു.

Read more: നമ്പർ പ്ലേറ്റ് ഇല്ലാത്ത ബൈക്കിൽ കറക്കം; കൈ കാണിച്ചപ്പോൾ ഇടിച്ചുതെറിപ്പിക്കടാ അവനെ എന്ന് ആക്രോശം;ഇരട്ടയാറിൽ വാഹന പരിശോധനക്കിടെ പൊലീസുകാരെ വാഹനം ഇടിച്ചുതെറിപ്പിച്ച് യുവാക്കൾ ; പ്രായപൂർത്തിയാകാത്ത രണ്ടുപേർ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

ഹോം ഗാർഡ് കൈ കാണിച്ചിട്ടും നിർത്തിയില്ല; അമിത വേഗതയിൽ വന്ന ബൈക്ക് ഇടിച്ചു സഹോദരികളായ വിദ്യാർഥിനികൾക്ക് പരിക്ക്

പന്തളം: സ്കൂളിന് മുന്നിലെ സീബ്രാലൈൻ മുറിച്ചുകടന്ന സഹോദരികളായ വിദ്യാർത്ഥിനികളെ അമിത വേഗതയിൽ വന്ന ബൈക്ക് ഇടിച്ചുതെറിപ്പിച്ചു.

ഹോം ഗാർഡ് കൈ കാണിച്ചിട്ടും നിർത്താതെ വന്നാണ് ബൈക്ക് ഇടിച്ചുതെറിപ്പിച്ചത്.

എം.സി റോഡിൽ കുളനട മാന്തുക ഗവ. യു.പി.എസ്‌ സ്കൂളിലെ ഒന്ന്, ആറ് ക്ലാസ് വിദ്യാർഥിനികളായ കുളനട ചരുവ് പറമ്പിൽ ജിമ്മി ജോണിൻറെ മക്കളായ അലോന എസ്. ജിമ്മി (11), അലീഷ എസ്. ജിമ്മി (6) എന്നിവർക്കാണ് സാരമായി പരിക്കേറ്റത്.

വിദ്യാർഥിനികളെ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More: വാഹന പരിശോധനക്കിടെ കണ്ണിൽപ്പെട്ടത് നമ്പർ പ്ലെയിറ്റില്ലാത്ത കാർ; കൈ കാണിച്ചപ്പോൾ പോലീസുകാരനെ ഇടിച്ചു തെറിപ്പിച്ചു; പിന്നാലെ പാഞ്ഞ് അങ്കമാലി പോലീസ്; ഒപ്പം കൂടി അയ്യമ്പുഴ, പെരുമ്പാവൂർ സംഘം; സിനിമ സ്റ്റൈൽ ചെയ്സിംഗ്

ബൈക്ക് ഓടിച്ചിരുന്ന പുനലൂർ സ്വദേശികളായ രണ്ടുപേർക്കും പരിക്കേറ്റു. ഇവരെ ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അമിത വേഗതയിൽ ബൈക്ക് ഓടിച്ചതിന് പന്തളം പൊലീസ് ബൈക്ക് യാത്രക്കാർക്കെതിരെ കേസെടുത്തു

English Summary :
During a vehicle inspection, a civil excise officer was hit and thrown off by an autorickshaw.

spot_imgspot_img
spot_imgspot_img

Latest news

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു വേടൻ’...

വരും മണിക്കൂറുകളിൽ മഴ കനക്കും, ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ സൂക്ഷിക്കണം; ജാഗ്രത നിർദേശം

വരും മണിക്കൂറുകളിൽ മഴ കനക്കും ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ...

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160 പേർ; കൂടുതലും മലയാളികൾ

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160...

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന് ആവേശക്കൊടിയിറക്കം

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന്...

ഹൊറൈസൺ മോട്ടോഴ്സ്- സി.എം.എസ്. കോളജ്- വിമുക്തി മിഷൻ മിനി മാരത്തൺ സീസൺ 3 നാളെ

കോട്ടയം: ഹൊറൈസൺ മോട്ടോഴ്സും സി.എം.എസ്. കോളജും വിമുക്തി മിഷനും ചേർന്ന് നടത്തുന്ന...

Other news

ബസ് ശരീരത്തിലൂടെ കയറിയിറങ്ങി രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

ബസ് ശരീരത്തിലൂടെ കയറിയിറങ്ങി രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം പാലക്കാട്: ബസ് ശരീരത്തിലൂടെ...

ജയിൽ വകുപ്പിന്‍റെ ഭക്ഷണശാലയിൽ മോഷണം

ജയിൽ വകുപ്പിന്‍റെ ഭക്ഷണശാലയിൽ മോഷണം തിരുവനന്തപുരം: ജയിൽ വകുപ്പിന്‍റെ ഭക്ഷണശാലയിൽ വൻ മോഷണം....

ഈ ജില്ലയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി

ഈ ജില്ലയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി തൃശൂർ: കനത്ത മഴ...

സ്കൂള്‍ വാൻ കുഴിയിലേക്ക് വീണു

സ്കൂള്‍ വാൻ കുഴിയിലേക്ക് വീണു തിരുവനന്തപുരം: സ്കൂള്‍ കുട്ടികളുമായി വന്ന വാൻ കുഴിയിലേക്ക്...

മിമിക്രി താരം പാലാ സുരേഷ് മരിച്ച നിലയിൽ

മിമിക്രി താരം പാലാ സുരേഷ് മരിച്ച നിലയിൽ പിറവം: മിമിക്രി താരം സുരേഷ്...

മൂന്നാറിൽ സ്കൂൾ തകർത്ത് കാട്ടാനക്കൂട്ടം

മൂന്നാറിൽ സ്കൂൾ തകർത്ത് കാട്ടാനക്കൂട്ടം അടിമാലി: മൂന്നാറിൽ കാട്ടാനക്കൂട്ടം സ്കൂൾ തകർത്തു. കന്നിമല...

Related Articles

Popular Categories

spot_imgspot_img