News4media TOP NEWS
മ​താ​ടി​സ്ഥാ​ന​ത്തി​ൽ വാ​ട്സാ​പ്പ് ഗ്രൂ​പ്പ്; ​കെ.​ഗോ​പാ​ല​കൃ​ഷ്ണ​നെ​തി​രെ അന്വേഷണം നടത്താൻ പോലീസ്; അ​ന്വേ​ഷ​ണ ചു​മ​ത​ല ന​ർ​കോ​ട്ടി​ക് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ​ക്ക് പത്തനംതിട്ടയിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‍യു പുന്നപ്രയിൽ കടലിൽ ഇറങ്ങിയ വിദ്യാർഥികൾ തിരയിൽപെട്ടു; മൂന്നുപേരെ രക്ഷിച്ചു, ഒരാളെ കാണാതായി ആത്മകഥാ വിവാദം; ഇ പി ജയരാജന്റെ വീട്ടിലെത്തി പോലീസ്, മൊഴി രേഖപ്പെടുത്തി

വാഹന പരിശോധനക്കിടെ കണ്ണിൽപ്പെട്ടത് നമ്പർ പ്ലെയിറ്റില്ലാത്ത കാർ; കൈ കാണിച്ചപ്പോൾ പോലീസുകാരനെ ഇടിച്ചു തെറിപ്പിച്ചു; പിന്നാലെ പാഞ്ഞ് അങ്കമാലി പോലീസ്; ഒപ്പം കൂടി അയ്യമ്പുഴ, പെരുമ്പാവൂർ സംഘം; സിനിമ സ്റ്റൈൽ ചെയ്സിംഗ്

വാഹന പരിശോധനക്കിടെ കണ്ണിൽപ്പെട്ടത് നമ്പർ പ്ലെയിറ്റില്ലാത്ത കാർ; കൈ കാണിച്ചപ്പോൾ പോലീസുകാരനെ ഇടിച്ചു തെറിപ്പിച്ചു; പിന്നാലെ പാഞ്ഞ് അങ്കമാലി പോലീസ്; ഒപ്പം കൂടി അയ്യമ്പുഴ, പെരുമ്പാവൂർ സംഘം; സിനിമ സ്റ്റൈൽ ചെയ്സിംഗ്
August 19, 2024

അങ്കമാലി:  ടി.ബി ജംഗ്ഷനിൽ വാഹന പരിശോധനക്കിടെ പോലീസിനെ കൊലപ്പെടുത്താൻ ശ്രമിച്ച് കടന്ന വാഹനം പോലീസ് സാഹസികമായി പിന്തുടർന്ന് പിടികൂടി. During a vehicle inspection at TB Junction, the police chased and caught the vehicle that tried to kill the police

വാഹനത്തിലുണ്ടായ തൊടുപുഴ കാരിക്കോട് കിഴക്കൻ പറമ്പിൽ വീട്ടിൽ അജ്മൽ സുബൈർ (29), തൊടുപുഴ പെരുമ്പിള്ളിച്ചിറ ചൂരവേലിൽ വീട്ടിൽ റിൻഷാദ് (30) എന്നിവരെ അങ്കമാലി അയ്യമ്പുഴ പെരുമ്പാവൂർ പോലീസ് സംഘങ്ങൾ ചേർന്ന് അറസ്റ്റ് ചെയ്തു. 

കഴിഞ്ഞ ദിവസം വൈകീട്ട് ആറരയോടെയാണ് സംഭവം. തൃശൂർ ഭാഗത്ത് നിന്ന് വരികയായിരുന്നു മൂന്ന് പേർ ഉൾപ്പെട്ട വാഹനം. കാറിന് മുമ്പിലും പുറകിലും നമ്പർ ഇല്ലായിരുന്നു. 

വാഹന പരിശോധനയുടെ ഭാഗമായി കൈകാണിച്ചു. ഡാൻസാഫിലെ രഞ്ജിത്തിനെ ഇടിച്ച് തെറിപ്പിച്ച് വാഹനം കടന്നു കളഞ്ഞു. പോകുന്ന വഴി. വാഹനങ്ങളെ ഉരച്ചും ഇടിച്ചുമാണ് പോയത്.. 

അപകടം വിതച്ചായിരുന്നുകാർ പാഞ്ഞത് . മൂക്കനുർ കാരമറ്റം ഭാഗത്തേക്കാണ് കാർ കുതിച്ചത്.കാരമറ്റം ഭാഗത്ത് അയ്യമ്പുഴ പോലീസ് കാറിനെ ഓവർ ടേക്ക് ചെയ്യാൻ ശ്രമിച്ചപ്പോൾ പോലീസ് വാഹനത്തിൽ ഇടിപ്പിച്ചു. 

തുടർന്ന് മുന്നോട്ടെടുത്ത കാർ മതിലിലിടിച്ച് ഓഫായി. അതിൽ നിന്ന് റിൻഷാദ് ഇറങ്ങി തള്ളി സ്റ്റാർട്ടാക്കാൻ ശ്രമിച്ചു. പിന്തുടർന്നെത്തിയ പോലീസ് റിൻഷാദിനെ പിടികൂടി. കാർ സ്റ്റാർട്ട് ചെയ്ത് പെരുമ്പാവൂർ ഭാഗത്തേക്ക് തിരിച്ചു. 

വല്ലത്ത് എത്തിയപ്പോൾ കാർ വീണ്ടും തിരിച്ച് ചേലാമറ്റം ഭാഗത്തേേക്ക് പാഞ്ഞു. അവിടെ നിന്ന് കറങ്ങി ഒക്കലെത്തി. പോലീസ് പിന്തടുരുന്നുണ്ടായിരുന്നു. 

തുടർന്ന് കാർ വെളിച്ചമില്ലാത്ത പ്രദേശത്ത് നിർത്തി രണ്ട് പേരും ഇറങ്ങിയോടി. പോലീസും നാട്ടുകാരും നടത്തിയ പരിശോധനയിൽ അജ്മൽ സുബൈറിനെ പിടികൂടി. മറ്റേയാൾ രക്ഷപ്പെട്ടു. പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.

Related Articles
News4media
  • Kerala
  • News

കോമറിൻ മേഖലയ്‌ക്ക് മുകളിലായി ചക്രവാതച്ചുഴി; വരും ദിവസങ്ങളിൽ അതിശക്തമായ മഴ

News4media
  • Kerala
  • News

റെസിന്‍ ഫാമി സുൽത്താൻ 34 ഗ്രാം എം.ഡി.എം.എയുമായി പിടിയിൽ; മയക്കുമരുന്ന് കച്ചവടം പൊളിച്ച് തൊടുപുഴ പോലീ...

News4media
  • Kerala
  • News

വോട്ടെണ്ണല്‍ നാളെ; മൂന്നിടത്തും മുന്നണികൾ മൂന്നും വിജയ പ്രതീക്ഷയിൽ; ജനവിധി ഉറ്റുനോക്കി രാഷ്ട്രീയ കേര...

News4media
  • Kerala
  • News

ഓൺലൈൻ ആപ്പിൽ വ്യാ​ജ ഐ​ഡി​യു​ണ്ടാ​ക്കി യു​വാ​വി​നെ ഹ​ണി​ട്രാ​പ്പി​ൽ കു​ടു​ക്കി​; മൂ​ന്ന് യുവാക്കൾ പി​...

News4media
  • Kerala
  • News

കരിമുകൾ ബിപിസിഎല്ലിൽ ജോലി വാങ്ങിത്തരാം; തട്ടിയെടുത്തത് 3,81,800 രൂപ; കോട്ടയം സ്വദേശി പിടിയിൽ

News4media
  • Kerala
  • News
  • Top News

മാനസികസമ്മർദം കുറയ്ക്കാനുള്ള ക്ലാസിലെത്താൻ താമസിച്ചു ; പൊലീസ് ഉദ്യോഗസ്ഥർക്ക് മെമ്മോ നൽകി ഉദ്യോഗസ്ഥർ

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]