web analytics

നമ്പർ പ്ലേറ്റ് ഇല്ലാത്ത ബൈക്കിൽ കറക്കം; കൈ കാണിച്ചപ്പോൾ ഇടിച്ചുതെറിപ്പിക്കടാ അവനെ എന്ന് ആക്രോശം;ഇരട്ടയാറിൽ വാഹന പരിശോധനക്കിടെ പൊലീസുകാരെ വാഹനം ഇടിച്ചുതെറിപ്പിച്ച് യുവാക്കൾ ; പ്രായപൂർത്തിയാകാത്ത രണ്ടുപേർ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

ഇടുക്കി: ഇരട്ടയാറിൽ വാഹന പരിശോധനക്കിടെ പൊലീസുകാരെ വാഹനം ഇടിച്ചുതെറിപ്പിച്ച് യുവാക്കൾ. കട്ടപ്പന സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ മനു പി ജോണിനാണ് പരുക്കേറ്റത്. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേർ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ.

കട്ടപ്പന സബ് ഇൻസ്പെക്ടർ എൻ.ജെ. സുനേഖിന്റെ നേതൃത്വത്തിൽ ഇരട്ടയാറിൽ വാഹന പരിശോധന നടത്തുന്നതിടെയാണ് സംഭവം. നമ്പർ പ്ലേറ്റ് ഇല്ലാത്ത രണ്ട് ബൈക്കുകളിലായി മൂന്നു പേർ ഇരട്ടയാർ – തുളസിപ്പാറ റോഡിലൂടെ അമിത വേഗതയിൽ എത്തി. പോലീസുകാർ വാഹനം നിർത്താൻ ആവശ്യപ്പെട്ട് കൈ കാണിച്ചപ്പോൾ “ഇടിച്ചുതെറിപ്പിക്കടാ അവനെ” എന്ന് ആക്രോശിച്ചുകൊണ്ട് ബൈക്ക് ഇടിച്ചു കയറ്റുകയായിരുന്നു.

പോലീസ് സംഘത്തിൽ ഉണ്ടായിരുന്ന മനു പി ജോണിനെ ഇടിച്ചുതെറിപ്പിച്ച് രക്ഷപ്പെടാനായിരുന്നു ശ്രമം. മനുവിന്റെ ഇരുകൈകൾക്കും കാലിനും പരുക്കേറ്റു. സംഘത്തിൽ ഉണ്ടായിരുന്ന ഒരാളെ സംഭവസ്ഥലത്ത് വച്ച് തന്നെ പോലീസ് പിടികൂടി.മറ്റ് രണ്ടു പേരെ ഇരട്ടയാർ ടൗണിൽ വച്ചാണ് പിടികൂടിയത്.

Read Also: ഗൂഗിൾ പേ വഴി പണം അയക്കും പകരം പണം കയ്യില്‍ തരണം; ആവശ്യം നിരസിച്ചതിന് കൊലപാതകം; ഓം പ്രകാശിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ യദു കൃഷ്ണൻ അറസ്റ്റിൽ

spot_imgspot_img
spot_imgspot_img

Latest news

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി ധാക്ക: ബംഗ്ലാദേശിലെ...

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല തിരുവല്ല: പീഡനക്കേസിൽ റിമാൻഡിലായ...

മനുഷ്യരായിട്ടും സർക്കാരിന്റെ അതിദാരിദ്ര്യ പട്ടികയിലും വോട്ടർ പട്ടികയിലും ഇവരുടെ പേരുകളില്ല; ജനിക്കുന്നതും മരിക്കുന്നതും പുഴയോരത്ത്; ആറളത്തെ കാഴ്ചകൾ

മനുഷ്യരായിട്ടും സർക്കാരിന്റെ അതിദാരിദ്ര്യ പട്ടികയിലും വോട്ടർ പട്ടികയിലും ഇവരുടെ പേരുകളില്ല; ജനിക്കുന്നതും...

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്…

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്… തൃശൂർ: സംസ്ഥാനത്തെ...

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി വാങ്ങാൻ ഇന്ത്യ

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി...

Other news

Related Articles

Popular Categories

spot_imgspot_img