ഇടുക്കികാണാൻ ജീപ്പിൽ വരണ്ട; നിരോധനത്തിന് പിന്നിൽ
ഇടുക്കി: തുടരെത്തുടരെയുണ്ടാകുന്ന അപകടങ്ങൾ മൂലം ഇടുക്കി ജില്ലയിൽ ജീപ്പ് സവാരിക്ക് നിരോധനം
ഏർപ്പെടുത്തി ജില്ലാ കലക്ടർ. ജീപ്പ് സവാരി, ഓഫ് റോഡ് സവാരി ഉൾപ്പെടെയുള്ളവക്കാണ് നിരോധനം.
വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവർക്കും ബാധകമാണെന്ന് കളക്ടർ അറിയിച്ചു.
മതിയായ രേഖകളും സുരക്ഷാ സംവിധാനങ്ങളും ഉടൻ ഒരുക്കണമെന്ന് ജില്ലാ കലക്ടറുടെ ഉത്തരവിൽ പറയുന്നു.
പൊലീസും, പഞ്ചായത്തുകളും, മോട്ടർ വാഹന വകുപ്പും, വനവകുപ്പും ഉൾപ്പെടെ ഉത്തരവ് ഉറപ്പുവരുത്തണം.
തുടരെയുണ്ടാകുന്ന അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് നിരോധനം.”
ഇടുക്കിയിൽ ട്രക്കിങ് ജീപ്പ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞു
ഇടുക്കി: ട്രക്കിങ് ജീപ്പ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് വിനോദസഞ്ചാരി മരിച്ചു.
മൂന്നാർ പോതമേടാണ് അപകടമുണ്ടായത്. തമിഴ്നാട് സ്വദേശി പ്രകാശ് (58) ആണ് മരിച്ചത്.
ഒരു കുട്ടിയടക്കം ചെന്നൈ സ്വദേശികളായ എട്ടുപേരായിരുന്നു ജീപ്പിൽ ഉണ്ടായിരുന്നത്.
വാഹനം തിരിക്കുന്നതിനിടെ ബ്രേക്ക് നഷ്ടപ്പെട്ടാണ് അപകടം സംഭവിച്ചതെന്നാണ് വിവരം.
കോയമ്പേട് ഊരാപക്കത്തുനിന്ന് വിനോദസഞ്ചാരത്തിനായി മൂന്നാറിലെത്തിയതായിരുന്നു ഇവർ.
പരിക്കേറ്റ മറ്റുള്ളവരെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കായികതാരം കെ എം ബീനമോളുടെ സഹോദരിയടക്കം രണ്ടുപേർക്ക് ദാരുണാന്ത്യം
ഇടുക്കി: ഇടുക്കി പന്നിയാർകുട്ടിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് ദാരുണാന്ത്യം.
പന്നിയാർകുട്ടി ഇടിയോടിയിൽ ബോസ്, ഭാര്യ റീന എന്നിവരാണ് മരിച്ചത്.
നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് കൊക്കയിലേക്ക് മറിയുകയായിരുന്നു.
മരിച്ച റീന കായികതാരം കെ എം ബീനമോളുടെ സഹോദരിയാണ്.
മൂന്ന് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഡ്രൈവർ എബ്രഹാമിനെ പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി
ഇടുക്കിയിൽ നിന്നും ജീപ്പ് മോഷ്ടിക്കും, കമ്പത്തെത്തിച്ച് പൊളിച്ച് വിൽക്കും; പ്രതികൾ കുടുങ്ങിയതിങ്ങനെ:
ഇടുക്കിയിൽ നിന്നും ജീപ്പ് മോഷ്ടിച്ച് കമ്പത്ത് പൊളിക്കാൻ നൽകുന്ന സംഘത്തെ വണ്ടൻമേട് പോലീസ് അറസ്റ്റ് ചെയ്തു.
അണക്കര പാമ്പ് പാറയിൽനിന്നുമാണ് ഇവർ ജീപ്പ് മോഷ്ടിച്ചത്.
സംഭവത്തിൽ മൂന്ന് പ്രതികളെ വണ്ടൻമേട് പോലീസ് അറസ്റ്റു ചെയ്തു.
കുമളി റോസാപ്പൂക്കണ്ടം ദേവികാ ഭവനത്തിൽ ജിഷ്ണു(24),
കുമളി ഗാന്ധിനഗർ കോളനി സ്വദേശി ഭുവനേശ് (22)
റോസാപ്പൂ കണ്ടം മേട്ടിൽ അജിത്ത് (24) എന്നിവരെയാണ് വണ്ടൻമേട് പോലീസ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച മൂന്നിനാണ് അണക്കര പാമ്പ് പാറ സ്വദേശി മൂലേപള്ളത്തു വീട്ടിൽ
കുഞ്ഞുമോൻ ഐസക്കിന്റെ ഉടമസ്ഥതയിലുള്ള ജീപ്പ് മോഷണം പോയത്.
പച്ച നിറത്തിലുള്ള മറ്റൊരു ജീപ്പിലെത്തിയ പ്രതികൾ കുഞ്ഞുമോന്റെ ജീപ്പ് തള്ളി
സ്റ്റാർട്ടാക്കിയശേഷം തമിഴ്‌നാട്ടിലേക്ക് കടക്കുകയായിരുന്നു.
പ്രതികളുടെ ദൃശ്യം സി.സി.ടി.വി.യിൽ നിന്നും പോലീസിന് ലഭിച്ചിരുന്നു.
വെളുപ്പിന് കുമളിയിൽ വെച്ച് പ്രതികളെത്തിയ പച്ച നിറത്തിലുള്ള ജീപ്പ് ശ്രദ്ധയിൽപ്പെട്ടയാൾ
പോലീസിനേ വിവരമറിയിച്ചതാണ് പ്രതികളേ പിടികൂടാൻ സഹായിച്ചത്.
ജീപ്പ് പൊളിച്ച് വിൽക്കുന്നതിനായി കമ്പം ഉത്തമ പാളയത്ത് എത്തിച്ചങ്കിലും പോലീസ് പിടികൂടുകയായിരുന്നു.
വണ്ടൻ മേട് പോലീസിന് ലഭിച്ച പരാതിയേത്തുടർന്ന് നടത്തിയ
അന്വേഷണത്തിൽ മണിക്കൂറുകൾക്കുള്ളിൽ പ്രതികളേ പിടികൂടുകയായിരുന്നു.
ഒന്നാം പ്രതി ജിഷ്ണു കഞ്ചാവ്‌കൈവശം വച്ചതും ചെക്ക് കേസും ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണ്.
ഇവർ മുൻപും സമാന രീതിയിൽ മോഷണത്തിന് ശ്രമിച്ചിരുന്നു.
English Summary :
Due to a series of continuous accidents, the District Collector of Idukki has imposed a ban on jeep rides in the district. The ban includes jeep safaris and off-road rides.