ഡബ്ലിൻ നഗരത്തിൽ പൊതു ഇടങ്ങളിലെ ‘ലോക്ക് ബോക്സുകൾ’ വരുത്തുന്ന പൊല്ലാപ്പുകൾ ചില്ലറയല്ല; നിരോധിക്കാനൊരുങ്ങി സിറ്റി കൗണ്‍സില്‍

ഡബ്ലിൻ നഗരത്തിൽ സ്ഥാപിച്ചിട്ടുള്ള ലോക്ക് ബോക്‌സുകള്‍ക്ക് ഈ വരുന്ന ഏപ്രില്‍ 14 മുതല്‍ നിരോധനം ഏര്‍പ്പെടുത്താനൊരുങ്ങി സിറ്റി കൗണ്‍സില്‍. ഇത്തരം ലോക്ക് ബോക്‌സുകള്‍ പൊതു ഇടങ്ങളില്‍ പലയിടത്തായി സ്ഥാപിക്കുന്നത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി കണ്ടാണ് സിറ്റി കൗണ്‍സില്‍ ഇവ നിരോധിക്കാന്‍ തീരുമാനമെടുത്തിരിക്കുന്നത്.

ഏപ്രില്‍ 14 മുതല്‍ ഇത്തരത്തില്‍ പൊതു ഇടങ്ങളില്‍ കാണപ്പെടുന്ന ബോക്‌സുകള്‍ പിടിച്ചെടുത്ത് നശിപ്പിക്കുമെന്നും കൗണ്‍സില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Airbnb പോലുള്ള ഹ്രസ്വകാല വാടക കെട്ടിടങ്ങളുടെ ഉടമകള്‍, വാടകക്കാര്‍ക്ക് കെട്ടിടത്തിന്റെ താക്കോല്‍ കൊടുക്കുന്നതിന് അടക്കമാണ് വ്യാപകമായി ഇത്തരം ലോക്ക് ബോക്‌സുകള്‍ ഉപയോഗിച്ചുവരുന്നത്.

ലോക്ക് ബോക്‌സില്‍ താക്കോല്‍ വച്ച ശേഷം വാടകക്കാര്‍ക്ക് ബോക്‌സ് തുറക്കാനുള്ള കോഡ് നല്‍കുകയാണ് ചെയ്യുന്നത്. വാടകക്കാര്‍ ഉടമയെ നേരിട്ട് കാണാതെ തന്നെ കോഡ് ഉപയോഗിച്ച് ബോക്‌സ് തുറന്ന് താക്കോല്‍ എടുക്കാൻ കഴിയും.

നിലവിൽ ബൈക്ക് സ്റ്റാന്‍ഡുകള്‍, ട്രാഫിക് ഇന്‍ഫര്‍മേഷന്‍ ബോര്‍ഡുകള്‍ എന്നിവിടങ്ങളിലെല്ലാം ലോക്ക് ബോക്‌സുകള്‍ കൂട്ടമായി സ്ഥാപിക്കുന്ന സ്ഥിതിവിശേഷമുണ്ട്.

ഇത് ആളുകള്‍ക്ക് നടക്കാനും മറ്റും ഇവ ബുദ്ധിമുട്ട് സൃഷ്ടിക്കുകയും ചെയ്യുന്നു. റോഡ്‌സ് ആക്ട് പ്രകാരം ഇങ്ങനെ ചെയ്യുന്നത് നിയമവിരുദ്ധമാണ് എന്ന് അധികൃതർ അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

ലോ​ഡ് താ​ങ്ങാ​നാ​കാ​തെ ക​ഴി​ഞ്ഞ ഏ​പ്രി​ലി​ല്‍ മാ​ത്രം ക​ത്തി​യ​ത് 255 ട്രാ​ന്‍സ്‌​ഫോ​ര്‍മ​റു​ക​ൾ; ഇക്കുറി മാ​റ്റി​വെ​ക്കാ​ന്‍ ട്രാ​ന്‍സ്‌​ഫോ​ര്‍മ​ര്‍ ഇ​ല്ല; എന്തു ചെയ്യണമെന്നറിയാതെ കെ.എസ്.ഇ.ബി

പാ​ല​ക്കാ​ട്: ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ കടുത്തവൈ​ദ്യു​തി പ്ര​തി​സ​ന്ധി​യും കെ.​എ​സ്.​ഇ.​ബി​ക്ക് പാ​ഠ​മാ​യി​ല്ല. ത​ക​രാ​റാ​യാ​ല്‍ മാ​റ്റി​വെ​ക്കാ​ന്‍...

ചാവേറുകൾ സൈനിക താവളത്തിലേക്ക് സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ ഇടിച്ചു കയറ്റി; പാകിസ്ഥാന്‍ സൈനിക കേന്ദ്രത്തിലുണ്ടായ ഭീകരാക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ സൈനിക കേന്ദ്രത്തിലുണ്ടായ ഭീകരാക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്....

വീണ്ടും കോഹ്ലി മാജിക്; പകരം വീട്ടി ടീം ഇന്ത്യ; ജയം 4 വിക്കറ്റിന്

ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് ചാമ്പ്യന്‍സ് ട്രോഫി സെമി ഫൈനലില്‍ പകരം വീട്ടി...

Other news

വിശ്വജ്യോതി എന്റർപ്രണേഴ്സ് മീറ്റിൽ ബിസിനസ് അനുഭവങ്ങൾ പങ്കുവെച്ച് ഹൊറൈസൺ ​ഗ്രൂപ്പ് മാനേജിം​ഗ് ഡയറക്ടർ എബിൻ എസ് കണ്ണിക്കാട്ട്

വാഴക്കുളം: വിശ്വജ്യോതി എന്റർപ്രണേഴ്സ് മീറ്റിൽ ബിസിനസ് അനുഭവങ്ങൾ പങ്കുവെച്ച് ഹൊറൈസൺ...

ചോദ്യപേപ്പർ ചോർച്ച; പ്രതി ഷുഹൈബിന് മുൻകൂർ ജാമ്യമില്ല

കൊച്ചി: ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പർ ചോർച്ച കേസിലെ ഒന്നാം പ്രതി എം.എസ്....

കരുവാരക്കുണ്ടിലെ കടുവയുടെ വ്യാജവീഡിയോ; യുവാവ് അറസ്റ്റിൽ

മലപ്പുറം: കരുവാരക്കുണ്ടിൽ കടുവയുടെ വ്യാജവീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്ത്...

കൊലപാതക കുറ്റം: രണ്ട് മലയാളികളുടെ വധശിക്ഷ നടപ്പാക്കി യുഎഇ

യുഎഇയിൽ രണ്ട് മലയാളികളുടെ വധശിക്ഷ നടപ്പാക്കി. തലശ്ശേരി സ്വദേശി എ. മുഹമ്മദ്...

അപകടത്തിലേക്ക് തുറക്കുന്ന ആകാശജാലകങ്ങൾ… തല പുറത്തിടാനല്ല സൺറൂഫ്; എം.വി.ഡി വീഡിയോ വൈറൽ

ഏറ്റവും ജനകീയമായ കാർ ഫീച്ചർ ഏതെന്നു മലയാളിയോട് ചോദിച്ചാൽ ഒരുപക്ഷേ സൺറൂഫ്...

നാവായിക്കുളത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനി തൂങ്ങിമരിച്ച സംഭവം; ആൺസുഹൃത്ത് കസ്റ്റഡിയിൽ

തിരുവനന്തപുരം: കല്ലമ്പലം നാവായിക്കുളത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനി തൂങ്ങിമരിച്ച സംഭവത്തിൽ പെൺകുട്ടിയുടെ...

Related Articles

Popular Categories

spot_imgspot_img