വയനാട്: ജിപിഎസ് ഉപയോഗിച്ച് മയക്കുമരുന്ന് കടത്തിയ പ്രതികളെ പിടികൂടി എക്‌സൈസ്. മലപ്പുറം കാടാമ്പുഴ സ്വദേശി സാലിഹ് (35 ), തിരൂർ മേൽമുറി സ്വദേശി അബ്ദുൽ ഖാദർ (38) എന്നിവരാണ് പിടിയിലായത്. സ്വകാര്യ ബസിന്റെ പാഴ്സൽ സർവീസ് വഴിയാണ് ഇവർ ലഹരി കടത്തിയത്.(Drug Smuggling through GPS; accused arrested)
തോൽപ്പെട്ടി ചെക്ക് പോസ്റ്റിൽ വെച്ച് ഇവർ കടത്തിയ 200 ഗ്രാം എംഡിഎംഎയും രണ്ട് കിലോ കഞ്ചാവും പിടികൂടിയിരുന്നു. ജിപിഎസ് ട്രാക്കർ ഉപയോഗിച്ച് കൊറിയർ പാക്കേജ് എന്ന വ്യാജേനയാണ് സ്വകാര്യ ബസിൽ ഇവർ ലഹരിമരുന്ന് കടത്തിയത്. കർണാടകയിൽ നിന്ന് കേരളത്തിലേക്ക് വന്ന ടൂറിസ്റ്റ് ബസ്സിൽ നിന്നാണ് പാക്കേജ് പിടികൂടിയത്.