ഇടുക്കി രാജാക്കാടിന് സമീപം പന്നിയാർ പുഴയിൽ ചൂണ്ടയിട്ട് മീൻ പിടിക്കുന്നതിനിടെ കാൽ വഴുതി വെള്ളത്തിൽ വീണ ഗൃഹനാഥൻ മുങ്ങിമരിച്ചു. വെസ്റ്റ് മുക്കുടിൽ വള്ളാടിയിൽ ഷാജി (56 )ആണ് മുങ്ങിമരിച്ചത്.Drowned while fishing in the Panniyar River in Idukki
ബുധനാഴ്ച രാവിലെ 11 ന് കൂട്ടുകാർക്കൊപ്പം ചുണ്ടയിടാൻ പോയതായിരുന്നു ഷാജി. ഇതിനിടയിൽ കാൽ വഴുതി വെള്ളത്തിൽ വീഴുകയായിരുന്നു.ആഴം കൂടുതലുള്ള ഭാഗത്താണ് മുങ്ങി പോയത്. മീൻ പിടിക്കാനായി പുഴയിൽ കെട്ടിയിരുന്ന
വലയിൽ കാൽ കുടുങ്ങിയതിനാൽ രക്ഷപെടാൻ സാധിച്ചില്ല.
കൂടെയുണ്ടായിരുന്നയാൾ അയൽവാസികളെ വിളിച്ച് വിവരം പറഞ്ഞതോടെ ഓടിയെത്തിയവർ പുഴയിൽ നിന്നും മുങ്ങിയെടുത്ത് രാജാക്കാട്ടുള്ള സ്വകാര്യ ആശുപത്രിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഒരു മാസം മുൻപ് ഇതേ സ്ഥലത്ത് സമീപവാസിയായ ഒരാൾ മുങ്ങിമരിച്ചിരുന്നു.രാജാക്കാട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു.മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.