ഡ്രൈവിങ് പഠനത്തിന് 40 ശതമാനം ഇളവ്; നാലുചക്രവാഹനങ്ങൾ മുതൽ മുകളിലോട്ട് 9000 രൂപ, ഇരുചക്ര വാഹനമാണെങ്കിൽ 3500; കെ എസ് ആർ ടി സിയുടെ ഡ്രൈവിങ് സ്കൂളുകൾ ഉടൻ

തിരുവനന്തപുരം: കെ എസ് ആർ ടി സിയുടെ ഡ്രൈവിങ് സ്കൂളുകൾ ഉടൻ പ്രവർത്തനം തുടങ്ങും. ആറിടത്താണ് ആദ്യഘട്ടത്തിൽ പ്രവർത്തിക്കുക. തലസ്ഥാനത്താണ് ആദ്യം തുടങ്ങുക. ഈ മാസം തന്നെ പ്രവർത്തനം ആരംഭിക്കും. സ്വകാര്യ ഡ്രൈവിങ് സ്‌കൂളുകളെ അപേക്ഷിച്ച് 40 ശതമാനം ഫീസ് കുറച്ചായിരിക്കും ക്ലാസുകൾ നൽകുക.Driving schools of KSRTC will start functioning soon

ഹെവി ഡ്രൈവിങ് പരിശീലനത്തിന് 15,000 രൂപ വരെയാണ് സ്വകാര്യ സ്ഥാപനങ്ങൾ ഈടാക്കുന്നത്. എന്നാൽ കെ എസ് ആർ ടി സിയുടെ സ്കൂളിൽ 9000 രൂപ കൊണ്ട് പഠനം നടക്കും. കാർ ഡ്രൈവിങ് പഠിക്കാനും 9,000 രൂപയാണ് ഫീസ് ഈടാക്കുക. പുറത്ത് ഇത് 14,000 രൂപവരെയാണ് ഈടാക്കുന്നത്. സ്വകാര്യ സ്ഥാപനങ്ങൾ 6000 വരെ ഇടാക്കുന്ന ഇരുചക്ര വാഹന പഠനത്തിന് 3,500 രൂപയാണ് കെ എസ് ആർ ടി സി ഫീസ്. കാറും ഇരുചക്ര വാഹനവും ചേർത്താണെങ്കിൽ 11,000 രൂപ നൽകണം. ഗിയർ ഉള്ളതിനും ഇല്ലാത്തതിനും ഒരു നിരക്കാണ്.കെ എസ് ആർ ടി സി ഡ്രൈവർമാരുടെ നേതൃത്വത്തിൽ പഠിക്കാനെത്തുന്നവർക്കായി പ്രത്യേക തിയറി ക്ലാസുകളും ഉണ്ടാകും.

തിരുവനന്തപുരത്ത്, കെ എസ് ആർ ടി സിയുടെ ആനയറ സ്റ്റേഷന് സമീപത്താണ് പഠനത്തിനായി ട്രാക്ക് ഒരുക്കിയിരിക്കുന്നത്. അട്ടക്കുളങ്ങരയിലുള്ള കെ എസ് ആർ ടി സി സ്റ്റാഫ് ട്രെയിനിങ് കോളജിലാകും തിയറി ക്ലാസുകൾ. കഴിഞ്ഞ ദിവസം ഡ്രൈവിങ് സ്കൂൾ പരിശീലന കാറിൻറെ ചിത്രം ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ പങ്കുവെച്ചിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കുന്ന പരിശീലന കേന്ദ്രങ്ങളിൽ കെ എസ് ആർ ടി സിയിലെ വിദഗ്ധ ഇൻസ്ട്രക്ടർമാരുടെ സേവനം വിനിയോഗിക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു.

പരിശീലന കേന്ദ്രങ്ങളിൽ ഡ്രൈവിങ് ടെസ്റ്റിനുള്ള പ്രത്യേക സംവിധാനവും ഒരുക്കും. ദേശീയ അന്തർദേശീയ നിലവാരത്തിലുള്ള ലൈറ്റ്മോട്ടോർ ഡ്രൈവിങ് പരിശീലനം ഈ കേന്ദ്രങ്ങളിൽ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. ആധുനിക സംവിധാനങ്ങളോടെ ആരംഭിക്കുന്ന ഡ്രൈവിങ് സ്‌കൂളുകളിൽ കെ എസ് ആർ ടി സി ഡ്രൈവർമാർക്ക് അധിക പരിശീലനം നൽകുന്നതും പരിഗണിക്കുമെന്ന് മന്ത്രി അറിയിച്ചിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

അടിച്ചു പാമ്പായി ഇഴഞ്ഞു കയറിയത് ട്രാന്‍സ്‌ഫോര്‍മറില്‍

അടിച്ചു പാമ്പായി ഇഴഞ്ഞു കയറിയത് ട്രാന്‍സ്‌ഫോര്‍മറില്‍ തൃശൂർ: മദ്യലഹരിയിൽ കെഎസ്ഇബിയുടെ ട്രാന്‍സ്‌ഫോര്‍മറില്‍ കയറിയ...

ശബരിമല:ട്രാക്ടറിൽ പോലീസ്ഉന്നതൻ; റിപ്പോർട്ട് തേടി

ശബരിമല: ട്രാക്ടറിൽ പോലീസ്ഉന്നതൻ; റിപ്പോർട്ട് തേടി പത്തനംതിട്ട: ട്രാക്ടറിൽ പോലീസ് ഉന്നതൻ...

മധുര- എണ്ണ പലഹാരങ്ങൾ വേണ്ട

മധുര- എണ്ണ പലഹാരങ്ങൾ വേണ്ട ന്യൂഡൽഹി: പുകയില ഉൽപ്പന്നങ്ങൾ പോലെ തന്നെ എണ്ണ-...

പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമർദനം

പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമർദനം കോഴിക്കോട്: പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ...

യുകെയിൽ വിമാനം തകർന്നുവീണു ….!

യുകെയിൽ വിമാനം തകർന്നുവീണു യുകെയിൽ പറന്നുയർന്ന ഉടൻ തീപിടിച്ച് തകർന്നു വീണു ചെറുവിമാനം....

ജീപ്പ് സഫാരിക്ക് നിയന്ത്രണങ്ങളോടെ അനുമതി

ജീപ്പ് സഫാരിക്ക് നിയന്ത്രണങ്ങളോടെ അനുമതി ഇടുക്കി ജില്ലയില്‍ സുരക്ഷാഭീഷണിയെ തുടര്‍ന്ന് ഈ...

Related Articles

Popular Categories

spot_imgspot_img