web analytics

എമർജൻസി പാതയിലൂടെ വാഹനമോടിച്ചയാൾക്ക് പിഴ

എമർജൻസി പാതയിലൂടെ വാഹനമോടിച്ചയാൾക്ക് പിഴ

ദുബൈയിൽ എമർജൻസി പാതയിലൂടെ അമിത വേഗതയിൽ വാഹനമോടിച്ച ഡ്രൈവർക്ക് 50,000 ദിർഹം ( ഏകദേശം 10 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) പിഴയിട്ട് ദുബൈ പോലീസ് .

ഡ്രൈവറെ അറസ്റ്റ് ചെയ്ത പോലീസ് കാറും കസ്റ്റഡിയിലെടുത്തു. സമൂഹ മാധ്യമങ്ങളിൽ വീഡിയോ ക്ലിപ്പുകൾ പ്രചരിച്ചതിനെ തുടർന്നാണ് നടപടി.

ഡ്രൈവറെ കൂടുതൽ ശിക്ഷാ നടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ മേജർ ജനറൽ സെഫ് മുഹൈർ അൽ മസ്രൂയി പറഞ്ഞു.

പ്രവാസി മലയാളി ദുബൈയിൽ കൊല്ലപ്പെട്ടു; ആനി മോൾ ഗിൽഡയെ കൊലപ്പെടുത്തിയത് സുഹൃത്ത്

ദുബൈ: മലയാളി യുവതിയെ ദുബൈയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.തിരുവനന്തപുരം വിതുര, ബൊണാകാട് സ്വദേശിനി ആനി മോൾ ഗിൽഡ(26) ആണ് മരിച്ചത്.

ദുബായിൽ സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയായിരുന്നു ആനി. കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തു വിട്ടിട്ടില്ല.

ദുബായിലെ കരാമയിൽ കഴിഞ്ഞ നാലിന് ആയിരുന്നു സംഭവം നടന്നത്. ആനിമോൾക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് കൊലപെടുത്തുകയായിരുന്നുവെന്നാണ് പുറത്തു വരുന്ന വിവരം.

പ്രതിയെ ദുബൈ എയർപോർട്ടിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്തതായും വിവരമുണ്ട്. കൊലപാതകത്തിലേക്കുള്ള കാരണം ഇതുവരെയും വ്യക്തമായിട്ടില്ല.

മൃതദേഹം നാട്ടിലേക്കു കൊണ്ട് പോകാൻ ഉള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായി സാമൂഹിക പ്രവർത്തകനും യാബ് ലീഗൽ സർവീസ് സി.ഇ.ഒയുമായ സലാം പാപ്പിനിശേരി, ഇൻകാസ് യൂത്തു വിംഗ് ഭാരവാഹികൾ ദുബായ് ഘടകം എന്നിവർ പറഞ്ഞു.

ദുബൈയിൽ വാഹന ഉടമകൾക്ക് വമ്പൻ പണി നൽകി പുതിയ പരിഷ്‌കാരങ്ങൾ:

ദുബൈയിൽ വാഹന ഉടമകൾക്ക് അധിക ബാധ്യതയായി പുതുതായി വന്ന സാലിക് ( ടോൾ ) ഗേറ്റുകളും വർധിപ്പിച്ച പാർക്കിങ്ങ് ഫീസും.

സാധാരണക്കാരനായ ഒരു വാഹന ഉടമ മുൻവർഷത്തെ അപേക്ഷിച്ച് 800 ദിർഹം വരെ മാസം കൂടുതൽ നൽകേണ്ടി വരുന്നതായാണ് കണക്കുകൾ.

ഇന്ധനച്ചെലവും , സാലിക്, പാർക്കിങ്ങ് ഫീസുകളുടെ വർധനവുമാണ് ചെലവ് വർധിപ്പിച്ചത്. നഗരത്തിലെ കനത്ത ഗതാഗതക്കുരുക്കുകളാണ് ഇന്ധനച്ചെലവുകൾ വർധിപ്പിക്കുന്നത്.

ദിവസം രണ്ട് സാലിക് ഗേറ്റുകൾ എങ്കിലും ഒരു പ്രവാസി കടന്നു പോകേണ്ടി വരുന്നു. മാസം 550- 600 ദിർഹമെങ്കിലും സാലിക് ചാർജായി ചെലവാകുന്നുണ്ട്.

വാഹനത്തിന് വർഷാവർഷം വരുന്ന ഫിറ്റനെസ് ടെസ്റ്റുകൾക്കും ഉയർന്ന ഇൻഷ്വറൻസിനും വലിയ ചെലവുകളാണ്.

സാധാരണക്കാരായ പ്രവാസികൾക്ക് വാഹനച്ചെലവുകൾ താങ്ങാൻ കഴിയുന്നതല്ലെന്ന് പ്രാദേശിക ദിനപ്പത്രമായ ഖലീജ് ടൈംസിനോട് പ്രവാസികളിൽ പലരും പ്രതികരിച്ചു.

ദുബൈയിൽ 302 കിലോമീറ്റർ സ്പീഡിൽ ബൈക്കോടിച്ച് യുവാവ്; സ്പീഡിനെ മറികടക്കുന്ന പിഴയുമായി പോലീസ്…!

ദുബൈയിൽ തിരക്കേറിയ റോഡിലൂടെ 302 കിലോമീറ്റർ സ്പീഡിൽ ബൈക്ക് ഓടിച്ച യുവാവിന് 50,000 ദിർഹം ( ഏകദേശം 10 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) പിഴ നൽകി ദുബൈ പോലീസ്.

തിരക്കേറിയ റോഡിൽ കാറുകൾക്കിടയിലൂടെ യുവാവ് സാഹസികമായി ബൈക്ക് ഓടിക്കുന്ന വീഡിയോയും പോലീസ് പങ്കുവെച്ചിട്ടുണ്ട്.

നിയമ ലംഘനം ശ്രദ്ധയിൽപെട്ട പോലീസ് ബൈക്ക് പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.

യുകെ മലയാളി അന്തരിച്ചു

യുകെയിലെ ആദ്യകാല കുടിയേറ്റക്കാരിൽ പ്രധാനിയായിരുന്ന ആന്റണി മാത്യു വെട്ടുതോട്ടുങ്കൽ കെരേത്തറ (61) ലണ്ടനിൽ നിര്യാതനായി.

2005 മുതൽ ലണ്ടനിലെ സീറോ മലബാർ സഭയുടെ കോർഡിനേഷൻ കമ്മറ്റി മെമ്പറായും സെക്രട്ടറിയായും പ്രവർത്തിച്ചു. കുട്ടനാട് സംഗമത്തിന്റെ കോഓർഡിനേറ്ററായും പ്രവർത്തിച്ചിരുന്നു.

യുകെയിലെ സീറോ-മലബാർ സഭയുടെ പ്രാരംഭ ഘട്ടങ്ങളിൽ വിശ്വാസി സമൂഹത്തെ കെട്ടിപ്പടുക്കുന്നതിൽ മുന്നിട്ടിറങ്ങിയ വ്യക്തിയായിരുന്നു അദ്ദേഹം.

ഓസ്‌ട്രേലിയയിലുമുണ്ടൊരു കൂടത്തായി ജോളി

പരേതരായ വെട്ടുതോട്ടുങ്കൽ ഈരേത്ര, ചെറിയാൻ മാത്യുവിന്റെയും, ഏലിയാമ്മ മാത്യുവിന്റെ മകനാണ് ആന്റണി മാത്യു. ഭാര്യ ഡെൻസി ആന്റണി, വേഴപ്ര സ്രാമ്പിക്കൽ കുടുംബാംഗമാണ്.

മക്കൾ: ഡെറിക് ആന്റണി, ആൽവിൻ ആന്റണി. സഹോദരങ്ങൾ: റീസമ്മ ചെറിയാൻ, മറിയമ്മ ആന്റണി, പരേതരായ ജോർജ് മാത്യു, ജോസ് മാത്യു. നാട്ടിൽ എടത്വ സെന്റ് ജോർജ് ഫൊറോന പള്ളി ഇടവകാംഗമായിരുന്നു.

സെന്റ് മോണിക്ക സീറോ-മലബാർ മിഷനിൽ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. എപ്പാർച്ചൽ ബൈബിൾ കമ്മീഷൻ കോർഡിനേറ്റർ, പാസ്റ്ററൽ കൗൺസിൽ അംഗം തുടങ്ങിയ നിലകളിൽ അദ്ദേഹം സുത്യർഹമായ സേവനം അനുഷ്ഠിച്ച് വരികയായിരുന്നു. മിഷൻ കൊയർ ഗ്രൂപ്പിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു.

Summary:
A driver in Dubai was fined AED 50,000 (approximately over ₹10 lakh) by Dubai Police for speeding on an emergency lane.



spot_imgspot_img
spot_imgspot_img

Latest news

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍ ഇന്ന് പുലര്‍ച്ചെ

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍...

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

Other news

ഓഹരി വിപണിയിലേക്ക് നിക്ഷേപകരുടെ ഒഴുക്ക്; സ്വർണവില കുത്തനെ ഇടിയുന്നു

ഓഹരി വിപണിയിലേക്ക് നിക്ഷേപകരുടെ ഒഴുക്ക്; സ്വർണവില കുത്തനെ ഇടിയുന്നു കൊച്ചി ∙ സംസ്ഥാനത്തെ...

രാത്രി പുറത്തിറങ്ങുന്നവർ കുടയെടുക്കാൻ മറക്കരുത്

രാത്രി പുറത്തിറങ്ങുന്നവർ കുടയെടുക്കാൻ മറക്കരുത് തിരുവനന്തപുരം: സംസ്ഥാനത്ത് രാത്രി പുറത്തിറങ്ങുന്നവർ കുടയെടുക്കാൻ മറക്കരുതെന്ന്...

പാലത്തായി പീഡന കേസ്; കെ പത്മരാജന് ജീവപര്യന്തം തടവും പിഴയും

പാലത്തായി പീഡന കേസ്; കെ പത്മരാജന് ജീവപര്യന്തം തടവും പിഴയും കണ്ണൂർ: പാലത്തായി...

നായയുടെ ആക്രമണം; പ്രചാരണത്തിനിടെ യുഡിഎഫ് സ്ഥാനാർഥിക്ക് പരിക്ക്

തൊടുപുഴ: തൊടുപുഴയിൽ തെരഞ്ഞെടുപ്പു ചൂട് കനക്കുന്ന അവസരത്തിൽ അപ്രതീക്ഷിത സംഭവമാണ് ബൈസൺവാലി പഞ്ചായത്തിലെ...

മുഖംമൂടി ധരിച്ചെത്തി എട്ട് വയസ് കാരിയെ കുറ്റിക്കാട്ടിൽ കൊണ്ടുപോയി ഉപദ്രവിച്ച യുവാവ് അറസ്റ്റിൽ

മുഖംമൂടി ധരിച്ചെത്തി എട്ട് വയസ് കാരിയെ കുറ്റിക്കാട്ടിൽ കൊണ്ടുപോയി ഉപദ്രവിച്ച യുവാവ്...

മണ്ഡല- മകരവിളക്ക് ഉത്സവം, ശബരിമല നട നാളെ തുറക്കും

മണ്ഡല- മകരവിളക്ക് ഉത്സവം, ശബരിമല നട നാളെ തുറക്കും പത്തനംതിട്ട ∙ മണ്ഡല–മകരവിളക്ക്...

Related Articles

Popular Categories

spot_imgspot_img