കോഴിക്കോട്: വടകരയിൽ സീബ്ര ലൈനിൽ വിദ്യാർത്ഥിനികളെ ബസിടിച്ച് തെറിപ്പിച്ച സംഭവത്തിൽ ബസ് ഡ‍്രൈവർ അറസ്റ്റിൽ. കൊയിലാണ്ടി സ്വദേശി മുഹമ്മദ് ഫുറൈസ് കിലാബ് ആണ് അറസ്റ്റിലായത്. മടപ്പള്ളി കോളേജ് വിദ്യാർഥിനികളെയാണ് സീബ്ര ലൈനിൽ വച്ച് ബസിടിച്ച് തെറിപ്പിച്ചത്.( driver arrested for college students hit by bus in zebra line)
ഈ മാസം എട്ടിനായിരുന്നു അപകടം സംഭവിച്ചത്. അമിത വേഗതയിൽ വാഹനം ഓടിച്ചു, അശ്രദ്ധമായി വാഹനം ഓടിച്ചു, മനുഷ്യ ജീവന് ഹാനിയുണ്ടാക്കുന്ന തരത്തിൽ വാഹനം ഓടിച്ചു എന്നീ വകുപ്പുകൾ ചേർത്താണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അപകട ശേഷം ഡ്രൈവറും കണ്ടക്ടറും ബസ്സിൽ നിന്ന് ഇറങ്ങി ഓടിയിരുന്നു. ഒളിവിൽ പോയ ഡ്രൈവറെ ചോമ്പാല പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ബസ് പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ദേശീയ പാതയിലൂടെ സീബ്ര ലൈൻ വഴി റോഡ് ക്രോസ് ചെയ്യുകയായിരുന്ന വിദ്യാർഥികളെയാണ് ബസ് ഇടിച്ചത്.
അപകടത്തിൽ മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്കേറ്റിരുന്നു. കണ്ണൂരിൽനിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന അയ്യപ്പൻ എന്ന ബസ് ആണ് ഇവരെ ഇടിച്ചത്.
Read Also: അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം; മരിച്ചത് ഒരു ദിവസം പ്രായമായ പെൺകുഞ്ഞ്
Read Also: കുരുക്ക് മുറുകുന്നു; ആകാശ് തില്ലങ്കേരിക്ക് ലൈസൻസ് ഇല്ലെന്ന് മോട്ടോർ വാഹന വകുപ്പ്