ആലപ്പുഴ: കൊല്ലം സ്വദേശിയായ 48 കാരിയെ കൊന്ന് കുഴിച്ചുമൂടി കോണ്‍ക്രീറ്റ് ചെയ്തു. കരുനാഗപ്പിള്ളി സ്വദേശി വിജയലക്ഷ്മി ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതി അമ്പലപ്പുഴ കാരൂര്‍ സ്വദേശി ജയചന്ദ്രനെ കരുനാഗപ്പിള്ളി പൊലീസ് അറസ്റ്റ് ചെയ്തു. (Drishyam model murder in Alappuzha; A 48-year-old woman was killed )
ജയചന്ദ്രന്‍ പ്ലയര്‍ ഉപയോഗിച്ച് തലയ്ക്കടിച്ചാണ് വിജയലക്ഷ്മിയെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് നിര്‍മ്മാണം നടക്കുന്ന വീട്ടില്‍ മൃതദേഹം കുഴിച്ചിടുകയായിരുന്നു. വിജയലക്ഷ്മിയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിയുന്നത്. നവംബര്‍ ഏഴിന് രാത്രിയാണ് വിജയലക്ഷ്മിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. 13-ാം തീയതിയാണ് ഇവരെ കാണാനില്ലെന്ന് പരാതി പൊലീസിന് ലഭിക്കുന്നത്. നവംബര്‍ ആറ് മുതല്‍ കാണാനില്ലെന്നായിരുന്നു പരാതിയിൽ പറഞ്ഞിരുന്നത്.
കൊലപാതക ശേഷം പ്രതിയുടെ വീടിന് സമീപത്തെ നിര്‍മ്മാണം നടക്കുന്ന വീടിനുള്ളിലാണ് മൃതദേഹം കുഴിച്ചിട്ടിരുന്നത്. പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനായി എറണാകുളത്ത് എത്തിയ പ്രതി വിജയലക്ഷ്മിയുടെ ഫോണ്‍ കണ്ണൂരിലേക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസില്‍ ഇടുകയും ചെയ്തിരുന്നു.ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം ദൃക്‌സാക്ഷി മൊഴിയുമാണ് പ്രതിയെ കുടുക്കാന്‍ സഹായിച്ചതെന്ന് പൊലീസ് അറിയിച്ചു.
വയനാട്ടിൽ ശബരിമല തീർഥാടകരുടെ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്