വയനാട്ടിൽ ശബരിമല തീർഥാടകരുടെ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

കല്‍പ്പറ്റ: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം. നിരവധിപേർക്ക് പരിക്കേറ്റു. വയനാട് തിരുനെല്ലിയിലാണ് അപകടം നടന്നത്. (Bus carrying Sabarimala pilgrims overturned in Wayanad; Many people were injured) ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെയായിരുന്നു സംഭവം. ശബരിമല ദർശനം കഴിഞ്ഞ് തിരികെ പോകുകയായിരുന്ന കർണാടക സ്വദേശികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരിൽ ആരുടേയും നില ഗുരുതരമല്ലെന്നാണ് വിവരം. ഓടികൊണ്ടിരിക്കെ നിയന്ത്രണം വിട്ട ബസ് റോഡിന് കുറുകെ മറിയുകയായിരുന്നു. ബസിൽ അമ്പതിലധികം പേരുണ്ടായിരുന്നു. പരിക്കേറ്റവരെ … Continue reading വയനാട്ടിൽ ശബരിമല തീർഥാടകരുടെ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്