ചെന്നൈ: മലിനജലം കലർന്ന വെള്ളം കുടിച്ച് തമിഴ്നാട്ടിൽ മൂന്ന് പേർ മരിച്ചു. 23 പേർ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. ചെന്നൈയ്ക്ക് സമീപമുള്ള പല്ലാവരത്താണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.(drinking contaminated water; Three deaths in Tamil Nadu)
ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് മലൈമേട്, മാരിയമ്മൻ കോവിൽ സ്ട്രീറ്റ്, മുതലമ്മൻ കോവിൽ സ്ട്രീറ്റ് തുടങ്ങിയ പ്രദേശങ്ങളിൽ താമസിക്കുന്നവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. സംഭവത്തിൽ കുടിവെള്ളം മലിനമായതാണോയെന്ന് പരിശോധിക്കാൻ തമിഴ്‌നാട് ആരോഗ്യമന്ത്രി സുബ്രഹ്മണ്യൻ ഉത്തരവിട്ടു.
മലിനജലം കലർന്ന കുടിവെള്ളമാണ് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായതെന്നാണ് നാട്ടുകാരുടെ ആരോപണം. പൈപ്പ് വെള്ളം കുടിക്കരുതെന്ന് പ്രദേശത്തെ ജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.