‘കുഞ്ഞുകുട്ടികളുടെ ഹൃദയശസ്ത്രക്രിയ പോസ്റ്റിനുകീഴെ പോലും വെറുപ്പ് വിളമ്പുന്നവർക്ക് ഇതൊക്കെ മനസ്സിലാകുമോ എന്നറിയില്ല’; തനിക്കെതിരായ സൈബർ ആക്രമണത്തിൽ പ്രതികരിച്ച് ഡോ.സൗമ്യ സരിൻ

കോൺഗ്രസ് വിട്ട് ഇടതുപക്ഷത്തേക്ക് ചേക്കേറിയ ഡോ.പി സരിന്റെ ഭാര്യയും ശിശുരോഗ വിദഗ്ധയുമായ ഡോ. സൗമ്യ സരിനുനേരെ സൈബര്‍ ആക്രമണം.Dr. Soumya Sarin responded to the cyber attack against her.

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തെ ച്ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് കോണ്‍ഗ്രസ്സില്‍ നിന്നും പുറത്താക്കപ്പെട്ട ഡോ.പി. സരിന്റെ രാഷ്ട്രീയ നിലപാടുകളുമായി കോര്‍ത്തിണക്കിക്കൊണ്ടാണ് ഡോ. സൗമ്യ സരിന്റെ ഫേസ്ബുക് പേജില്‍ സൈബർ ആക്രമണം നടക്കുന്നത്. സൈബർ ആക്രമണത്തിനെതിരെ സൗമ്യ രംഗത്തെത്തിയിട്ടുണ്ട്.

സൗമ്യയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

ഞങ്ങള്‍ ഡോക്ടര്‍മാര്‍ ഈ കോട്ട് ഇടുന്നത് ഒരു സംരക്ഷണത്തിനാണ്. അതായത് പുറത്തുനിന്നുള്ള അണുക്കള്‍ നമ്മുടെ ശരീരത്തിലേക്ക് കയറുന്നത് തടയാനുള്ള ഒരു കവചം!

ഇങ്ങനെ ഒരു കവചം ഞാനും എനിക്ക് ചുറ്റും തീര്‍ത്തിട്ടുണ്ട്. പുറത്തുനിന്നുള്ള പുച്ഛവും പരിഹാസവും കുത്തുവാക്കുകളും തെറിവിളികളും ഒന്നും ഉള്ളിലേക്ക് കയറാതിരിക്കാന്‍.

അങ്ങനെ ഒരു കവചം കുറെ കാലം കൊണ്ട് മനഃപൂര്‍വം തന്നെ ഉണ്ടാക്കി എടുത്തതാണ്. പ്രത്യേകിച്ച് രണ്ടു കാരണങ്ങള്‍ കൊണ്ട്.

  1. ഞാന്‍ സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവ് ആയി ഇടപെടുന്ന ഒരാള്‍ ആണ്. പല വിഷയങ്ങളും സംസാരിക്കാനുണ്ട്.

അതില്‍ ഇപ്പോള്‍ വേണമെങ്കിലും ഒരു വിവാദം ഉയര്‍ന്നു വരാം. വന്നിട്ടുണ്ട് പലതവണ. അതുകൊണ്ട് തന്നെ ഈ പ്ലാറ്റ്ഫോമിൽ നില്‍ക്കുന്നിടത്തോളം നല്ലൊരു തൊലിക്കട്ടി ആവശ്യമാണ് എന്ന ബോധ്യം കാലക്രമേണ വന്നുചേര്‍ന്നതാണ്.

  1. എന്റെ പാര്‍ട്ണര്‍ അദ്ദേഹത്തിന്റെ വഴിയായി തിരഞ്ഞെടുത്തത് രാഷ്ട്രീയമാണ്. അവിടെയും എന്തും എപ്പോഴും സംഭവിക്കാം. അതെന്റെ കയ്യില്‍ അല്ല.

അങ്ങിനെ സംഭവിക്കുമ്പോള്‍ ഭാര്യ എന്ന നിലയില്‍ എനിക്ക് നേരെയും ആക്രമണം ഉണ്ടാകും. സ്വാഭാവികം.

ഇനി ഇപ്പോള്‍ തെറി വിളിക്കുന്നവരോടാണ്. ഞാന്‍ ഇവിടെ തന്നെയുണ്ട്. കമന്റ് ബോക്‌സ് ഓഫ് ചെയ്യാന്‍ പലരും ഉപദേശിച്ചു. ഒരിക്കലും ചെയ്യില്ല. നിങ്ങള്‍ക്ക് എന്ത് വേണമെങ്കിലും പറയാം.

പക്ഷെ എനിക്ക് എന്റേതായ ബോധ്യങ്ങള്‍ ഉണ്ട്. അത് എന്റെ ഭര്‍ത്താവ് എവിടെ നില്‍കുന്നു എന്ത് ചെയ്യുന്നു എന്ന് നോക്കിയല്ല. കാരണം ഞങ്ങള്‍ രണ്ടു വ്യത്യസ്ത വ്യക്തികള്‍ ആണ്.

കാഴ്ചപ്പാടുകളും നിലപാടുകളും ആഗ്രഹങ്ങളും ഒക്കെ വ്യത്യസ്തമായ രണ്ടു പേര്‍. ഞങ്ങളെ ഒരുമിച്ചു നിര്‍ത്തുന്നത് വ്യക്തിപരമായി ഞങ്ങള്‍ക്കിടയിലുള്ള മറ്റു പലതുമാണ്. അത് ഞങ്ങളുടെ വീടിന്റെ വാതിലിന്റെ ഇപ്പുറത്താണ്. അല്ലാതെ അപ്പുറത്തുള്ള രാഷ്ട്രീയമോ നിലപാടുകളോ ഒന്നുമല്ല.

പക്ഷെ സ്ത്രീകളെ വെറും ഭാര്യമാര്‍ മാത്രമായി കാണുന്ന ബഹുഭൂരിപക്ഷത്തിന് അത് മനസ്സിലാവില്ല എന്നും എനിക്കറിയാം. അവരുടെ മേല്‍ ഭര്‍ത്താക്കന്മാരുടെ ലേബല്‍ പതിപ്പിക്കപ്പെടുന്നതും സ്വാഭാവികം.

ഞാന്‍ നിങ്ങളോട് എപ്പോഴാണ് രാഷ്ട്രീയം പറഞ്ഞത്? എന്റെ രാഷ്ട്രീയ നിലപാടുകള്‍ എന്താണെന്നു എപ്പോഴെങ്കിലും ഞാന്‍ ചര്‍ച്ച ചെയ്തിട്ടുണ്ടോ? ഇല്ലാ. കാരണം എന്റെ വഴി രാഷ്ട്രീയമല്ല.

ഞാന്‍ സമൂഹത്തില്‍ എന്റെ റോള്‍ എന്താണെന്നു കൃത്യമായി മനസ്സിലാക്കി അത് ചെയ്തു മുന്നോട്ട് പോകുന്ന ഒരാള്‍ ആണ്.

വ്യക്തിപരമായി എനിക്കും മകള്‍ക്കും എതിരെ അധിക്ഷേപങ്ങള്‍ വന്നപ്പോള്‍ പ്രതികരിച്ചിട്ടുണ്ട്. അപ്പോഴും ഞാന്‍ വ്യക്തമായി പറഞ്ഞത് ഒന്ന് മാത്രം.

എന്റെ ആത്മാഭിമാനവും നിലപാടുകളും സംരക്ഷിക്കാനുള്ള ആര്‍ജവം എനിക്ക് തനിച്ചുണ്ട്. എനിക്ക് ഒരു കൊടിയുടെയും സൈബര്‍ പോരാളികളുടെയും സഹായം വേണ്ട.

ഒരു കാലത്ത് എന്നെ സപ്പോര്‍ട്ട് ചെയ്ത് സംസാരിച്ചിരുന്നവര്‍ ഇന്ന് എതിര്‍പക്ഷത് നിന്നും ചീത്ത വിളിക്കുന്നു. തിരിച്ചും. ഇതൊക്കെ ഞാന്‍ ആ സ്പിരിറ്റില്‍ മാത്രമേ കാണുന്നുള്ളൂ.

കാരണം നിങ്ങള്‍ ആരും എന്നേ ‘സൗമ്യ’ ആയി കണ്ടു ഞാന്‍ എന്താണെന്നു മനസ്സിലാക്കി സ്‌നേഹിച്ചവരല്ല. അതുകൊണ്ട് തന്നെ അതിനൊക്കെ അത്ര ആയുസ്സ് മാത്രമേ ഉണ്ടാകൂ എന്ന തിരിച്ചറിവ് എനിക്കുണ്ട്. അതുകൊണ്ട് തന്നെ തന്ന സ്‌നേഹത്തിലും ഇപ്പോഴത്തെ വെറുപ്പിലും ഒന്നും ഞാന്‍ പതറില്ല.

ഞാന്‍ ഡോ.സൗമ്യ സരിന്‍, ഈ പേര് ഈ സമൂഹത്തില്‍ കുറച്ചുപേര്‍ക്കെങ്കിലും അറിയുമെങ്കില്‍ അതിനു പുറകില്‍ എന്റെ വിയര്‍പ്പാണ്. എന്റെ അധ്വാനമാണ്.

എന്റെ മേല്‍വിലാസം ഞാന്‍ ഉണ്ടാക്കിയതാണ്. ഒരു ഡോക്ടര്‍ എന്ന നിലയില്‍ എന്നാല്‍ കഴിയുന്ന വിധം ആളുകളിലേക്ക് ഇറങ്ങി ചെല്ലാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. ഈ പേജു പോലും അതിനുവേണ്ടി മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ.

ഇന്ന് കുഞ്ഞുകുട്ടികളുടെ സൗജന്യ ഹൃദയ ശാസ്ത്രക്രിയയെ കുറിച്ച് ഇട്ട പോസ്റ്റിന്റെ താഴെ വന്നുപോലും വെറുപ്പ് വിളമ്പുന്ന ആളുകള്‍ക്ക് ഞാന്‍ പറയുന്നത് എത്ര മനസ്സിലാവും എന്നെനിക്കറിയില്ല.

എങ്കിലും പറയുകയാണ്.

എന്റെ മേലുള്ള ഈ വെള്ള കോട്ട്, അത് അധ്വാനത്തിന്റെ വെളുപ്പാണ്. അതില്‍ ചെളി പറ്റിക്കാന്‍ ഉള്ള കെല്‍പ് തത്കാലം എന്റെ കമന്റ് ബോക്‌സിനില്ല!

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

യുകെയിൽ വിമാനം തകർന്നുവീണു ….!

യുകെയിൽ വിമാനം തകർന്നുവീണു യുകെയിൽ പറന്നുയർന്ന ഉടൻ തീപിടിച്ച് തകർന്നു വീണു ചെറുവിമാനം....

പഹൽഗാമിലേത് സുരക്ഷ വീഴ്ച തന്നെ

പഹൽഗാമിലേത് സുരക്ഷ വീഴ്ച തന്നെ ന്യൂഡൽഹി: പഹൽഗാമിൽ തീവ്രവാദ ആക്രമണത്തിൽ സുരക്ഷാ വീഴ്ചയുണ്ടായെന്ന്...

അമ്മയ്ക്കുനേരെ ആക്രമണം; ഗുരുതര പരിക്ക്

അമ്മയ്ക്കുനേരെ ആക്രമണം; ഗുരുതര പരിക്ക് നോയിഡ: മകളുടെ ദുരൂഹമൃത്യുവിനെതിരെ നിയമപരമായി നീങ്ങിക്കൊണ്ടിരുന്ന അമ്മക്ക്...

കുവൈത്തിൽ ചാരായ നിർമാണം; പ്രവാസി പിടിയിൽ

കുവൈത്തിൽ ചാരായ നിർമാണം; പ്രവാസി പിടിയിൽ കുവൈത്ത് സിറ്റി: കുവൈത്തിൽ ആളൊഴിഞ്ഞ കെട്ടിടത്തിൽ...

സ്കൂട്ടർ യാത്രക്കാരിക്ക് പരിക്ക്

സ്കൂട്ടർ യാത്രക്കാരിക്ക് പരിക്ക് കൊല്ലം: ദേശീയപാത നിർമ്മാണത്തിനിടെ സ്ലാബ് ഇളകി വീണ് അപകടം....

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

Related Articles

Popular Categories

spot_imgspot_img