ഉരുൾപൊട്ടൽ സാദ്ധ്യതയും മഴയുടെ വ്യാപ്തിയും മുൻകൂട്ടി അറിയാം; ഡോപ്ളർ വെതർ റഡാർ, ലാൻഡ് പ്രഷർ സെൻസർ സംവിധാനങ്ങൾ ഉടൻ; ആദ്യം വയനാട്ടിൽ

തിരുവനന്തപുരം: അപകടകാരികളായ ചുഴലിക്കാറ്റും മേഘവിസ്ഫോടനം ഉൾപ്പെടെയുള്ള പ്രകൃതി ദുരന്തങ്ങളും മണിക്കൂറുകൾക്കു മുമ്പേ കൃത്യതയോടെ പ്രവചിക്കാൻ സഹായിക്കുന്ന സംവിധാനം.Doppler Weather Radar and Land Pressure Sensor systems are being installed in the state

ഉരുൾപൊട്ടൽ സാദ്ധ്യതയും മഴയുടെ വ്യാപ്തിയും മുൻകൂട്ടി മനസിലാക്കി ജീവഹാനി ഉണ്ടാകുന്നത് പരമാവധി തടയാൻ സംസ്ഥാനത്ത് ഡോപ്ളർ വെതർ റഡാർ, ലാൻഡ് പ്രഷർ സെൻസർ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നു.

ഉരുൾപൊട്ടൽ സാദ്ധ്യതയുള്ള പ്രദേശങ്ങളിലാകും സ്ഥാപിക്കുക. കേന്ദ്ര സഹായത്തോടെയാണിത്.ഡോപ്ളർ വെതർ റഡാർ മാർച്ചിൽ നടപ്പാക്കും. ലാൻഡ് പ്രഷർ സെൻസർ ആദ്യം വയനാട്ടിലാകും സ്ഥാപിക്കുക. ജൂണിനു മുമ്പ് പ്രവർത്തനക്ഷമമാകും.

അഞ്ഞൂറ് കിലോമീറ്റർ അകലെ നിന്നുതന്നെ ചുഴലിക്കാറ്റിന്റെ ദിശ മനസ്സിലാക്കാൻ സാധിക്കുന്നതിനാൽ നാശനഷ്ടങ്ങൾ പരമാവധി ലഘൂകരിക്കാൻ കഴിയുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അധികൃതർ വ്യക്തമാക്കി.

കേരളത്തിലെ മുഴുവൻ ഉരുൾപൊട്ടൽ ഹോട്ട് സ്പോട്ടുകളിലും ഇൗ സംവിധാനമൊരുക്കാൻ മൂന്ന് വർഷമെടുക്കും. റൂർക്കി ഐ.ഐ.ടിയുടെ സഹായത്തോടെയാണിത് സ്ഥാപിക്കുക.

പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റേയും കേന്ദ്ര ദുരന്തനിവാരണ അതോറിറ്റിയുടേയും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റേയും അംഗീകാരം ലഭിച്ചു. ഹിമാലയ മേഖലയിലെ പ്രകൃതി ദുരന്തങ്ങളിൽ ജീവഹാനി കുറയ്ക്കാൻ വികസിപ്പിച്ച പദ്ധതിയാണ് സർക്കാരിന്റെ തീവ്രശ്രമത്തിന്റെ ഭാഗമായി സംസ്ഥാനത്തും നടപ്പാക്കുന്നത്.

വയനാട്ടിൽ പുൽപ്പള്ളിയിലെ പഴശ്ശി കോളേജ് ക്യാമ്പസിലാണ് ഡോപ്ളർ വെതർ റഡാർ സ്ഥാപിക്കുന്നത്. ഇതിനായി കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ ശാസ്ത്ര,സാങ്കേതിക വിദഗ്ദ്ധരുടെ സംഘം സംസ്ഥാനത്തെത്തി.

മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടലിലൂടെയാണ് ഇത് അതിവേഗം നടപ്പാകുന്നത്.ലാൻഡ് പ്രഷർ സെൻസർക്വാറികളോ നിർമ്മാണ പ്രവർത്തനങ്ങൾ മൂലമോ ഭൂമിയുടെ സ്വാഭാവിക സംരക്ഷണ കവചത്തിൽ വിള്ളലുണ്ടാകുമ്പോഴാണ് ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകുന്നത്.

സംരക്ഷണ കവചങ്ങളിലെ വിള്ളലുകളുടെ വ്യാപ്തി അളക്കാൻ പ്രഷർ സെൻസറുകളിലൂടെ സാധിക്കും. സെൻസറുകളിൽ നിന്നുള്ള ഡാറ്റ തുടർച്ചയായി നിരീക്ഷിക്കുന്നതിലൂടെ ഉരുൾപൊട്ടൽ സാദ്ധ്യത മുൻകൂട്ടി അറിയാനാകും.

ലാൻഡ് പ്രഷർ സെൻസർക്വാറികളോ നിർമ്മാണ പ്രവർത്തനങ്ങൾ മൂലമോ ഭൂമിയുടെ സ്വാഭാവിക സംരക്ഷണ കവചത്തിൽ വിള്ളലുണ്ടാകുമ്പോഴാണ് ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകുന്നത്.

സംരക്ഷണ കവചങ്ങളിലെ വിള്ളലുകളുടെ വ്യാപ്തി അളക്കാൻ പ്രഷർ സെൻസറുകളിലൂടെ സാധിക്കും. സെൻസറുകളിൽ നിന്നുള്ള ഡാറ്റ തുടർച്ചയായി നിരീക്ഷിക്കുന്നതിലൂടെ ഉരുൾപൊട്ടൽ സാദ്ധ്യത മുൻകൂട്ടി അറിയാനാകും.

ഡോപ്ളർ വെതർ റഡാർറോക്കറ്റുകളുടെ വിക്ഷേപണത്തിന് മുമ്പ് മഴയുടെ വ്യാപ്തി അറിയാനുള്ള ഉപകരണം. മഴമേഘങ്ങളിലേക്ക് മൈക്രോവേവ് തരംഗങ്ങൾ അയച്ച് അവ തിരിച്ചുവരുമ്പോഴുള്ള സിഗ്നൽ വ്യതിയാനങ്ങൾ അപഗ്രഥിച്ച് മഴയുണ്ടാകുന്ന സമയം, വ്യാപ്തി, തീവ്രത തുടങ്ങിയവ മുൻകൂട്ടി അറിയാനുള്ള സംവിധാനം.

കേരളത്തിലെ പ്രകൃതിദുരന്തങ്ങൾ, മരണം

2018: പ്രളയം……………………………………………………………….. 489

2019:

ഉരുൾപൊട്ടൽ- കവളപ്പാറ………………………………….. 59പുത്തുമല………………………………………………………….. 17

2020:

ഉരുൾപൊട്ടൽ-പെട്ടിമുടി…………………………………….. 66

2021:

ഉരുൾപൊട്ടൽ-കൂട്ടിക്കൽ…………………………………… 21

2022:

ഉരുൾപൊട്ടൽ- കൊക്കയാർ,കടയത്തൂർ……………12

2024:

ഉരുൾപൊട്ടൽ- മുണ്ടക്കൈ,ചൂരൽമല……………….403

spot_imgspot_img
spot_imgspot_img

Latest news

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ്

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ് തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ...

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക്

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനൽ (BARC)...

Other news

നവദമ്പതികൾക്ക് മനുഷ്യത്വരഹിതമായ ശിക്ഷ

നവദമ്പതികൾക്ക് മനുഷ്യത്വരഹിതമായ ശിക്ഷ ഭുവനേശ്വർ: സാമൂഹിക മര്യാദകൾക്ക് വിരുദ്ധമായി വിവാഹം കഴിച്ചതിന് നവദമ്പതികളെ...

ജാനകി വി. vs സ്റ്റേറ്റ് ഓഫ് കേരളയ്ക്ക് പ്രദര്‍ശനാനുമതി

ജാനകി വി. vs സ്റ്റേറ്റ് ഓഫ് കേരളയ്ക്ക് പ്രദര്‍ശനാനുമതി കൊച്ചി: സുരേഷ് ​ഗോപി,...

മലയാളി ഡോക്ടർ ഗൊരഖ്പൂരിൽ മരിച്ചനിലയിൽ

മലയാളി ഡോക്ടർ ഗൊരഖ്പൂരിൽ മരിച്ചനിലയിൽ ലഖ്നൗ: മലയാളി ഡോക്ടറെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി....

വനിതാ കണ്ടക്ടറുടെ സസ്‌പെന്‍ഷന്‍ പിൻവലിച്ചു

വനിതാ കണ്ടക്ടറുടെ സസ്‌പെന്‍ഷന്‍ പിൻവലിച്ചു തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡ്രൈവറുമായി വഴിവിട്ട ബന്ധമുണ്ടെന്ന് ആരോപിച്ച്...

ഭർത്താവിനെ പുഴയിൽ തള്ളി ഭാര്യ

ഭർത്താവിനെ പുഴയിൽ തള്ളി ഭാര്യ ബെംഗളൂരു: സെല്‍ഫി എടുക്കുന്നതിനിടെ ഭർത്താവിനെ പാലത്തില്‍ നിന്നും...

യുകെയിൽ കാർ കെയർ ഹോമിലേക്ക് ഇടിച്ചു കയറ്റി

യുകെയിൽ കാർ കെയർ ഹോമിലേക്ക് ഇടിച്ചു കയറ്റി സൺഡർലാൻഡിൽ ഹൈ ക്ലിഫ് കെയർ...

Related Articles

Popular Categories

spot_imgspot_img