മേപ്പാടി: വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകൾ പാഴ് വസ്തുക്കൾ തള്ളാനുള്ള കേന്ദ്രമാക്കരുതെന്ന അഭ്യർഥനയുമായി വളണ്ടിയർമാർ. ദുരിതബാധിതർക്ക് എത്രയോ സുമനസുകളുടെ കരുതൽ എത്തുന്നുണ്ട്. എന്നാൽ, ചിലർ ഉപയോഗിച്ച തുണികളും എക്സ്പയറി ഡേറ്റ് കഴിഞ്ഞ ഭക്ഷ്യവസ്തുക്കളുമാണ് നൽകിയത് എന്ന് വളണ്ടിയർമാർ പറയുന്നു.(dont make relief camp as waste material dumping centre says volunteers)
ഇതിന് പിന്നാലെയാണ് ഇത്തരം സാധനങ്ങൾ ക്യാമ്പിലേക്ക് നൽകരുതെന്ന അഭ്യർഥനയുമായി ക്യാമ്പിൻ്റെ ചുമലതയുള്ള വളണ്ടിയർമാർ രംഗത്തുവന്നത്. വയനാട്ടിൽ 93 ക്യാമ്പുകളിലായി 10,042 പേരാണുള്ളത്. ചൂരൽമലയിലെ 10 ക്യാമ്പുകളിൽ 1707 പേർ താമസിക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ വിവിധ കോണുകളിൽ നിന്ന് ഇവർക്ക് വേണ്ട ആവശ്യവസ്തുക്കൾ എത്തിക്കുന്നുണ്ട്.