web analytics

പച്ചക്കറി കർഷകരെ ഇങ്ങനെ പറ്റിക്കരുത്; നൽകാനുള്ളത് 5 കോടി; ഒരുവർഷത്തെ കുടിശ്ശികയെങ്കിലും തന്നുതീർത്തില്ലെങ്കിൽ സമരം

കോട്ടയം: ഇടനിലക്കാരുടെ ചൂഷണത്തിൽ നിന്നും കർഷകരെ രക്ഷിക്കാനായി സംസ്ഥാന കൃഷിവകുപ്പ് രൂപികരിച്ച വി.എഫ്.പി.സി.കെയും പ്രതിസന്ധിയിൽ.

സംസ്ഥാനത്തൊട്ടാകെയുള്ള പച്ചക്കറി കർഷകർക്ക് അഞ്ചു കോടിയിലേറെ രൂപയാണ് വി.എഫ്.പി.സി.കെ നൽകാനുള്ളതെന്നാണ് റിപ്പോർട്ട്.

പദ്ധതി നടത്തിപ്പിനും സബ്സിഡിക്കും പണമില്ലാതെ ആകെ വലയുകയാണ് വി.എഫ്.പി.സി.കെ. 2023 മുതൽ കൃത്യമായി പൊതുവിപണിക്ക് സബ്സിഡി ആനുകൂല്യത്തിന് അടക്കം സർക്കാർ ഫണ്ടനുവദിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. ഇത് വി.എഫ്.പി.സി.കെ പ്രവർത്തനങ്ങളെ താളംതെറ്റിക്കുകയാണ്.

വർഷങ്ങൾക്ക് മുമ്പ് കൃഷിവകുപ്പിന് കീഴിൽ വിഎഫ്‍പിസികെ ആരംഭിച്ചത് കർഷകർക്ക് സബ്സിഡി ആനൂകൂല്യങ്ങളോടെ വ്യാവസായികാടിസ്ഥാനത്തിൽ പഴം- പച്ചക്കറി കൃഷി, ഇടനിലക്കാരുടെ ചൂഷണമില്ലാതെ വിപണി കണ്ടെത്താൻ മെച്ചപ്പെട്ട മാർഗ്ഗം, പച്ചക്കറി മിച്ച സംസ്ഥാനമെന്ന ആശയത്തിന് കരുത്ത് തുടങ്ങിയ ലക്ഷ്യങ്ങളുമായിട്ടാണ്.

എന്നാൽ, കഴിഞ്ഞ ഒരു വ‍ർഷത്തെ പ്രവർത്തനങ്ങൾ മാത്രം പരിശോധിച്ചാൽ വിഎഫ്‍പിസികെയിലെ താളപ്പിഴകളെക്കുറിച്ച് മാത്രമായിരിക്കും കർഷകർക്ക് പറയാനുണ്ടാകുക.

ഇടുക്കിയിൽ മാത്രം വിഎഫ്‍പിസികെയുടെ 19 സ്വാശ്രയ വിപണികളുണ്ട്. കർഷകർക്കുളള ഇൻസെൻറീവും സബ്സിഡിയുമായി ഇവിടെ മാത്രം നൽകാനുളളത് 15 ലക്ഷത്തോളം രൂപയാണ്. എന്നുകിട്ടുമെന്ന് ഉറപ്പില്ലെങ്കിലും മെച്ചപ്പെട്ട വിപണി സാധ്യത മാത്രം കണ്ടാണ് ഇന്നും കർഷകർ ഇവിടങ്ങളിൽ തന്നെ പച്ചക്കറികൾ എത്തിക്കുന്നത്.

ആവശ്യമുളള ഉദ്യോഗസ്ഥരെപ്പോലും നിയമിക്കാതെ, വിഎഫ്പിസികെയെ നശിപ്പിക്കുകയാണെന്നും കർഷകർക്ക് പരാതിയുണ്ട്. കുടിശ്ശിക പെരുകിയതോടെ, വിഎഫ് പിസികെ കൂട്ടായ്മയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപക സമരത്തിനൊരുങ്ങുകയാണ് കർഷകർ.

ഒരുവർഷത്തെ കുടിശ്ശികയെങ്കിലും തന്നുതീർക്കണമെന്നാവശ്യപ്പെട്ട് ഈ മാസം 26നാണ് വിഎഫ്‍പിസികെ കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ ആദ്യഘട്ട സമരം തുടങ്ങുന്നത്.

spot_imgspot_img
spot_imgspot_img

Latest news

പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി; അനുമതി 4 ഗൾഫ് രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിന്

പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി...

പ്രിയങ്കയുടെ പിന്തുണ; സികെ ജാനു യുഡിഎഫിലേക്ക്

പ്രിയങ്കയുടെ പിന്തുണ; സികെ ജാനു യുഡിഎഫിലേക്ക് ആദിവാസി നേതാവ് സികെ ജാനു യുഡിഎഫിൽ...

ഈ വർഷം മാത്രം പോറ്റിയുടെ അക്കൗണ്ടിലെത്തിയത് 10 ലക്ഷം

ഈ വർഷം മാത്രം പോറ്റിയുടെ അക്കൗണ്ടിലെത്തിയത് 10 ലക്ഷം തിരുവനന്തപുരം: ശബരിമലയിൽ ഉണ്ണികൃഷ്ണൻപോറ്റി...

ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥനടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം

ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥനടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം കൊല്ലം: കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ...

മൂക്കിന് ശസ്ത്രക്രിയയ്ക്ക് ഷേവിംഗ് വേണ്ടെ

മൂക്കിന് ശസ്ത്രക്രിയയ്ക്ക് ഷേവിംഗ് വേണ്ടെ കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഏറ്റവും കൂടുതൽ ചർച്ച...

Other news

ട്രെയിനിൽ ചാടിക്കയറാൻ ശ്രമിക്കവെ തെന്നിവീണു

ട്രെയിനിൽ ചാടിക്കയറാൻ ശ്രമിക്കവെ തെന്നിവീണു തിരുവനന്തപുരം: നീങ്ങിത്തുടങ്ങിയ ട്രെയിനിൽ ചാടിക്കയറാൻ ശ്രമിക്കവെ തെന്നിവീണ...

ക്രൂരനായ ചെന്താമരയ്ക്കുള്ള ശിക്ഷ ഇന്ന് വിധിക്കും

ക്രൂരനായ ചെന്താമരയ്ക്കുള്ള ശിക്ഷ ഇന്ന് വിധിക്കും പാലക്കാട് നെന്മാറ പോത്തുണ്ടി ബോയൻകോളനിയിൽ ആറുവർഷം...

5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന്...

തൊണ്ടി സാധനങ്ങളിൽ പ്രാഥമിക പരിശോധന നടത്താൻ ലബോറട്ടറി

തൊണ്ടി സാധനങ്ങളിൽ പ്രാഥമിക പരിശോധന നടത്താൻ ലബോറട്ടറി തിരുവനന്തപുരം: പൊലീസിനുള്ള 49 പുതിയ...

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് ഇന്നേക്ക് നിർണായക തീരുമാനം

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് ഇന്നേക്ക് നിർണായക തീരുമാനം പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട എഞ്ചിനീയറെ...

പേരാമ്പ്ര സംഘർഷത്തിൽ സ്ഫോടകവസ്തു എറിഞ്ഞതിന് കേസ്; വീഡിയോദൃശ്യം തെളിവായി

പേരാമ്പ്ര സംഘർഷത്തിൽ സ്ഫോടകവസ്തു എറിഞ്ഞതിന് കേസ്; വീഡിയോദൃശ്യം തെളിവായി വീഡിയോയിലൂടെ സ്ഫോടനം സ്ഥിരീകരിച്ചതിന്...

Related Articles

Popular Categories

spot_imgspot_img