കൊച്ചി: ഐഎസ്എല്ലില്‍ ഹോം ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് കരുത്തരായ ചെന്നൈയിന്‍ എഫ്‌സിയെ നേരിടും.
കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ വൈകീട്ട് 7.30 നാണ് മത്സരം. തുടര്‍ച്ചയായ മൂന്നു തോല്‍വികളുടെ ആഘാതം മറികടക്കുക ലക്ഷ്യമിട്ടാണ് ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് കളത്തിലിറങ്ങുക.
ടൂര്‍ണമെന്റില്‍ ഇനി മുന്നോട്ട് പോകണമെങ്കിൽ ബ്ലാസ്‌റ്റേഴ്‌സിന് വിജയം അനിവാര്യമാണ്. എട്ടു കളികളില്‍ നിന്നും രണ്ട് ജയവും രണ്ട് സമനിലയും അടക്കം എട്ടു പോയിൻ്റാണ് ബ്ലാസ്റ്റേഴ്സിന്. പോയിന്റ് പട്ടികയില്‍ പത്താം സ്ഥാനത്താണ്.
എട്ടു മത്സരത്തില്‍ മൂന്നു വിജയം അടക്കം 12 പോയിന്റുമായി നാലാം സ്ഥാനത്താണ് ചെന്നൈയിന്‍ എഫ് സിയുടെ സ്ഥാനം. 2024 ഫെബ്രുവരിയില്‍ ലീഗില്‍ അവസാനം നേര്‍ക്കുനേര്‍ മത്സരിച്ചപ്പോൾ ചെന്നൈയിന്‍ എഫ്‌സിക്കായിരുന്നു വിജയം.