web analytics

വാഹനം ഓടിക്കുന്നതിനിടെ സൈറൺ മുഴക്കി ഒരു ആംബുലൻസ് വന്നാൽ എന്തു ചെയ്യണം; പോലീസ് പറയുന്നത്

കൊച്ചി: വാഹനം ഓടിക്കുന്നതിനിടെ സൈറൺ മുഴക്കി ഒരു ആംബുലൻസ് വന്നാൽ എന്തു ചെയ്യണമെന്ന നിർദേശവുമായി പോലീസ്. സൈറണ്‍ കേൾക്കുമ്പോൾ പലരും പരിഭ്രാന്തരാകുകയാണ് പതിവ്.

വാഹനം ഏത് വശത്തേക്ക് ഒതുക്കണമെന്ന ടെൻഷനിലായിരിക്കും മിക്ക ആളുകളും എന്നാൽ സഞ്ചരിക്കുന്ന വാഹനം ഇടത് വശത്തേക്ക് ഒതുക്കുകയാണ് വേണ്ടതെന്ന് കേരള പൊലീസ് അറിയിച്ചു. എന്നിട്ട് കഴിവതും ആംബുലൻസിനെ വലതു ഭാഗത്തു കൂടെ കടന്നു പോകാൻ അനുവദിക്കണം.

കേരള പൊലീസിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെ പലരും റോഡിൽ നേരിടേണ്ടിവന്ന അനുഭവങ്ങൾ വെളിപ്പെടുത്തി.

ആംബുലൻസ് ഡ്രൈവർമാർക്കും ബോധവത്കരണം ആവശ്യമാണെന്നും അവരുടെ വാഹനത്തിൽ ഉള്ള ജീവന്റെ അതേ വിലയാണ് റോഡിൽ വണ്ടിയൊടിക്കുന്ന മറ്റു ജീവനുകൾക്കും എന്നായിരുന്നു ഒരു പ്രതികരണം.

എങ്ങോട്ടും ഒതുക്കാൻ കഴിയാത്തപ്പോഴും തൊട്ടു പിന്നിൽ വന്ന് ഹോൺ മുഴക്കി പരിഭ്രാന്തി പരത്തുന്നത് ശരിയല്ലെന്നാണ് മറ്റൊരാളുടെ അഭിപ്രായം.

മറ്റു വാഹനങ്ങൾക്ക് ഒതുക്കി കൊടുക്കാൻ സൈഡ് ഇല്ലെങ്കിലും ഭ്രാന്തമായ വേഗതയിൽ പേടിപ്പെടുത്തുന്ന രീതിയിലാണ് ആംബുലൻസുകൾ മിക്കതും വേഗത്തിൽ വരുന്നതെന്ന് ഒരാൾ കുറിച്ചു.

രോഗികൾ ഇല്ലാത്തപ്പോഴും ചിലപ്പോൾ അനാവശ്യമായി ആംബുലൻസുകൾ ഹോണ്‍ മുഴക്കി പേടിപ്പിക്കുന്നു എന്നാണ് മറ്റൊരാളുടെ പരാതി.

മറ്റെല്ലാ വണ്ടികളും ആംബുലൻസിനു വേണ്ടി വഴി മാറിക്കൊടുക്കുമ്പോൾ, ആംബുലൻസിൻ്റെ പുറകേ വച്ച് പിടിക്കുന്ന ചില വിരുതൻമാരായ ബൈക്കുകാരുണ്ടെന്നാണ് മറ്റൊരു കമൻ്റ്.

dont-be-panic-if-you-hear-ambulance-siren-while-driving-what-to-do-how-to-make-a-way-listen-kerala-police

spot_imgspot_img
spot_imgspot_img

Latest news

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല കൊച്ചി:...

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത ന്യൂഡൽഹി: പെരുമ്പാവൂർ...

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന് രോഗികളെ ഒഴിപ്പിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന്...

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര തുറമുഖത്തേക്ക്

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര...

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ മൂന്ന് പുരസ്കാരങ്ങളോടെ മുന്നിൽ

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’...

Other news

ഡിസിസി പ്രസിഡന്റ് കൊച്ചിയിലോ പെരുമ്പാവൂരിലോ? എൽദോസിനെ ചെന്നിത്തല രക്ഷിക്കുമോ? എറണാകുളത്തെ കോൺഗ്രസ് പുകിലുകൾ അറിയാം…

ഡിസിസി പ്രസിഡന്റ് കൊച്ചിയിലോ പെരുമ്പാവൂരിലോ? എൽദോസിനെ ചെന്നിത്തല രക്ഷിക്കുമോ? എറണാകുളത്തെ കോൺഗ്രസ്...

‘സിമന്റ് പൂശാത്ത വീട്ടിൽ അന്തിയുറങ്ങി വളർന്ന രമ്യ ഹരിദാസിന് ഒരുമാസം ജീവിക്കാൻ 5000 രൂപ പോലും വേണ്ട’

‘സിമന്റ് പൂശാത്ത വീട്ടിൽ അന്തിയുറങ്ങി വളർന്ന രമ്യ ഹരിദാസിന് ഒരുമാസം ജീവിക്കാൻ...

“ഗ്യാസ് ക്ഷാമത്തിൽ സർക്കാർ ഇടപെടൽ”; പുതിയ മുൻഗണന പട്ടിക പ്രഖ്യാപിച്ചു

“ഗ്യാസ് ക്ഷാമത്തിൽ സർക്കാർ ഇടപെടൽ”; പുതിയ മുൻഗണന പട്ടിക പ്രഖ്യാപിച്ചു തിരുവനന്തപുരം: സംസ്ഥാനത്തെ...

സുധാകരനായി കണ്ണൂരിൽ പടയൊരുക്കം; കോൺഗ്രസിൽ കലാപം!

കണ്ണൂർ: നിയമസഭാ സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ കോൺഗ്രസിൽ അണപൊട്ടിയത്...

പൂക്കോട്ടുംപാടത്ത് വാകത്തോട് മലിനമാക്കി; കടയുടമകൾക്കെതിരെ നടപടി

പൂക്കോട്ടുംപാടത്ത് വാകത്തോട് മലിനമാക്കി; കടയുടമകൾക്കെതിരെ നടപടി മലപ്പുറം: അമരമ്പലം പഞ്ചായത്തിലെ പൂക്കോട്ടുംപാടത്ത് വാകത്തോട്ടിലേക്ക്...

Related Articles

Popular Categories

spot_imgspot_img