web analytics

നംബിയോ റിപ്പോർട്ട്: ഗൾഫിൽ ഏറ്റവും കുറഞ്ഞ ഗതാഗതക്കുരുക്ക് മസ്‌കത്തിൽ; ദോഹ രണ്ടാം സ്ഥാനത്ത്

നംബിയോ റിപ്പോർട്ട്: ഗൾഫിൽ ഏറ്റവും കുറഞ്ഞ ഗതാഗതക്കുരുക്ക് മസ്‌കത്തിൽ; ദോഹ രണ്ടാം സ്ഥാനത്ത്

ഗൾഫ് മേഖലയിലെയും പശ്ചിമേഷ്യയിലെയും ഏറ്റവും കുറഞ്ഞ ഗതാഗതക്കുരുക്കുള്ള നഗരങ്ങളുടെ പട്ടികയിൽ ഒമാൻ തലസ്ഥാനമായ മസ്കത്ത് ഒന്നാം സ്ഥാനത്തെത്തി. ദോഹയാണ് രണ്ടാം സ്ഥാനത്ത്.

ജീവിതനിലവാര സൂചികകൾ വിലയിരുത്തുന്ന അന്താരാഷ്ട്ര ഓൺലൈൻ ഡാറ്റാബേസായ നംബിയോ പുറത്തിറക്കിയ 2026 ട്രാഫിക് ഇൻഡക്സ് റിപ്പോർട്ടിലാണ് മസ്കത്തും ദോഹയും ഈ നേട്ടം കൈവരിച്ചത്.

135.1 പോയിന്റാണ് ദോഹയ്ക്ക് ലഭിച്ചത്.

ഏറ്റുമാനൂരിന് സന്തോഷ വാർത്ത! എറണാകുളം–കായംകുളം എക്സ്പ്രസ് മെമുവിന് ഇനി സ്റ്റോപ്പ് ; യാത്രക്കാർക്ക് വലിയ ആശ്വാസം

ഗൾഫ് നഗരങ്ങളുടെ റാങ്കിംഗ്

മസ്‌കത്തിനും ദോഹക്കും ശേഷം അബൂദാബി, മനാമ, കുവൈത്ത് സിറ്റി, റിയാദ് എന്നീ നഗരങ്ങൾ യഥാക്രമം പിന്നാലെയുമാണ്.

രാജ്യങ്ങളുടെ അടിസ്ഥാനത്തിലുള്ള റാങ്കിംഗിലും ഒമാനിന് പിന്നാലെ ഖത്തർ രണ്ടാമതാണ്.

വികസന പദ്ധതികളുടെ ഫലം

ഖത്തറിന്റെ നാഷണൽ ഡെവലപ്‌മെന്റ് സ്ട്രാറ്റജിയുടെ ഭാഗമായി ഗതാഗത മേഖലയിൽ നടപ്പാക്കിയ ദീർഘകാല വികസന പദ്ധതികളാണ് ഈ നേട്ടത്തിന് പിന്നിലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

സുസ്ഥിരവും ആധുനികവുമായ ഗതാഗത സംവിധാനങ്ങൾ കാര്യക്ഷമമായി നടപ്പാക്കിയതാണ് ദോഹയിലെ ഗതാഗതക്കുരുക്ക് കുറയാൻ സഹായിച്ചത്.

ഇലക്ട്രിക് ബസുകളും ദോഹ മെട്രോയും

2024-ന്റെ ആദ്യ പാദത്തിൽ തന്നെ ഖത്തറിലെ പൊതുഗതാഗത ബസുകളുടെ 73 ശതമാനം ഇലക്ട്രിക് ബസുകളാക്കി മാറ്റിയിരുന്നു. ഇത് 2030 ഓടെ 100 ശതമാനമാക്കുക എന്നതാണ് ലക്ഷ്യം.

കൂടാതെ, ദോഹ മെട്രോ സംവിധാനം നഗരത്തിലെ ഗതാഗതഭാരം കുറയ്ക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്നുണ്ട്.

English Summary;

Doha has ranked second among Gulf and West Asian cities with the least traffic congestion, according to Numbeo’s 2026 Traffic Index report. With a score of 135.1, Qatar’s capital followed Muscat, which topped the list, while cities such as Abu Dhabi, Manama, Kuwait City, and Riyadh ranked lower. The report credits Qatar’s strong performance to large-scale transport infrastructure upgrades, increased use of sustainable mobility, the expansion of the Doha Metro, and the transition of public buses to electric vehicles, significantly easing traffic congestion in the city.

spot_imgspot_img
spot_imgspot_img

Latest news

വാദിക്കും പ്രതിക്കും പദ്മ; തുല്യനിലയിൽ വിലയിരുത്തപ്പെടേണ്ടവരാണോ ഇവർ

വാദിക്കും പ്രതിക്കും പദ്മ; തുല്യനിലയിൽ വിലയിരുത്തപ്പെടേണ്ടവരാണോ ഇവർ മൈക്രോഫിനാൻസ് കേസിൽ വാദിയായിരുന്ന വിഎസ്...

രണ്ടല്ല, കൊന്നത് 19 റഷ്യൻ സ്ത്രീകളെ; താൻ ഒരു സീരിയൽ കില്ലറാണെന്ന് അലക്സി ലിയോനോവ് 

രണ്ടല്ല, കൊന്നത് 19 റഷ്യൻ സ്ത്രീകളെ; താൻ ഒരു സീരിയൽ കില്ലറാണെന്ന്...

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ ജയിലിലായില്ലേ…അയ്യപ്പകോപം തന്നെ

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ...

ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്? 

ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്?  കൊച്ചി...

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങിൽ

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി...

Other news

ഉണ്ണിക്കൃഷ്ണൻ ഗേ ഗ്രൂപ്പുകളിൽ സജീവം’; സജിതയുടെയും ഗ്രീമയുടെയും മരണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ഉണ്ണിക്കൃഷ്ണൻ ഗേ ഗ്രൂപ്പുകളിൽ സജീവം'; സജിതയുടെയും ഗ്രീമയുടെയും മരണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ...

നിങ്ങൾ വോട്ടർപട്ടികയിലുണ്ടോ? 37 ലക്ഷം പേർക്ക് നോട്ടീസ്

നിങ്ങൾ വോട്ടർപട്ടികയിലുണ്ടോ? 37 ലക്ഷം പേർക്ക് നോട്ടീസ് കേരളത്തിലെ വോട്ടർപട്ടികയുടെ പ്രത്യേക...

നിലവിലെ സാഹചര്യത്തിൽ പ്രായോഗികമല്ല; എൻഎസ്എസ്–എസ്എൻഡിപി ഐക്യശ്രമത്തിൽ നിന്ന് പിന്മാറാൻ എൻഎസ്എസ്

എൻഎസ്എസ്–എസ്എൻഡിപി ഐക്യശ്രമത്തിൽ നിന്ന് പിന്മാറാൻ എൻഎസ്എസ് കോട്ടയം: എൻഎസ്എസ്–എസ്എൻഡിപി ഐക്യശ്രമത്തിൽ നിന്ന് പിന്മാറാനുള്ള...

മകളെ ഡോക്ടറെ കാണിച്ച ശേഷം സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ അപകടം; യുവതിക്ക് ദാരുണാന്ത്യം

മകളെ ഡോക്ടറെ കാണിച്ച ശേഷം സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ അപകടം; യുവതിക്ക്...

ടാംപൂൺ ഉപയോഗിച്ചത് വിനയായി; ‘ടോക്സിക് ഷോക്ക് സിൻഡ്രോം’ ബാധിച്ച് 16 വയസ്സുകാരി ഗുരുതരാവസ്ഥയിൽ

'ടോക്സിക് ഷോക്ക് സിൻഡ്രോം' ബാധിച്ച് 16 വയസ്സുകാരി ഗുരുതരാവസ്ഥയിൽ ഡ്രോഗെഡ ∙...

കണ്ണൂരിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷ പരിപാടിക്കിടെ കടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു

കണ്ണൂരിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷ പരിപാടിക്കിടെ കടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണുകണ്ണൂർ: കണ്ണൂരിൽ...

Related Articles

Popular Categories

spot_imgspot_img