കാഞ്ഞിരപ്പള്ളിയിൽ മൂന്നു ദിവസമായി ഭക്ഷണം നൽകാതെ നായ്ക്കളെ പൂട്ടിയിട്ട നിലയിൽ; ഒടുവിൽ രക്ഷകരായി പോലീസ്: വീഡിയോ കാണാം

കാഞ്ഞിരപ്പള്ളി പാലമ്പ്ര ഭാഗത്ത് മൂന്നു ദിവസമായി ഭക്ഷണം നൽകാതെ കെട്ടിയിട്ട നായകളെ കാഞ്ഞിരപ്പള്ളി പോലീസെത്തി അഴിച്ചുവിട്ടു. മേരീക്യൂൻസ് ആശഷുപത്രി ജങ്ഷൻ പാലമ്പ് റോഡിലാണ് നായകളെ ഉടമസ്ഥൻ വിജനമായ സ്ഥലത്ത് സ്വകാര്യ വ്യക്തിയുടെ എസ്റ്റേറ്റിലെ ഗേറ്റിൽ കെട്ടിയിട്ടത്.

നായകളുടെ ഉടമ സ്ഥലം വിട്ടതോടെ അവയ്ക്ക് ഭക്ഷണവും വെള്ളവും ലഭിക്കാതായി. നാട്ടുകാരിൽ പലരും അടുത്തു ചെന്നെങ്കിലും അഴിക്കാൻ കഴിയാതെ ഭയന്ന് പിന്മാറി തുടർന്നാണ് നാട്ടുകാർ പോലീസിൽ വിവരം അറിയിച്ചത്.

പാറത്തോട് പഞ്ചായത്തംഗം സിന്ധു മോഹനൻ അറിയിച്ചതനുസരിച്ച് എസ് ഐ സുനേഖിന്റെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി പോലീസ് സ്ഥലത്തെത്തി ഭക്ഷണം നൽകി നായകളെ അനുനയിപ്പിച്ച് കെട്ട് അറുത്തുമാറ്റി തുറന്നു വിടുകയായിരുന്നു.

ശ്രദ്ധിക്കൂ…. 2025ല്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ടിൽ പ്രധാനപ്പെട്ട അഞ്ചു മാറ്റങ്ങൾ വരുന്നു …!

ഇന്ത്യന്‍ പാസ്‌പോര്‍ട്ടിൽ 2025ല്‍ പ്രധാനപ്പെട്ട അഞ്ചു മാറ്റങ്ങൾ ഉണ്ടാകുകയാണ് പോകുന്നതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. സാങ്കേതികമായി കൂടുതല്‍ മികവും സുരക്ഷയും നല്‍കാനും സഹായിക്കുന്ന മാറ്റങ്ങളാണ്ഇ വരുന്നത് എന്നാണു സൂചന. ആ മാറ്റങ്ങൾ അറിയാം:

  1. പാസ്സ്പോർട്ടുകൾ ഇ പാസ്സ്‌പോർട്ട് ആയി മാറും എന്നതാണ് വലിയ പ്രത്യേകത. ഇപ്പോഴത്തെ പാസ്‌പോര്‍ട്ടിന്റെ കാലാവധി കഴിഞ്ഞാല്‍ പുതുതായി അനുവദിക്കുന്നത് ഇ-പാസ്‌പോര്‍ട്ടായിരിക്കും.2025 ൽ ഇന്ത്യയില്‍ ഇ-പാസ്‌പോര്‍ട്ടുകള്‍ ലഭ്യമായി തുടങ്ങും എന്നാണു കരുതുന്നത്.

ഇതിലെ ചിപ്പുകളില്‍ പാസ്‌പോര്‍ട്ട് ഉടമയുടെ ബയോമെട്രിക്ക് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടാവും. ഇത് വിമാനത്താവളങ്ങളിലെ പരിശോധന അതിവേഗത്തിലാക്കാനും സുരക്ഷ വര്‍ധിപ്പിക്കാനും കഴിയും.
കാഴ്ചയില്‍ നിലവിലുള്ള പാസ്‌പോര്‍ട്ടിന് സമാനമായിരിക്കും ഇ-പാസ്‌പോര്‍ട്ടുകളും.

  1. ഇനിമുതൽ വ്യത്യസ്ത തരം പാസ്‌പോര്‍ട്ടുകള്‍ക്ക് വ്യത്യസ്ത നിറങ്ങള്‍ നിലവിൽ വന്നേക്കും. സാധാരണ പാസ്‌പോര്‍ട്ടുകളുടെ പുറം ചട്ടക്ക് നീലനിറവും സര്‍ക്കാര്‍ ഒഫീഷ്യലുകളുടെ പാസ്‌പോര്‍ട്ടിന് വെള്ള നിറവുമായിരിക്കും ഉണ്ടാവുക. നയതന്ത്ര പാസ്‌പോര്‍ട്ടുകള്‍ക്ക് മെറൂണ്‍ നിറവും അടിയന്തര ആവശ്യങ്ങള്‍ക്ക് അനുവദിക്കുന്ന താല്‍ക്കാലിക യാത്രാ രേഖയായ പാസ്‌പോര്‍ട്ടിന് ചാര നിറവുമായിരിക്കും ഉണ്ടാവുക. പാസ്സ്‌പോർട്ട് ഏതു തരമാണെന്ന് എളുപ്പത്തില്‍ തിരിച്ചറിയാന്‍ ഇതുമൂലം സാധിക്കും എന്ന് കരുതപ്പെടുന്നു.
  2. ഇനിമുതൽ പാസ്‌പോര്‍ട്ടിന്റെ അവസാന പേജില്‍ മേല്‍വിലാസം ഉണ്ടാവില്ല. പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തുന്നതിനു പകരം ഡിജിറ്റലായി ഈ വിവരങ്ങള്‍ ബാര്‍കോഡ് രൂപത്തില്‍ രേഖപ്പെടുത്തുകയാണ് ചെയ്യുക. സ്വകാര്യ വിവരങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.
  3. പാസ്‌പോര്‍ട്ടില്‍ നിന്നും മാതാപിതാക്കളുടെ പേര് ഒഴിവാക്കപ്പടും എന്നതും വലിയ മറ്റൊരു മാറ്റമാണ്. കുടുംബ വിവരങ്ങള്‍ സ്വകാര്യമാക്കിവയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ മാറ്റം ആശ്വാസകരമാണ്. സിംഗിള്‍ പാരന്റ് കുടുംബങ്ങളിലുള്ളവര്‍ക്കും തുണയാകുന്നു തീരുമാനമാണിത്.
  4. പാസ്‌പോര്‍ട്ടിനായി അപേക്ഷിക്കുന്നവരില്‍ ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. എന്നാൽ, 2023 ഒക്ടോബര്‍ ഒന്നിനു ശേഷം ജനിച്ചവരുടെ കാര്യത്തിലാണ് ഇക്കാര്യത്തില്‍ നിര്‍ബന്ധമുള്ളത്. ഇവര്‍ക്ക് പുതിയ പാസ്‌പോര്‍ട്ടിനായി അപേക്ഷിക്കുമ്പോള്‍ ജനനസര്‍ട്ടിഫിക്കറ്റ് മാത്രമായിരിക്കും ജന്മദിനം സംബന്ധിച്ച രേഖ. 2023 ന് മുമ്പ് ജനിച്ചവര്‍ക്ക് നേരത്തേതു പോലെ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റും പാന്‍കാര്‍ഡും വോട്ടര്‍ ഐഡിയും ഡ്രൈവിങ് ലൈസന്‍സുമെല്ലാം രേഖകളായി സമർപ്പിക്കാവുന്നതാണ്.
spot_imgspot_img
spot_imgspot_img

Latest news

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

Other news

ഇൻഷൂറൻസുകൾക്ക് ഇനിമുതൽ 0 ജി.എസ്.ടി

ഇൻഷൂറൻസുകൾക്ക് ഇനിമുതൽ 0 ജി.എസ്.ടി ന്യൂഡൽഹി: ഇന്ത്യൻ നികുതി സംവിധാനത്തിൽ ചരിത്രപരമായ മാറ്റമെന്ന...

പാലക്കാട് അട്ടപ്പാടിയിൽ പട്ടാപകൽ കൊലപാതകം; യുവാവ് വെട്ടേറ്റ് മരിച്ചു

പാലക്കാട് അട്ടപ്പാടിയിൽ പട്ടാപകൽ കൊലപാതകം; യുവാവ് വെട്ടേറ്റ് മരിച്ചു പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിൽ...

നയാരക്കുള്ള എണ്ണ വിതരണം നിർത്തി

നയാരക്കുള്ള എണ്ണ വിതരണം നിർത്തി റിയാദ്: ഇന്ത്യൻ എണ്ണക്കമ്പനിയായ നയാരക്കെതിരെയുള്ള യൂറോപ്യൻ യൂണിയൻ...

മിസോറാമിൽ ആദ്യമായി ട്രെയിൻ എത്തുമ്പോൾ

മിസോറാമിൽ ആദ്യമായി ട്രെയിൻ എത്തുമ്പോൾ ഐസോൾ: മലകളുടെ നാടായ മിസോറാമിൽ ആദ്യമായി ട്രെയിൻ...

കൊല്ലപ്പെട്ടത് 12 പുലികൾ, 10 വർഷത്തിനിടെ 92

കൊല്ലപ്പെട്ടത് 12 പുലികൾ, 10 വർഷത്തിനിടെ 92 തിരുവനന്തപുരം: സംസ്ഥാനത്ത് പുലികളുടെ മരണനിരക്ക്...

പാർട്ടിക്കാർക്കറിയാൻ പാടില്ലാത്ത രഹസ്യങ്ങൾ

പാർട്ടിക്കാർക്കറിയാൻ പാടില്ലാത്ത രഹസ്യങ്ങൾ തിരുവനന്തപുരം: മുസ്ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയെ ഐസ്‌ക്രീം...

Related Articles

Popular Categories

spot_imgspot_img