തിരുവനന്തപുരത്ത് ഇന്നലെ ആത്മഹത്യ ചെയ്ത ഡോക്ടറുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. ആത്മഹത്യക്ക് പിന്നിൽ മറ്റാരുമില്ലെന്നും ജീവിതം മടുത്തതിനാൽ സ്വയം അവസാനിപ്പിക്കുക ആണെന്നാണ് ആത്മഹത്യാക്കുറിപ്പിൽ പറയുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളജിന് അടുത്ത് പിടിച്ച നഗരിലെ ഫ്ലാറ്റിൽ താമസിച്ചിരുന്ന ഡോക്ടർ അഭിരാമിയെ ഇന്നലെവൈകിട്ടാണ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മുടി തുറക്കാത്തതിനെത്തുടർന്ന് സുഹൃത്തുക്കൾ എത്തി പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തിറഞ്ഞത്. അനസ്തേഷ്യ മരുന്ന് അമിതമായി കുത്തിവച്ചതാണ് മരണകാരണം എന്നാണ് സംശയം. അഭിരാമിക്ക് മറ്റു പ്രശ്നങ്ങൾ ഒന്നും ഉള്ളതായി അറിയില്ലെന്ന് ബന്ധുക്കൾ പറയുന്നു. കൊല്ലം സ്വദേശിയായ ഡോക്ടർമാ അഞ്ചുമാസം മുൻപാണ് അഭിരാമിയുടെ വിവാഹം കഴിഞ്ഞത്. വീട്ടിലേക്ക് എന്നും വിളിച്ചിരുന്ന അഭിരാമി ഇന്നലെയും വിളിച്ചിരുന്നു. പ്രശ്നങ്ങളൊന്നും ഉള്ളതായി പറഞ്ഞില്ലെന്നും ബന്ധുക്കൾ പറയുന്നു. അഭിരാമിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.
Read also: ‘ഇടതു മന്ത്രിസഭയിലെ അംഗമാണെന്ന് ഓർക്കണം’; മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ സമരം ആരംഭിച്ച് സിഐടിയു









