നാലാളുകളുടെ മുന്നില്‍ സുന്ദരികളായി പ്രത്യക്ഷപ്പെടാന്‍ ആഗ്രഹിക്കാത്ത സ്ത്രീകളുണ്ടോ? ഇല്ലെന്ന് നിസംശയം പറയാം. ഈ മനോഭാവത്തില്‍ തെറ്റൊന്നുമില്ലതാനും. അതുകൊണ്ട് തന്നെ മിക്കവരും സൗന്ദര്യവര്‍ദ്ധകവസ്തുക്കള്‍ വാങ്ങിക്കൂട്ടാന്‍ ഉത്സാഹം കാണിക്കുന്നവരുമാണ്. എന്നാല്‍ വാങ്ങിക്കൂട്ടുന്ന ഈ വസ്തുക്കള്‍ അതേ ഉത്സാഹത്തോടെ സൂക്ഷിക്കുന്ന കാര്യത്തില്‍ മിക്കവരും പിന്നോട്ടാണെന്നതാണ് മറ്റൊരു വസ്തുത.
ഓഫീസില്‍ പെട്ടെന്ന് ഒരു മീറ്റിംഗ് വിളിക്കുമ്പോള്‍ അല്ലെങ്കില്‍ ഉച്ചയൂണ് കഴിയുമ്പോള്‍ റെസ്റ്റ് റൂമിനുള്ളില്‍ കടന്ന് സ്വന്തം ബാഗില്‍ നിന്ന് എന്നോ വാങ്ങിയിട്ട ലിപ്‌സ്റ്റിക്കുകളും മസ്‌ക്കാരകളൊന്നുമൊന്നും എടുത്ത് പ്രയോഗിക്കുന്നവര്‍ കുറവല്ല. അപ്പോഴുള്ള സൗകര്യവും സൗന്ദര്യവും എന്ന ചിന്തയാണ് ഇത്തരം പ്രവൃത്തികളിലേക്ക് മിക്കപ്പോഴും നയിക്കുന്നത്.
എന്നാല്‍ കരുതിയിരിക്കുക. നിങ്ങള്‍ ഉപയോഗിക്കുന്ന സൗന്ദര്യവര്‍ധകവസ്തുക്കള്‍ക്ക് മാസങ്ങളുടെ പഴക്കമുണ്ടോ? എങ്കില്‍ അവ കളയാന്‍ സമയമായി. അതല്ല, തുടര്‍ന്നും ഉപയോഗിക്കുകയാണെങ്കില്‍ തുടര്‍ച്ചയായും ഒരു കണ്ണ് രോഗവിദഗ്ധനെയോ ചര്‍മ്മരോഗ വിദഗ്ധനെയോ സമീപിക്കേണ്ടി വരും. പഴക്കമേറിയ സൗന്ദര്യവര്‍ധക വസ്തുക്കള്‍ പലപ്പോഴും നമ്മള്‍ കരുതുന്നതിലേറെ ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നവയാണ്. സുന്ദരമായ ചര്‍മ്മത്തിനെ എന്തിന് വികൃതമാക്കണം. കണ്ണിന്റെ കാഴ്ച ശക്തിയെ പരിശോധിക്കേണ്ടതുണ്ടോ?
പഴകിയ സൗന്ദര്യ വസ്തുക്കള്‍ ചര്‍മ്മത്തില്‍ ഫംഗസ് ബാധയുണ്ടക്കും. അവ സ്ഥിരമായ അലര്‍ജിയിലേക്ക് നയിക്കുമെന്നുമാണ് ചര്‍മ്മരോഗവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. പഴകിയ ഐലൈനര്‍, മസ്‌കാര എന്നിവ ഉപയോഗിക്കുന്നത് കണ്ണുകള്‍ക്ക് ഒട്ടേറെ കുഴപ്പങ്ങളുണ്ടാക്കുന്നുണ്ട്.
കണ്ണുകളുടെ പുറമെ കാണുന്ന ഭാഗം വളരെ ലോലമായതിനാല്‍ തന്നെ ഇത്തരം രാസവസ്തുക്കള്‍ പെട്ടെന്ന് കണ്ണിനെ പിടികൂടാനിടയുണ്ട്. മസ്‌കാരയും ഐലൈനറുമെല്ലാം കട്ടപിടിക്കാനും ലിപ്‌സ്റ്റിക്ക് മുകളില്‍ എണ്ണയുടെ ചെറിയ കുമിളകള്‍ രൂപപ്പെടാനും തുടങ്ങിയിട്ടുണ്ടോ? എന്നാല്‍ അവയക്ക് മേലുള്ള പരിശ്രമം നിര്‍ത്തുക, പുതിയവ വാങ്ങാന്‍ സമയം അതിക്രമിച്ചു. വാങ്ങുമ്പോള്‍ കാശിന്റെ ലാഭം നോക്കാതെ നല്ല കമ്പനികളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ വാങ്ങിസൂക്ഷിക്കുക. മുന്തിയ കമ്പനിയുടേതാണെങ്കിലും ഒരു പരിധികഴിഞ്ഞാല്‍ ഇവയും ഉപയോഗിക്കാന്‍ പറ്റാതാവുമെന്ന കാര്യം മറക്കാതിരിക്കുക.
ഇതേ പോലെ തന്നെ ചര്‍മ്മത്തിലുപയോഗിക്കുന്ന ക്രീമുകളും ലോഷനുകളും കാലം കഴിഞ്ഞതാണോ? എങ്കില്‍ സംശയിക്കേണ്ട. ഈര്‍പ്പം ഇഷ്ടപ്പെടുന്ന ബാക്ടീരിയകള്‍ നിങ്ങളുടെ ചര്‍മ്മം താവളമാക്കും. ഉപയോഗിക്കുന്ന മേക്കപ്പുകള്‍ ഒരുപാട് സമയം ചര്‍മ്മത്തില്‍ സൂക്ഷിയ്ക്കുന്നതും പ്രശ്നങ്ങളുണ്ടാക്കും. വീട്ടില്‍ തിരിച്ചെത്തിയാലുടന്‍ തന്നെ മുഖം കഴുകി വൃത്തിയാക്കാന്‍ താമസിക്കേണ്ടതില്ല.
വാങ്ങുമ്പോള്‍ കാശിന്റെ ലാഭം നോക്കാതെ നല്ല കമ്പനികളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ വാങ്ങിസൂക്ഷിക്കുക. മുന്തിയ കമ്പനിയുടേതാണെങ്കിലും ഒരു പരിധികഴിഞ്ഞാല്‍ ഇവയും ഉപയോഗിക്കാന്‍ പറ്റാതാവുമെന്ന കാര്യം മറക്കാതിരിക്കുക.
സൗന്ദര്യവര്‍ധക വസ്തുക്കള്‍ ഏതായാവും അവ ഈര്‍പ്പരഹിതമായ സ്ഥലത്ത് സൂക്ഷിക്കുക. ഓരോ ആറുമാസത്തിലും പുതിയവ വാങ്ങിക്കുക, കണ്ണുകളില്‍ ഉപയോഗിക്കുന്നവ മൂന്നു മാസത്തില്‍ കൂടുതല്‍ ഉപയോഗിക്കാതിരിക്കുക
കണ്ണുകള്‍ കാജല്‍ സ്റ്റിക്കുകളും പെന്‍സിലുകളും ഉപയോഗിക്കുന്നതിന് മുമ്പേ അവ ടിഷ്യൂ പേപ്പര്‍ കൊണ്ട് നന്നായി വൃത്തിയാക്കുക.. പറ്റുമെങ്കില്‍ മേക്കപ് ചെയ്യാന്‍ തുടങ്ങുന്നതിന് മുമ്പേ കണ്ണുകളില്‍ കോണ്‍ടാക്ട് ലെന്‍സ് ധരിക്കുക
സൗന്ദര്യ വര്‍ദ്ധക വസ്തുക്കളും അവ ഉപയോഗിക്കാനുള്ള ബ്രഷുകളും ഒരു കാരണവശാവും പങ്കുവെയ്ക്കരുത്. എല്ലാം നന്നായി അടച്ചു സൂക്ഷിക്കുക. ഐലൈനറും മറ്റും തുറന്നു വെയ്ക്കുന്നത് പൊടി കയറാനും പിന്നീട് കണ്ണിന് അലര്‍ജി വരാനും ഇടയാക്കും. കഴിയുന്നതും ട്യൂബുകളില്‍ കിട്ടുന്ന സൗന്ദര്യ ലേപനങ്ങളും മറ്റും ഉപയോഗിക്കുക. ട്യൂബുകളിലാകുമ്പോള്‍ വായുവുമായുള്ള സമ്പര്‍ക്കവും ബാക്ടീരിയകള്‍ കടന്നുകൂടാനുള്ള സാധ്യതയും കുറയും.
Also Read: നിങ്ങളൊരു പ്രമേഹ രോഗിയാണോ?; തള്ളി കളയരുത് ഈ ലക്ഷണങ്ങൾ