പ്രായമായ ആളുകൾ വീട്ടിൽ ഉണ്ടെങ്കിൽ ഒരിക്കലെങ്കിലും നമ്മൾ കേട്ടിട്ടുണ്ടാവും വടക്കോട്ട് തലവച്ച് കിടക്കരുത് എന്ന് . പക്ഷെ എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത് എന്നറിയുമോ . വാസ്തുശാസ്ത്ര പ്രകാരം കിഴക്കോട്ട് തലവച്ചാണ് കിടക്കേണ്ടത്. കിഴക്കല്ലെങ്കിൽ തെക്കോട്ടും കിടക്കാം. വടക്കോട്ട് തലവച്ചുകിടക്കുമ്പോൾ ഭൂമിയുടെ കാന്തിക ശക്തിയും ശരീരത്തിന്റെ കാന്തിക ശക്തിയും വിപരീത ദിശയിലായിരിക്കുമെന്നാണ് പറയുന്നത്. ഇങ്ങനെ തെറ്റായ രീതിയിൽ കിടക്കുമ്പോൾ വർഷങ്ങൾ കഴിയുമ്പോൾ ഹിസ്റ്റിരിയ രോഗം ബാധിക്കുമെന്നും പറയുന്നു. മാത്രമല്ല പ്രായമായവരിൽ തലച്ചോറിലേയ്ക്കുള്ള രക്തപ്രവാഹം കുറയുന്നതു മൂലം ആരോഗ്യത്തെ ബാധിക്കുമെന്നും അതിനാൽ വടക്കോട്ട് തലവെക്കരുതെന്നും പറയാറുണ്ട്. രക്തക്കുഴലുകൾ ദുർബലമാണെങ്കിൽ വടക്കോട്ടു തല വച്ചു കിടക്കുന്നത് ഹെമറേജ് അഥവാ തലച്ചോറിലെ രക്തസ്രാവം, സ്‌ട്രോക്ക് പോലുള്ള പ്രശ്‌നങ്ങളുണ്ടാക്കും . ശാസ്ത്രമനുസരിച്ച് വടക്കോട്ടു തല വച്ചുറങ്ങുന്നത് നമ്മുടെ ശരീരത്തിൽ നെഗറ്റീവ് ഊർജം വരാൻ കാരണമാകും. രക്തപ്രവാഹത്തെ വിപരീതമായി ബാധിയ്ക്കും.നമ്മുടെ ശരീരത്തിനും ഭൂമിയ്ക്കുമിടയിലെ ഗുരുത്വാകർഷത്തെ ബാധിയ്ക്കുന്നതാണ് ഇതിനു കാരണം.മാത്രമല്ല ഇങ്ങനെ കിടക്കുമ്പോൾ ശരീരത്തിൽ ഊർജ നഷ്ടമുണ്ടാക്കുകയാണ് ചെയ്യുന്നത്. രാവിലെ അസാധാരണക്ഷീണവും ദേഷ്യവുമെല്ലാം അനുഭവപ്പെടുന്നുവെങ്കിൽ വടക്കോട്ടു തലവച്ചുറങ്ങുന്നത് ഒരു കാരണമാകാം.
Read Also : വീട്ടിലെ പടികളുടെ എണ്ണം ശ്രദ്ധിച്ചില്ലേൽ ദോഷം