ഈ നമ്പറിൽ നിന്നുള്ള കോളുകൾ എടുക്കരുത്; പാക് ചാരന്മാരാകാം

ന്യൂഡൽഹി: പാക് ചാരന്മാരുടെ ഫോൺ കോളുകൾക്കെതിരെ മുന്നറിയിപ്പുമായി പ്രതിരോധ വകുപ്പ്. ഓപ്പറേഷൻ സിന്ദൂറിന്റെ വിവരങ്ങൾ ശേഖരിക്കാൻ പാക് ചാരന്മാർ വ്യാജ നമ്പറുകളിൽ നിന്ന് ബന്ധപ്പെട്ടേക്കാമെന്നാണ് മുന്നറിയിപ്പ്.

ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചുള്ള വിവരങ്ങള്‍ തേടിയാണ് ഫോണ്‍ കോളുകള്‍ വരുന്നതെന്നും ഇതിൽ ജാഗ്രത പാലിക്കണമെന്നും സൈന്യം മുന്നറിയിപ്പ് നൽകി. 7340921702 എന്ന ഇന്ത്യൻ നമ്പറിൽ നിന്ന് വരുന്ന ഇത്തരം കോളുകളോട് പ്രതികരിക്കരുതെന്നാണ് അറിയിച്ചിരിക്കുന്നത്.

ഇത്തരം ചതികളിൽ വീഴരുത്. ഇന്ത്യൻ പ്രതിരോധ ഉദ്യോഗസ്ഥരായി നടിച്ച്, മാധ്യമപ്രവർത്തകരെയും സാധാരണക്കാരെയും വിളിച്ച്, നിലവിലുള്ള സാഹചര്യത്തെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ പാകിസ്താൻ ഇന്റലിജൻസ് ഓപ്പറേറ്റീവ്സ് (പിഐഒ) നടത്തുന്ന ശ്രമങ്ങളാണിതെന്നും സൈന്യം വ്യക്തമാക്കി.

അതേസമയം പാക്കിസ്ഥാൻ ഭീകരപ്രവർത്തനങ്ങൾക്കെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ വിജയകരമെന്ന് ഇന്ത്യൻ സൈന്യം പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിനെ പിന്തുണച്ചതിന് സൈന്യം സർക്കാരിന് നന്ദി അറിയിച്ചു. സംയുക്തമായി നടത്തിയ വാർത്ത സമ്മേളനത്തിലാണ് സേനയുടെ പ്രതികരണം.

പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകര ക്യാമ്പുകളെ മാത്രമാണ് ഓപ്പറേഷൻ സിന്ദൂർ ലക്ഷ്യമിട്ടതെന്ന് ഇന്ത്യൻ സൈന്യം പറഞ്ഞു. അവർക്ക് ഉണ്ടായ എല്ലാ നഷ്ടത്തിനും പാക് സൈന്യമാണ് ഉത്തരവാദിയെന്നും സൈന്യംവ്യക്തമാക്കി.

ഇന്നു നടന്ന ബ്രീഫിംഗിലാണ് സൈന്യം ഇക്കാര്യം അറിയിച്ചത്. ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് ലെഫ്റ്റനന്റ് ജനറൽ രാജീവ് ഘായ്, വൈസ് അഡ്മിറൽ എ എൻ പ്രമോദ്, മേജർ ജനറൽ എസ് എസ് ശാരദ, എയർ മാർഷൽ എ കെ ഭാരതി എന്നിവർ ബ്രീഫിംഗിൽ പങ്കെടുത്തു.

തങ്ങളുടെ പോരാട്ടം തീവ്രവാദികളോടും അവരുടെ അടിസ്ഥാന സൗകര്യങ്ങളോടും ആയിരുന്നുവെന്നും പാകിസ്ഥാൻ സൈന്യത്തിനെതിരെയല്ലെന്നും എയർ മാർഷൽ എ കെ ഭാരതി ബ്രീഫിംഗിൽ വ്യക്തമാക്കി.

അതുകൊണ്ടാണ് മെയ് 7 ന് തങ്ങൾ ഭീകര ക്യാമ്പുകൾ മാത്രം ആക്രമിച്ചതെന്ന് എ കെ ഭാരതി മാധ്യമങ്ങളോട് പറഞ്ഞു. പാകിസ്ഥാൻ സൈന്യം തീവ്രവാദികളോടൊപ്പം നിൽക്കുകയും അത് സ്വന്തം പോരാട്ടമാക്കുകയും ചെയ്തത് വളരെ ദുഃഖകരമാണെന്നും അതുകൊണ്ടാണ് തങ്ങളുടെ തിരിച്ചടി ആവശ്യമായി വന്നതെന്നും എ കെ ഭാരതി പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

രാഷ്ട്രീയ നേതാക്കൾ മുതൽ ജഡ്ജിമാർ വരെ; പോപ്പുലർ ഫ്രണ്ടിൻ്റെ ഹിറ്റ് ലിസ്റ്റിൽ 950 പേർ

കൊച്ചി∙ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) സംസ്ഥാനത്ത്...

12 ​ദിവസം നീണ്ട യുദ്ധത്തിന് വിരാമം; വിജയിച്ചത് ഇറാനോ ഇസ്രയേലോ? അവകാശവാദങ്ങൾ ഇങ്ങനെ

ടെഹ്റാൻ: ഇസ്രയേൽ – ഇറാൻ യുദ്ധത്തിന് അന്ത്യമായി. ഇരു രാജ്യങ്ങളും ആക്രമണം...

നടന്റെ ഓഡിയോ സംഭാഷണം ചങ്ക് തകർത്തു; മകനെ പോലും വെറുതെ വിട്ടില്ല; മോഹൻലാൽ ബ്രേക്ക് എടുത്തതിന് പിന്നിൽ

കൊച്ചി: താര സംഘടനയുമായി അകലം പാലിക്കാന്‍ മോഹന്‍ ലാല്‍ തീരുമാനിച്ചതിന് പിന്നില്‍...

രണ്ടാം പിണറായി സർക്കാർ അത്ര പോരാ; അഞ്ചിൽ നാല് തോൽവി; പിണറായി 3.0 യ്ക്ക് ഇത് വമ്പൻ തിരിച്ചടി

കൊച്ചി: സർക്കാരിന്റെ വിലയിരുത്തലാകും നിലമ്പൂരിലെ ജനവിധിയെന്ന് പറയാൻ മടിയില്ലെന്ന് തിരഞ്ഞെടുപ്പിന്റെ തലേദിവസവും...

Other news

ഇത്തരം വാഹനങ്ങൾക്ക് ഇനി മുതൽ പമ്പില്‍ നിന്ന് ഇന്ധനം ലഭിക്കില്ല; പ്രതിഷേധവുമായി കാറുടമകൾ

ന്യൂഡല്‍ഹി: ഡൽഹിയിൽ പഴഞ്ചൻ വാഹനങ്ങള്‍ മൂലമുണ്ടാകുന്ന മലിനീകരണം കുറയ്ക്കാന്‍ രാജ്യ തലസ്ഥാനത്ത്...

സംസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് കാട്ടാന

നിലമ്പൂര്‍: കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസിക്ക് ദാരുണാന്ത്യം. നിലമ്പൂര്‍ വാണിയമ്പുഴ ഉന്നതിയിലാണ് കാട്ടാനയുടെ...

ഭൂമിയെക്കാൾ അഞ്ചിരട്ടി വലിപ്പമുള്ള, വജ്രങ്ങൾ നിറഞ്ഞ ഒരു ഗ്രഹം; സൂപ്പർ എർത്തിൻ്റെ പ്രത്യേകതകൾ അറിയാം

സൗരയൂഥത്തിനപ്പുറം അന്തരീക്ഷമുള്ള ഗ്രഹങ്ങൾ തേടിയുള്ള ജ്യോതിശാസ്ത്രജ്ഞരുടെ അന്വേഷണത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഒടുവിൽ...

കെഎസ്ആര്‍ടിസിയിൽ കട്ടപ്പുറത്തേറാൻ കാത്തിരിക്കുന്നത് പകുതിയിലേറെ ബസ്സുകൾ; അടുത്ത സര്‍ക്കാരിനെ കാത്തിരിക്കുന്നത് അറുപഴഞ്ചന്‍ വാഹനവ്യൂഹം

അടുത്ത 11 മാസത്തിനുള്ളില്‍ കെഎസ്ആര്‍ടിസി ബസുകളുടെ പകുതിയും കാലഹരണപ്പെടുമെന്നു റിപ്പോർട്ട്. അടുത്ത സര്‍ക്കാരിനെ...

തീവ്രവാദ ശക്തികളെ പിന്തുണയ്ക്കുന്ന രാജ്യമാണ് ഇറാൻ, ഇന്ത്യ ഇസ്രയേലിനെ പിന്തുണയ്‌ക്കണം; ബി.ഡി.ജെ.എസ് നേതാവ് ഫാ. റിജോ നിരപ്പുകണ്ടം

കൊച്ചി: ലോകത്ത് തീവ്രവാദ ശക്തികളെ പിന്തുണയ്ക്കുന്ന രാജ്യമാണ് ഇറാനെന്നും ഇന്ത്യയെ പോലെ...

Related Articles

Popular Categories

spot_imgspot_img