സാധാരണയായി വീടുകളില്‍ നാം കാണുന്ന ഒരു കാഴ്ചയാണ് മരിച്ച വ്യക്തിയുടെ ഫോട്ടോ വീടുകളില്‍ സൂക്ഷിച്ചിരിക്കുന്നത്. എന്നാല്‍ ഈ ഫോട്ടോ വെക്കുന്നതിന് ചിലപ്പോഴെങ്കിലും നമ്മുടെ മുന്നോട്ടുള്ള ജീവിതവുമായി ബന്ധമുണ്ട്. കാരണം നമ്മളോടൊപ്പം ജീവിച്ചുപോന്നിരുന്ന ഒരാളാണ് നമ്മെ വിട്ടുപോകുന്നത്. ഏറെ ദു:ഖം ഉണ്ടാക്കുന്ന കാര്യം ആണെങ്കില്‍ കൂടി പതിയെ ആ വ്യക്തിയെ കുറിച്ച് നമ്മള്‍ മറന്നേ പറ്റൂ. പലപ്പോഴും അത് നമ്മളെ കാര്യമായി ബാധിക്കാറുണ്ട്.
ചെറുപ്രായത്തില്‍ തന്നെ നമ്മെ വിട്ടുപോയവര്‍, നമ്മോടൊപ്പം ജീവിച്ചു കൊതി തീരാത്തവര്‍, ആത്മഹത്യ ചെയ്തവര്‍, അപകടങ്ങളില്‍ മരണപ്പെട്ടവര്‍, അല്ലെങ്കില്‍ ചെറിയ പ്രായത്തില്‍ തന്നെ എന്തെങ്കിലും അസുഖം ബാധിച്ചു മരണപ്പെട്ടവര്‍ തുടങ്ങി ജീവിതം പകുതി പോലും ജീവിച്ചു തീര്‍ക്കാതെ നമ്മളില്‍ നിന്നും വേര്‍പെട്ടു പോയ ആളുകളുടെ ഫോട്ടോ ഒരിക്കലും വീടിന്റെ പൂമുഖത്തോ ഹാളിലോ വലുതായി മാലയിട്ട് വെയ്ക്കാന്‍ പാടില്ല. അത് ആ വീടിനു തന്നെ നെഗറ്റീവ് എനര്‍ജി ആണ് നല്‍കുന്നത്. അത്തരക്കാരുടെ ഫോട്ടോ കഴിയുന്നതും അവരുടെ മുറികളില്‍ തന്നെ സൂക്ഷിക്കുന്നതാണ് നല്ലത്.
മാലയിട്ട് തൂക്കിയിടുന്നതിന് പകരം ചെറിയ ഫോട്ടോ ആയി മേശയുടെ മുകളിലോ മറ്റോ വെയ്ക്കുന്നതാണ് നല്ലത്. അതേസമയം തന്നെ നമുക്ക് പ്രിയപ്പെട്ടവര്‍ ആണെങ്കിലും നമ്മോടോപ്പം ജീവിച്ചു തീര്‍ന്നവര്‍. മുത്തശ്ശന്‍, മുത്തശ്ശി തുടങ്ങി പ്രായമായ ആളുകള്‍. നമുക്ക് മാര്‍ഗ്ഗനിര്‍ദ്ദേശികളായിരുന്ന ആളുകള്‍, വഴികാട്ടികള്‍ തുടങ്ങിയ ആളുകളുടെ ചിത്രങ്ങള്‍ പൂമുഖത്ത് വയ്ക്കാവുന്നതാണ്. അവരുടെ ഫോട്ടോ കാണുമ്പോള്‍ അത് നമ്മുടെ ഉള്ളിലെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു. ഒപ്പം നമ്മുടെ മുന്നോട്ടുള്ള ജീവിതത്തില്‍ ഊര്‍ജ്ജം നല്‍കുകയും ചെയ്യുന്നു.