ക്യു ആർ കോഡ് ഉപയോഗിച്ച് തട്ടിയത് 40 ലക്ഷം രൂപ; സ്വർണവും മൊബൈലും വാങ്ങി; ഭർത്താക്കന്മാർക്കും പണം നൽകി; ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റം സമ്മതിച്ച് പ്രതികൾ

ക്യു ആർ കോഡ് ഉപയോഗിച്ച് തട്ടിയത് 40 ലക്ഷം രൂപ; സ്വർണവും മൊബൈലും വാങ്ങി; ഭർത്താക്കന്മാർക്കും പണം നൽകി; ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റം സമ്മതിച്ച് പ്രതികൾ

തിരുവനന്തപുരം: നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ നടന്ന സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതികൾ കുറ്റം സമ്മതിച്ചു. കടയിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് മുൻ ജീവനക്കാരികളായ പ്രതികൾ തട്ടിപ്പ് നടത്തിയതായി സമ്മതിച്ചത്. 40 ലക്ഷം രൂപയുടെ തട്ടിപ്പ് കണ്ടെത്തിയതായാണ് പുറത്തു വരുന്ന വിവരം. ദിയയുടെ ക്യുആർ കോഡിന് പകരം തങ്ങളുടെ ക്യുആർ കോഡ് ഉപയോഗിച്ച് തട്ടിയ പണം പ്രതികൾ പങ്കിട്ടെടുക്കുകയായിരുന്നു.

ഈ പണം സ്വർണം വാങ്ങാൻ ഉപയോഗിച്ചെന്നും പ്രതികൾ മൊഴി നൽകി. തട്ടിപ്പ് പണം ഉപയോഗിച്ച് വാങ്ങിയ സ്‌കൂട്ടറും സ്വർണവും കണ്ടുകെട്ടുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. പണമായി കൂടുതൽ തുക എടുത്തിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. അടിച്ചുമാറ്റിയ പണം മുഴുവൻ ഒറ്റ വർഷംകൊണ്ട് ചെലവഴിച്ച് തീർത്തെന്നാണ് പ്രതികളുടെ മൊഴി.

ഈ പണം ഉപയോ​ഗിച്ച് സ്വർണവും മൊബൈലും വാങ്ങി. യാത്രയ്ക്ക് ഉപയോഗിച്ചു. ഭർത്താക്കൻമാർക്കും പണം നൽകിയെന്നാണ് മൊഴി. വിനീത, രാധാകുമാരി എന്നിവരാണ് പിടിയിലായത്. മറ്റൊരു പ്രതി ദീപ്തി നിലവിൽ ഒളിവിലാണ്. പണയം വച്ചിരിക്കുന്ന സ്വർണം വീണ്ടെടുക്കാനുള്ള നീക്കം ഇപ്പോഴും തുടരുകയാണ്. തട്ടിപ്പിലൂടെ നേടുന്ന പണം പ്രതികൾ മൂന്നായി പങ്കിട്ടെടുക്കുകയാണ് ചെയ്തിരുന്നതെന്നും പൊലീസ് കണ്ടെത്തിയത്.

നികുതി വെട്ടിക്കാൻ വേണ്ടി ദിയാ കൃഷ്ണ പറഞ്ഞിട്ടാണ് ക്യുആർ കോഡ് മാറ്റി തങ്ങളുടെ അക്കൗണ്ടിലേക്കു പണം സ്വീകരിച്ചതെന്നാണ് ആദ്യം ജീവനക്കാർ പറഞ്ഞിരുന്നത്. എന്നാൽ വിശദമായ ചോദ്യം ചെയ്യലിൽ ഇതു ശരിയല്ലെന്നു തെളിഞ്ഞു. ദിയയുടെ ഉടമസ്ഥതയിലുള്ള ‘ഒ ബൈ ഓസി’ എന്ന സ്ഥാപനത്തിലെ മുൻ ജീവനക്കാരികളാണ് കേസിലെ പ്രതികൾ.

കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഒളിവിൽ പോയ ജീവനക്കാരിൽ രണ്ടുപേർ ആഗസ്റ്റ് ഒന്നാം തീയതി ക്രൈംബ്രാഞ്ച് ഓഫീസിലെത്തി കീഴടങ്ങിയിരുന്നു. ദിയയുടെ കടയിൽ നിന്നും ജീവനക്കാരികൾ പണം തട്ടുന്നതിന് തെളിവുണ്ടെന്ന് പൊലീസ് കഴിഞ്ഞദിവസം കോടതിയെ അറിയിച്ചിരുന്നു. മൂന്ന് ജീവനക്കാരികളുടെ ബാങ്ക് രേഖകളിലും ഇത് വ്യക്തമാണ്.

ക്യൂ ആർ കോഡ് വഴി 69 ലക്ഷം രൂപ തട്ടി; ദിയ കൃഷ്‌ണയുടെ മുൻജീവനക്കാർ കീഴടങ്ങി

തിരുവനന്തപുരം: ‘ഓ ബൈ ഓസി’ എന്ന സ്ഥാപനത്തിന്റെ ഉടമയും നടൻ കൃഷ്‌ണകുമാറിന്റെ മകളുമായ ദിയ കൃഷ്‌ണയുടെ സ്ഥാപനത്തിൽ നിന്നും ക്യൂ ആർ കോഡ് വഴി 69 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മുൻജീവനക്കാർ കീഴടങ്ങി. വിനീത, രാധു എന്നിവരാണ് ജില്ലാ ക്രൈം ബ്രാഞ്ച് ഓഫീസിലെത്തി കീഴടങ്ങിയത്. കഴിഞ്ഞദിവസം ഹൈക്കോടതി പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു ഇതിന് പിന്നാലെയാണ് കീഴടങ്ങൽ. അതേസമയം, ദിവ്യ എന്ന പ്രതി ഹാജരായിട്ടില്ല. ദിയയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽ നിന്നും ജീവനക്കാർ ചേർന്ന് 69 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് കേസ്.

മൂന്ന് ജീവനക്കാരികൾക്ക് എതിരെയായിരുന്നു ദിയ പരാതി നൽകിയത്. ഇവരിൽ രണ്ട് പേരാണ് കോടതിയെ സമീപിച്ചിരുന്നത്. കേസിൽ ജീവനക്കാരെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പോലീസ് കോടതിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ മുൻകൂർ ജാമ്യം നിഷേധിച്ച കോടതി അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകാൻ നിർദ്ദേശം നൽകിയത്. ദിയയുടെ വിവാഹം കഴിഞ്ഞതോടെ കടയിലെ കാര്യങ്ങൾ നോക്കി നടത്തിയിരുന്നത് ജീവനക്കാരികളാണ്. സാധനങ്ങൾ വാങ്ങുന്നവരിൽ നിന്നും പണം ജീവനക്കാരികളുടെ ക്യൂആർ കോഡ് ഉപയോഗിച്ച് തട്ടിയെടുത്തുവെന്നാണ് കൃഷ്ണകുമാറിൻറെ പരാതി. ദിയയുടെ കടയിൽ നിന്നും ജീവനക്കാരികൾ പണം തട്ടിയെടുത്തതിന് തെളിവുണ്ടെന്ന് പോലീസ് കോടതിയെ അറിയിച്ചിരുന്നു. ഇത് സാധൂകരിക്കുന്ന തരത്തിലുള്ളതായിരുന്നു മുൻ ജീവനക്കാരുടെ ബാങ്ക് രേഖകൾ.

ദിയക്കെതിരായ പരാതിയിൽ കഴമ്പില്ല; ജീവനക്കാരോട് ഹാജരാകണമെന്ന് പൊലീസ്‌
തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന ദിയ കൃഷ്ണയുടെ പരാതിയിൽ ജീവനക്കാരികൾ സ്റ്റേഷനിൽ ഹാജരാകണമെന്ന് പൊലീസ് നിർദേശം. ഇന്നോ നാളെയോ ഹാജരാകാമെന്ന് ആണ് യുവതികളുടെ ബന്ധുക്കൾ അറിയിച്ചിരിക്കുന്നത്.‘ഓ ബൈ ഓസി’ എന്ന സ്ഥാപനത്തിലെ ജീവനക്കാരായ വിനിത, ദിവ്യ, രാധാകുമാരി എന്നിവർ 69 ലക്ഷം രൂപ തട്ടിയെടുത്തെന്ന് ചൂണ്ടികാണിച്ചാണ് ദിയ പരാതി നൽകിയത്. മൊഴിയെടുക്കാനായി ഇന്നലെ രണ്ട് തവണ പൊലീസ് ഇവരുടെ വീട്ടിലെത്തിയിരുന്നു.

കൂടാതെ ദിയയുടെ സ്ഥാപനത്തിലും പൊലീസ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. ടാക്സ് വെട്ടിക്കാനായി സ്വന്തം അക്കൗണ്ടിലേക്ക് പണം സ്വീകരിക്കണമെന്നും, എടിഎമ്മിൽ നിന്നെടുത്ത് പണം തരണമെന്നും ദിയയാണ് തങ്ങളോട് പറഞ്ഞതെന്നാണ് ജീവനക്കാരികളുടെ വാദം. പ്രശ്നം പരിഹരിക്കാമെന്ന് പറഞ്ഞ് തട്ടിക്കൊണ്ടുപോയി, ഭീഷണിപ്പെടുത്തി പണം കവർന്നെന്ന് കാണിച്ച് ജീവനക്കാർ ദിയയ്‌ക്കും പിതാവും ബിജെപി നേതാവുമായ കൃഷ്ണകുമാറിനുമെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ ജീവനക്കാരുടെ പരാതിയിൽ കഴമ്പില്ലെന്ന നിഗമനത്തിലാണ് പൊലീസ്.ദിയ കൃഷ്ണയുടെ ഫ്ളാറ്റിൽ നിന്ന് യുവതികൾ രണ്ടു കാറുകളിലായി കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരാതിയിൽ കഴമ്പില്ലെന്ന നിഗമനത്തിൽ അന്വേഷണ ഉദ്യോഗസ്ഥർ എത്തിയത്.

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്; കേസുകൾ ക്രൈംബ്രാഞ്ചിന് വിട്ടു

തിരുവനന്തപുരം: നടനും ബിജെപി നേതാവുമായ ജി. കൃഷ്ണകുമാറും മകൾ ദിയ കൃഷ്ണയുമായി ബന്ധപ്പെട്ട കേസുകൾ ക്രൈംബ്രാഞ്ചിന് കൈമാറി. കൃഷ്ണകുമാറിന്റെ പരാതിയിൽ എടുത്ത കേസും ജീവനക്കാരുടെ പരാതിയിലെടുത്ത കേസുമാണ് ക്രൈംബ്രാഞ്ചിന് വിട്ടത്‌.തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസുകൾ നടപടി. കേസ് മ്യൂസിയം പോലീസ് അന്വേഷിക്കുന്നതിൽ പ്രായോഗികമായ ബുദ്ധിമുട്ടുകൾ ഉണ്ടെന്നാണ് തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണറുടെ റിപ്പോർട്ടിൽ പറയുന്നത്.

കേസുകൾ സെൻസേഷണലാണ്. മ്യൂസിയം സ്റ്റേഷൻ ക്രമസമാധാന ചുമതലയിൽ സജീവമായി നിൽക്കുന്ന സ്റ്റേഷനാണ്. ഈ തിരക്കുകൾക്കിടയിൽ കേസുകൾ കാര്യമായി അന്വേഷിക്കാൻ കഴിയുന്നില്ലെന്നുമാണ് സിറ്റി പോലീസ് കമ്മിഷണറുടെ റിപ്പോർട്ട്.കൃത്യമായ അന്വേഷണം ആവശ്യപ്പെട്ട് കൃഷ്ണകുമാറിന് പിന്നാലെ ജീവനക്കാരികളും മുഖ്യമന്ത്രിയുടെ ഓഫീസിനെ സമീപിച്ചിരുന്നുവെന്നാണ് വിവരം. അതുകൊണ്ട് തന്നെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലുകൂടി കേസ് ക്രൈംബ്രാഞ്ചിന് വിട്ടതിന് പിന്നിലുണ്ടെന്നാണ് സൂചന.യുവതികളുടെ ബാങ്ക് അക്കൗണ്ട് കേന്ദ്രീകരിച്ചായിരുന്നു മ്യൂസിയം പോലീസ് അന്വേഷണം നടത്തിയിന്നത്. ഇത് പൂർത്തിയാവാൻ രണ്ടു ദിവസംകൂടെ വേണ്ടിവരുമെന്നായിരുന്നു പോലീസ് അറിയിച്ചിരുന്നത്. ഇതിനിടെയാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.

English Summary:

In a major development, former employees of actress and BJP leader Krishnakumar’s daughter Diya Krishna have confessed to a ₹40 lakh scam. The fraud involved replacing the store’s QR code with their own to divert payments.

spot_imgspot_img
spot_imgspot_img

Latest news

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു വേടൻ’...

വരും മണിക്കൂറുകളിൽ മഴ കനക്കും, ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ സൂക്ഷിക്കണം; ജാഗ്രത നിർദേശം

വരും മണിക്കൂറുകളിൽ മഴ കനക്കും ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ...

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160 പേർ; കൂടുതലും മലയാളികൾ

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160...

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന് ആവേശക്കൊടിയിറക്കം

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന്...

ഹൊറൈസൺ മോട്ടോഴ്സ്- സി.എം.എസ്. കോളജ്- വിമുക്തി മിഷൻ മിനി മാരത്തൺ സീസൺ 3 നാളെ

കോട്ടയം: ഹൊറൈസൺ മോട്ടോഴ്സും സി.എം.എസ്. കോളജും വിമുക്തി മിഷനും ചേർന്ന് നടത്തുന്ന...

Other news

പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി, ജാമ്യത്തിൽ ഇറങ്ങി മുങ്ങി, ആരും തിരിച്ചറിയാതിരിക്കാൻ സന്യാസി വേഷം; ശിവകുമാർ പിടിയിൽ

പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി, ജാമ്യത്തിൽ ഇറങ്ങി മുങ്ങി, ആരും തിരിച്ചറിയാതിരിക്കാൻ...

വിവാഹ പാർട്ടി സഞ്ചരിച്ച ടൂറിസ്റ്റ് ബസ് കാറിൽ ഇടിച്ച് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

വിവാഹ പാർട്ടി സഞ്ചരിച്ച ടൂറിസ്റ്റ് ബസ് കാറിൽ ഇടിച്ച് മറിഞ്ഞു; നിരവധി...

കനത്ത മഴ; ഈ ജില്ലയിൽ നാളെ അവധി

കനത്ത മഴ; ഈ ജില്ലയിൽ നാളെ അവധി തൃശൂർ: കനത്ത മഴയെ തുടരുന്ന...

ടാപ്പിങ് തൊഴിലാളിയെ കട്ടൻചായയിൽ വിഷം കലർത്തി കൊല്ലാൻ ശ്രമം; യുവാവ് അറസ്റ്റിൽ

ടാപ്പിങ് തൊഴിലാളിയെ കട്ടൻചായയിൽ വിഷം കലർത്തി കൊല്ലാൻ ശ്രമം; യുവാവ് അറസ്റ്റിൽ മലപ്പുറം:...

എഴുപത്തിയെട്ട് വർഷത്തിന് ശേഷം പ്രധാനമന്ത്രിയുടെ ഓഫീസ് വിലാസം മാറുന്നു; പുതിയ പിഎംഒ യുടെ സവിശേഷതകൾ:

എഴുപത്തിയെട്ട് വർഷത്തിന് ശേഷം പ്രധാനമന്ത്രിയുടെ ഓഫീസ് വിലാസം മാറുന്നു; പുതിയ പിഎംഒ...

വിദ്യാർത്ഥിയുടെ കർണപടം പ്രധാനാധ്യാപകൻ അടിച്ച് പൊട്ടിച്ചു

വിദ്യാർത്ഥിയുടെ കർണപടം പ്രധാനാധ്യാപകൻ അടിച്ച് പൊട്ടിച്ചു കാസര്‍കോട്: വിദ്യാര്‍ത്ഥിയെ ഹെഡ്മാസ്റ്റർ ക്രൂരമായി മർദിച്ചെന്ന്...

Related Articles

Popular Categories

spot_imgspot_img