കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയില്‍ സജീവ അംഗത്വമുള്ള തൊഴിലാളുകളുടെ മക്കള്‍ക്ക് സൗജന്യമായി ലാപ്‌ടോപ്പ് ലഭിക്കുന്നത് അപേക്ഷ ക്ഷണിച്ചു. 2023-24 അധ്യായന വര്‍ഷത്തില്‍ എം.ബി.ബി.എസ്, എഞ്ചിനീയറിങ്, എം.സി.എ, എം.ബി.എ, ബി.എസ്.സി നഴ്‌സിങ്, എം.എസ്.സി നഴ്‌സിങ്, ബി.ഡി.എസ്, ബി.ഫാം, എം.ഫാം, ഫാം.ഡി, ബി.എസ്.സി ഫോറസ്ട്രി, എം.എസ്.സി ഫോറസ്ട്രി, ബി.എസ്.സി അഗ്രികള്‍ച്ചര്‍, എം.എസ്.സി അഗ്രികള്‍ച്ചര്‍, എം.വി.എസ്, ബി.വി.എസ്.സി, ബി.എ.എം.എസ്, ബി.എച്ച്.എം.എസ്, എല്‍.എല്‍.ബി, എല്‍.എല്‍.എം, ആള്‍ പോസ്റ്റ് ഡോക്ടറല്‍ ഡിഗ്രി കോഴ്‌സുകള്‍ക്ക് പഠിക്കുന്ന കുട്ടികള്‍ക്ക് സൗജന്യമായി ലാപ്‌ടോപ്പ് ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്. മാര്‍ച്ച് 16 വരെ അപേക്ഷിക്കാം.
രക്ഷാകര്‍ത്താക്കള്‍ കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയില്‍ സജീവാംഗത്വം ഉള്ളവരും അംശദായം കുടിശ്ശിക ഇല്ലാത്തവും ആയിരിക്കണം. 2023-24 അധ്യയന വര്‍ഷത്തേക്ക് 2023 മാര്‍ച്ച് 31 വരെ അംഗത്വമെടുത്ത തൊഴിലാളികള്‍ക്കും അപേക്ഷിക്കാവുന്നതാണ്. അപേക്ഷയോടൊപ്പം ക്ഷേമനിധി കുടിശ്ശിക തീര്‍ത്ത തൊഴിലാളി രസീത്. ആധാര്‍കാര്‍ഡ്, ലൈസന്‍സ്, റേഷന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകളും ഹാജരാക്കേണ്ടതുണ്ട്. കുട്ടികള്‍ പൊതുപ്രവേശന പരീക്ഷയിലൂടെ സര്‍ക്കാര്‍, സ്വകാര്യ സ്വാശ്രയ പൊഫഷണല്‍ കോളജുകളില്‍ പൂര്‍ണ്ണമായും മെറിറ്റ് അടിസ്ഥാനത്തില്‍ അഡ്മിഷന്‍ നേടിയവര്‍ ആയിരിക്കണം. കോളജ് പ്രിന്‍സിപ്പാളില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റില്‍ ഇക്കാര്യം വ്യക്തമായി സൂചിപ്പിച്ചിരിക്കണം. അലോട്ട്‌മെന്റ് മെമ്മോ അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്.
ദേശീയ തലത്തിലുള്ള 2023-24 ലെ പൊതുപ്രവേശന പരീക്ഷയിലൂടെയും മെറിറ്റ് അടിസ്ഥാനത്തില്‍ മേല്‍പ്പറഞ്ഞ കോഴ്‌സുകളില്‍ അഡ്മിഷന്‍ നേടിയവര്‍ക്കും അപേക്ഷിക്കാം. 2023-24 വര്‍ഷങ്ങളിലെ എന്‍ട്രന്‍സ് റാങ്ക് ലിസ്റ്റില്‍ നിന്ന് അഡ്മിഷന്‍ നേടിയവരായിരിക്കണം. സംവരണ വിഭാഗങ്ങള്‍ക്ക് ക്വാട്ട മെറിറ്റ് അടിസ്ഥാനത്തില്‍ യോഗ്യത നേടിയവര്‍ക്കും അപേക്ഷിക്കാം. അപേക്ഷയോടൊപ്പം യോഗ്യത പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ്. കോളജ് പ്രിന്‍സിപ്പാളില്‍ നിന്നുള്ള സാക്ഷ്യപത്രം/ വിദ്യാര്‍ഥിയുടെ കോളജ് ഐ.ഡി കാര്‍ഡ് പകര്‍പ്പ് എന്നിവയും ഹാജരാക്കേണ്ടതാണ്.
അപേക്ഷിക്കേണ്ട വിധം?
അപേക്ഷ ഫോറവും, വിശദ വിവരങ്ങളും എറണാകുളം ജില്ല ഓഫീസില്‍ നിന്നും കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ www.kmtwwfb.org എന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ എറണാകുളം ഓഫീസില്‍ സ്വീകരിക്കുന്നതാണ്. ഫോണ്‍: 0484 240 1632.
Read Also: സംസ്ഥാന ട്രഷറി ഓവർ ഡ്രാഫ്റ്റിൽ; ശമ്പളവും പെൻഷനും വൈകിയേക്കും; ആശങ്കയിൽ സർക്കാരും ജീവനക്കാരും