ജീവിച്ചിരിക്കുന്ന സ്വന്തം അമ്മ മരിച്ചതായി മോഹന്‍ലാലിന്റെ പേരിൽ ലേഖനം; ദേശാഭിമാനി കണ്ണൂർ ന്യൂസ് എഡിറ്റര്‍ എ വി അനില്‍ കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു

അന്തരിച്ച നടി കവിയൂര്‍ പൊന്നമ്മയെ അനുസ്മരിച്ച് മോഹന്‍ലാലിന്റെ പേരില്‍ വ്യാജ അനുസ്മരണക്കുറിപ്പെഴുതി ദേശാഭിമാനി പത്രത്തില്‍ പ്രസിദ്ധീകരിച്ച സംഭവത്തില്‍ അച്ചടക്ക നടപടി.Disciplinary action in the case of writing a fake memorial letter and publishing it in the Desabhimani newspaper

സമൂഹമാധ്യമങ്ങളിലടക്കം പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെ മാപ്പ് പറയുകയും ഗുരുതര പിഴവ് വരുത്തിയ ന്യൂസ് എഡിറ്ററെ ദേശാഭിമാനി സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു.

ദേശാഭിമാനി കണ്ണൂര്‍ ന്യൂസ് എഡിറ്റര്‍ എ വി അനില്‍ കുമാറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ജീവിച്ചിരിക്കുന്ന മോഹന്‍ലാലിന്റെ അമ്മയെ കുറിപ്പില്‍ മരിച്ചതായി പരാമര്‍ശിച്ചതുള്‍പ്പെടെ കുറിപ്പ് പ്രസിദ്ധീകരിച്ചതും ഗുരുതരമായ വീഴ്ചയായി വിലയിരുത്തിയാണ് മാധ്യമസ്ഥാപനത്തിന്റെ നടപടി

ഗുരുതരമായ തെറ്റു വരുത്തിയതിന്റെ നടപടിയുടെ ഭാഗമായി ദേശാഭിമാനി കണ്ണൂര്‍ യൂണിറ്റ് മേധാവിയും സീനിയര്‍ ന്യൂസ് എഡിറ്ററുമായ എ.വി. അനില്‍കുമാറിനു സസ്‌പെന്‍ച് ചെയ്തു.

ദേശാഭിമാനിയിലെ സൈദ്ധാന്തിക പരിവേഷമുള്ള മാധ്യമ പ്രവര്‍ത്തകനാണ് അമളി പറ്റിയ അനില്‍കുമാര്‍. ഇ.എം.എസിന്റെ ജീവചരിത്രം ഉള്‍പ്പെടെ എണ്‍പതോളം പുസ്തകങ്ങള്‍ അനില്‍കുമാര്‍ രചിച്ചിട്ടുണ്ട്. ചിന്ത മാസികയുടെ ചുമതലയും വഹിച്ചിരുന്നു.അനില്‍ കുമാറിനു പകരക്കാരനായി കണ്ണൂര്‍ ബ്യൂറോയിലെ സ്‌പെഷല്‍ കറസ്‌പോണ്ടന്റ് പി.സുരേശനു കണ്ണൂര്‍ യൂണിറ്റിന്റെ ചുമതല നല്‍കി.

കവിയൂര്‍ പൊന്നമ്മയുടെ വിയോഗത്തെ കുറിച്ച് മോഹന്‍ലാല്‍ എഴുതുന്നുവെന്ന എഡിറ്റോറിയല്‍ പേജ് ലേഖനത്തിലാണ് തെറ്റായ വിവരങ്ങള്‍ നല്‍കിയത്. മോഹന്‍ലാലിന്റെ പേരില്‍ പ്രസിദ്ധീകരിച്ച ഈ ലേഖനം ദേശാഭിമാനിയിലുള്ള മാധ്യ പ്രവര്‍ത്തകര്‍ തന്നെ ഏഴുതിയതാണെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. അത്തരം ഒരു തെറ്റാണ് ലേഖനത്തിലുണ്ടായിരുന്നത്.

മോഹന്‍ലാല്‍ ഏഴുതിയതെന്ന് പറഞ്ഞ് നല്‍കിയ ലേഖനത്തിലെ ഒരു വരി ഇങ്ങനെയാണ്-”രണ്ട് പ്രിയപ്പെട്ട അമ്മമാരില്‍ ജന്മം തന്ന അമ്മ നേരത്തെ യാത്ര പറഞ്ഞുപോയി. ഇതാ ഇപ്പോള്‍ അത്രമേല്‍ ആഴത്തില്‍ സ്നേഹിച്ച സിനിമയിലെ അമ്മയും വിട പറഞ്ഞിരിക്കുന്നു” എന്നതാണ്.

എന്നാല്‍, ഇതല്ല സത്യാവസ്ഥ. മോഹന്‍ലാലിന്റെ അമ്മയായ ശാന്തകുമാരിയമ്മ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. ചികിത്സയുടെ ഭാഗമായി അവര്‍ നിലവില്‍ കൊച്ചി ഇളമക്കരയിലെ വീട്ടില്‍ താമസിക്കുന്നുണ്ട്. അടുത്തിടെ മോഹന്‍ലാല്‍ അമ്മയുടെ ജന്മദിനം ആഘോഷിക്കുന്ന ഫോട്ടോയും പുറത്തു വന്നിരുന്നു.

ഇതുപോലും മനസിലാക്കാതെയാണ് സിപിഎം മുഖപത്രം മോഹന്‍ലാലിന്റെ അമ്മയെ കൊന്നത്. വ്യാജവാര്‍ത്തയില്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രതിഷേധം ഉയര്‍ന്നതോടെ ദേശാഭിമാനി വിഷയത്തില്‍ മാപ്പ് പറഞ്ഞിട്ടുണ്ട്.

നടി കവിയൂര്‍ പൊന്നമ്മയെ അനുസ്മരിച്ച് ശനിയാഴ്ച്ച പ്രസിദ്ധീകരിച്ച പ്രത്യേക പേജില്‍ ഗുരുതരമായ പിശകുകള്‍ സംഭവിച്ചിട്ടുണ്ടെന്നും ഇതില്‍ നിര്‍വ്യാജം ഖേദിക്കുന്നുവെന്നും മാപ്പ് അപേക്ഷയില്‍ ദേശാഭിമാനി പറയുന്നു.

spot_imgspot_img
spot_imgspot_img

Latest news

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

Other news

ബസ് യാത്രയ്ക്കിടെ യുവതിയുടെ 5 പവന്റെ മാല കാണാനില്ല; അന്വേഷണത്തിൽ അറസ്റ്റിലായത് വനിതാ പഞ്ചായത്ത് പ്രസിഡന്റ്

5 പവന്റെ മാല മോഷ്ടിച്ച വനിതാ പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റിൽ ചെന്നൈ കോയമ്പേട്...

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ചന്ദ്രഗ്രഹണം; ക്ഷേത്രങ്ങൾ നേരത്തെ അടയ്ക്കും

ചന്ദ്രഗ്രഹണം; ക്ഷേത്രങ്ങൾ നേരത്തെ അടയ്ക്കും തൃശൂര്‍: ഇന്ന് രാത്രി ചന്ദ്രഗ്രഹണം ആയതിനാല്‍ ഗുരുവായൂരിലും...

സിവില്‍ പൊലീസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

സിവില്‍ പൊലീസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍ പത്തനംതിട്ട: യുവതിക്ക് മെസേജ് അയച്ച് ശല്യം ചെയ്ത...

ഒഴുക്കിൽപ്പെട്ട കൊച്ചുമകനെ രക്ഷിച്ച് മരക്കൊമ്പിൽ സുരക്ഷിതമാക്കി; പിന്നാലെ ഒഴുക്കിൽപ്പെട്ടു മുത്തശ്ശിക്ക് ദാരുണാന്ത്യം

ഒഴുക്കിൽപ്പെട്ട കൊച്ചുമകനെ രക്ഷിച്ച് മരക്കൊമ്പിൽ സുരക്ഷിതമാക്കി; പിന്നാലെ ഒഴുക്കിൽപ്പെട്ടു മുത്തശ്ശിക്ക് ദാരുണാന്ത്യം ഇടുക്കി...

ചാലക്കുടിയില്‍ ഫോറസ്റ്റ് വാച്ചര്‍ക്ക് കാട്ടാനയുടെ ചവിട്ടേറ്റു

ചാലക്കുടിയില്‍ ഫോറസ്റ്റ് വാച്ചര്‍ക്ക് കാട്ടാനയുടെ ചവിട്ടേറ്റു തൃശൂര്‍: കാട്ടാന ആക്രമണത്തില്‍ ഫോറസ്റ്റ് വാച്ചര്‍ക്ക്...

Related Articles

Popular Categories

spot_imgspot_img