ഒടിയൻ എന്ന ചിത്രത്തിന്റെ ഓർമകൾ പങ്കുവെച്ച് സംവിധായകൻ വിഎ ശ്രീകുമാർ മോനോൻ. 2018 ഡിസംബർ 14 റിലീസായ ചിത്രത്തിന് ഇപ്പോൾ ആറു വയസായി. മോഹൻലാലിന്റെ കരിയറിലെതന്നെ വലിയൊരു വഴിത്തിരിവായിരുന്നു ഒടിയൻ. ഹർത്താൽ ദിനത്തിൽ പോലും തിയേറ്റർ നിറച്ച ചിത്രം. പക്ഷേ പിന്നീട്ലഭിച്ചത് സമ്മിശ്ര പ്രതികരണമായിരുന്നു.
മോഹൻലാലിന്റെ പ്രകടനത്തിന് കൈയടി ലഭിച്ചെങ്കിലും വി.എ ശ്രീകുമാർ മോനോൻ ആരാധകരുടെ കണ്ണിലെ കരടായി മാറുകയായിരുന്നു. തകർക്കപ്പെടാത്ത റെക്കോർഡുകളുമായി ഒടിയൻ ഇപ്പോഴും തലയയുർത്തി നിൽക്കുകയെന്നാണ് എന്നാണ് ശ്രീകുമാർ മേനോൻ ഇപ്പോൾ ഫെയ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
ഒടിയന് ആറു വയസ്. തകർക്കപ്പെടാത്ത റെക്കോർഡുകളുമായി ഒടിയൻ ഇപ്പോഴും തലയുയർത്തി നിൽക്കുന്നു. മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും ഉയരം കൂടിയ ലാലേട്ടന്റെ(124) കട്ടൗട്ട്, ആണ് അന്ന് മോഹൻലാൽ ഫാൻസ് തൃശൂർ യൂണിറ്റ് തൃശൂർ രാഗം തിയേറ്ററിൽ സ്ഥാപിച്ചത്. —ശ്രീകുമാർ മോനോൻ ഫെയിസ്ബുക്കിൽ കുറിച്ചു. എന്നാൽ കമൻ്റ് ബോക്സിൽ സംവിധായകനെതിരെ അസഭ്യവും രൂക്ഷവിമർശനവുമാണ് നേരിടുന്നത്.
അന്നാണ് ഞങ്ങളുടെ മോഹൻലാലിനെ നഷ്ടമായതെന്നാണ് ആരാധകർ കമന്റിൽ പറയുന്നത്. അണ്ണാ ഇനിയും ഓർമിപ്പിക്കല്ലെ എന്നാണ് ആരാധകരുടെ രസകരമായ മര്രൊരു കമൻ്റുകൾ.