കൊച്ചി: സന്നിധാനത്ത് നടൻ ദിലീപിന് ദേവസ്വം ഗാര്‍ഡുകളാണ് മുന്‍നിരയില്‍ സ്ഥാനം ഉറപ്പാക്കിയതെന്ന് റിപ്പോർട്ട്. നടന് പൊലീസ് ഒരു സഹായവും ചെയ്തിട്ടില്ലെന്നും ശബരിമല സ്‌പെഷല്‍ പൊലീസ് ഓഫീസറുടെ റിപ്പോര്‍ട്ടിൽ പറയുന്നു. ഹൈക്കോടതിയിലാണ് റിപ്പോർട്ട് സമർപ്പിച്ചത്.(Dileep’s VIP visit to Sabarimala; Sabarimala Special Police Officer submitted report)
ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വിഷയം പരിഗണിക്കും. ഹരിവരാസനം കീര്‍ത്തനം പാടുന്ന സമയം മുഴുവനും സന്നിധാനത്തിന് മുന്നില്‍ നില്‍ക്കാന്‍ സൗകര്യം നടന് ചെയ്തുകൊടുത്തത് ദേവസ്വം ഗാര്‍ഡുകളാണ്. പൊലീസ് ഇക്കാര്യത്തില്‍ ഒരു സഹായവും ചെയ്തിട്ടില്ല. ദിലീപിനും സംഘത്തിനും പൊലീസിന്റെ ഭാഗത്തു നിന്നും ഒരു സംരക്ഷണവും പരിരക്ഷയും നല്‍കിയിട്ടില്ല എന്ന് റിപ്പോർട്ടിൽ പറയുന്നു.
ദിലീപിന് വിഐപി പരിഗണന നല്‍കിയെന്ന ആരോപണം വിജിലന്‍സ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ഇനി ഇത്തരം സംഭവങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതാണ് എന്നും സന്നിധാനം സ്‌പെഷല്‍ പൊലീസ് ഓഫീസര്‍ ഹൈക്കോടതിയെ അറിയിച്ചു.