തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിൽ ഭിന്നശേഷിക്കാരനെ മർദിച്ച സംഭവത്തിൽ എസ്എഫ്ഐ പ്രവർത്തകരുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. നാല് എസ്എഫ്ഐ പ്രവർത്തകരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് തള്ളിയത്. തിരുവനന്തപുരം എസിജിഎം കോടതിയുടേതാണ് നടപടി.(differently-abled student was beaten up; court rejected anticipatory bail plea of SFI workers)
കോളേജിലെ എസ്എഫ്ഐ പ്രവർത്തകരായ അമൽ ചന്ദ്, മിഥുൻ, അലൻ ജമാൽ, വിധു ഉദയ എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. ഡിസംബർ രണ്ടിനാണ് ഭിന്നശേഷിക്കാരനായ മുഹമ്മദ് അനസിന് മർദനമേറ്റത്.
യൂണിയൻ മുറിയിലേക്ക് വിളിച്ചുകൊണ്ടുപോയി എസ്എഫ്ഐ പ്രവർത്തകർ മർദിച്ചെന്നായിരുന്നു പരാതി. സംഘടനാ പ്രവർത്തനം നടത്തിയില്ലെന്ന് ആരോപിച്ചായിരുന്നു അനസിനെ മർദിച്ചത്.