‘കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുന്നത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്’

ന്യൂഡല്‍ഹി: ഹരിയാനയിലെ ഗുരുഗ്രാമിലും നൂഹിലും അക്രമമുണ്ടായതിനു പിന്നാലെ കെട്ടിടങ്ങള്‍ ഇടിച്ചു നിരത്തിയതിനെതിരെ രൂക്ഷമായി പ്രതികരിച്ച് പഞ്ചാബ് -ഹരിയാന ഹൈക്കോടതി. ക്രമസമാധാന പ്രശ്‌നം ഉന്നയിച്ച് ഒരു പ്രത്യേക വിഭാഗത്തിന്റെ കെട്ടിടങ്ങള്‍ മാത്രം പൊളിക്കുന്നത് എന്താണെന്ന് കോടതി ചോദിച്ചു.

സര്‍ക്കാരിന്റെ നേതൃത്വത്തില്‍ വംശീയ ഉന്മൂലനമല്ലെ നടത്തുന്നതെന്ന ചോദ്യവും ഉയരുന്നു. മുന്നറിയിപ്പോ നോട്ടിസോ നല്‍കാതെ ക്രമസമാധാന പ്രശ്‌നം ഉന്നയിച്ച് കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുന്നത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. കെട്ടിടങ്ങള്‍ പൊളിക്കുന്നത് പ്രതിവിധിയുടെ ഭാഗമാണെന്ന് ഹരിയാന ആഭ്യന്തര മന്ത്രി അനില്‍ വിജ് പറഞ്ഞതും കോടതി ഉദ്ധരിച്ചു. കഴിഞ്ഞ രണ്ടാഴ്ച കൊണ്ട് എത്ര കെട്ടിടങ്ങള്‍ പൊളിച്ചുവെന്ന് റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

വര്‍ഗീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഹരിയാനയിലെ നൂഹിലെ ‘പൊളിക്കല്‍’ നടപടികള്‍ ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് നിര്‍ത്തിവച്ചിരിക്കുകയാണ്. വര്‍ഗീയ സംഘര്‍ഷത്തില്‍ സ്വമേധയാ എടുത്ത കേസിലാണ് കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നത് നിര്‍ത്താന്‍ കോടതി ഉത്തരവിട്ടത്.

വര്‍ഗീയ സംഘര്‍ഷത്തിനു പിന്നാലെ നൂഹിലെ വീടുകളും കെട്ടിടങ്ങളും ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചുനിരത്തിയത് വിമര്‍ശനത്തിനു വഴിവച്ചിരുന്നു. നടപടി മുസ്ലിംകളെ ലക്ഷ്യംവച്ചുള്ളതാണെന്നും ആരോപണമുയര്‍ന്നു. വീടുകള്‍ തകര്‍ക്കപ്പെട്ടവരില്‍ പലരും തങ്ങള്‍ക്ക് മുന്‍കൂര്‍ അറിയിപ്പ് നല്‍കിയിട്ടില്ലെന്ന് അവകാശപ്പെട്ടു. എന്നാല്‍, അനധികൃത നിര്‍മാണങ്ങള്‍ക്കും കൈയേറ്റത്തിനുമെതിരെ നടപടിയെടുക്കുകയാണെന്നും ഒരു വ്യക്തിയെയും ലക്ഷ്യം വച്ചിട്ടില്ലെന്നും പ്രാദേശിക ഭരണകൂടം അറിയിച്ചു.

 

spot_imgspot_img
spot_imgspot_img

Latest news

മദ്യലഹരിയിൽ ആക്രമണം; പെരുമ്പാവൂരില്‍ മകന്‍ അച്ഛനെ ചവിട്ടിക്കൊന്നു

കൊച്ചി: പെരുമ്പാവൂരിൽ മദ്യലഹരിയില്‍ അച്ഛനെ ചവിട്ടിക്കൊന്ന മകനെ അറസ്റ്റ് ചെയ്ത് പോലീസ്....

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

Other news

അടുപ്പുവെട്ട് രാവിലെ 10:15 ന്;ആറ്റുകാൽ പൊങ്കാല ഇന്ന്

തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല ഇന്ന്. അടുപ്പുകൾ കൂട്ടി, ഒരുക്കങ്ങൾ...

ഇൻസ്റ്റഗ്രാമിൽ ‘പ്രണയസന്ദേശം’; എസ്.എസ്.എൽ.സി. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാർഥിനിയെ ക്ലാസ് മുറിയിലിട്ട് മർദിച്ചു

ആലപ്പുഴ: ആലപ്പുഴയിൽ എസ്.എസ്.എൽ.സി. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാർഥിനിയെ ക്ലാസ് മുറിയിലിട്ട്...

യുകെയിൽ കെയറര്‍ വിസയില്‍ ജോലി ചെയ്യുന്ന മലയാളികൾക്ക് സന്തോഷവാർത്ത ! പുതിയ നിയമം വരുന്നു:

യുകെയിൽ കെയറര്‍ വിസയില്‍ വര്‍ക്ക് പെര്‍മിറ്റ് ലഭിച്ച് യുകെയില്‍ എത്തിയ മലയാളികളില്‍...

അത് ആട്ടിറച്ചിയല്ല, നല്ല ഒന്നാംതരം ബീഫ്; കടയുടമയുടെ വെളിപ്പെടുത്തൽ വൈറൽ; ദൈവകോപം വരാതിരിക്കാൻ തല മൊട്ടയടിച്ചത് മുന്നൂറിലധികം പേർ

ഭുവനേശ്വർ: മട്ടൺ വിഭവങ്ങളെന്ന വ്യാജേനെ ബീഫ് ഐറ്റങ്ങളുണ്ടാക്കി വിറ്റ ഹോട്ടൽ പൂട്ടിച്ചു....

ആലപ്പുഴയിൽ അമ്മയും മകളും ട്രെയിൻ തട്ടി മരിച്ചു; ആത്മഹത്യയെന്ന് സംശയം!

ആലപ്പുഴ: ആലപ്പുഴ തകഴിയിൽ റെയിൽവേ ക്രോസിന് സമീപമാണ് അമ്മയും മകളും ട്രെയിൻ...

നാടിനെ നടുക്കി കൊലപാതകം; വർക്കലയിൽ ഗൃഹനാഥനെ വെട്ടി കൊലപ്പെടുത്തി, സഹോദരിയ്ക്കും പരിക്ക്

തിരുവനന്തപുരം: വർക്കലയിൽ ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി. വർക്കല കരുനിലക്കോട് സ്വദേശി സുനിൽദത്ത്(57 )...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!