web analytics

ഡല്‍ഹി സ്ഫോടനം: കാറുടമയെ വിട്ടയച്ചു; വാഹനം വിറ്റതിന്റെ രേഖകൾ അന്വേഷണ സംഘത്തിന് കൈമാറി

ഡല്‍ഹി സ്ഫോടനം: കാറുടമയെ വിട്ടയച്ചു; വാഹനം വിറ്റതിന്റെ രേഖകൾ അന്വേഷണ സംഘത്തിന് കൈമാറി

ഡല്‍ഹി: ഡല്‍ഹിയിലെ റെഡ്‌ഫോർട്ടിനടുത്ത് നടന്ന കാർ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് ഹരിയാനയിൽ കസ്റ്റഡിയിലായ കാറുടമയെ പോലീസ് വിട്ടയച്ചു.

ഇയാൾ വാഹനം മറ്റൊരാൾക്ക് വിറ്റതാണെന്നും ആവശ്യമായ രേഖകൾ അന്വേഷണ സംഘത്തിന് കൈമാറിയതാണെന്നും പോലീസ് അറിയിച്ചു.

ദേവേന്ദ്ര എന്ന വ്യക്തിക്കാണ് ഇയാൾ കാർ വിറ്റത്.

ഓഖല സ്വദേശിയാണ് കാറ് വാങ്ങിയ ദേവേന്ദ്ര. രേഖകൾ ശരിവച്ചതോടെ മുൻ ഉടമയെ ചോദ്യം ചെയ്തതിനു ശേഷമാണ് വിട്ടയച്ചത്.

ഡല്‍ഹി സ്ഫോടനം: 13 മരണം; ശക്തമായി അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ, ‘കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം’

കാർ ബോംബ് സ്ഫോടനം ഭീകരാക്രമണമാകാമെന്ന് സൂചന; ഒരാൾ ഇപ്പോഴും കസ്റ്റഡിയിലാണ്

“സമീപത്തുണ്ടായിരുന്ന നിരവധി വാഹനങ്ങൾ സ്ഫോടനത്തിൽ തകർന്നു. കാറിനുള്ളിൽ ഒരിലധികം പേർ ഉണ്ടായിരുന്നുവെന്ന് തെളിവുകൾ സൂചിപ്പിക്കുന്നു”, ഡല്‍ഹി പോലീസ് കമ്മീഷണർ അറിയിച്ചു.

ഉന്നത വൃത്തങ്ങൾ സ്ഫോടനം ഭീകരാക്രമണമാകാമെന്ന് സൂചന നൽകി. ഇതുമായി ബന്ധപ്പെട്ട് ഒരാൾ ഇപ്പോഴും കസ്റ്റഡിയിലാണ്. ഔദ്യോഗിക സ്ഥിരീകരണം വരാനിരിക്കുന്നു.

ട്രാഫിക് സിഗ്നലിൽ കാർ പൊട്ടിത്തെറിച്ചു; 13 മരണം, 30 പേർക്ക് പരിക്ക്

ചെങ്കോട്ട മെട്രോ സ്റ്റേഷൻ ഗേറ്റ് നമ്പർ 1-നടുത്താണ് സംഭവം നടന്നത്. വൈകിട്ട് 6.55-ഓടെയായിരുന്നു പൊട്ടിത്തെറി.

കാറ് സിഗ്നലിൽ നിൽക്കുന്നതിനിടെ പൊട്ടിത്തെറിച്ചതായി ദൃക്സാക്ഷികൾ പറയുന്നു.

സമീപ വാഹനങ്ങൾക്കും തീപിടിച്ചു. ഇതുവരെ 13 പേർ മരിച്ചതായി സ്ഥിരീകരിച്ചു, 30-ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.

കൊല്ലപ്പെട്ടവരിൽ ഒരാളെ മാത്രമാണ് ഇതുവരെ തിരിച്ചറിഞ്ഞത്.

ഡല്‍ഹി പൊലീസ് അന്വേഷണം ശക്തമാക്കി; പുതിയ വാഹനം ഉപയോഗിച്ചതായി പ്രാഥമിക സൂചന

ഡല്‍ഹിയിൽ പൊട്ടിത്തെറിച്ചത് പുതിയ കാറായിരിക്കാമെന്നതാണ് പ്രാഥമിക അന്വേഷണ വിവരങ്ങൾ.

ഇതുസംബന്ധിച്ച ചിത്രങ്ങൾ പുറത്തുവന്നെങ്കിലും, വാഹനം പുതിയത് ആണെന്നത് പോലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

എൻ.ഐ.എ അടക്കം എല്ലാ ഏജൻസികളും അന്വേഷണം തുടരുകയാണ്.

English Summary:

The owner of the car involved in the Delhi Red Fort explosion has been released by Haryana Police after he produced documents proving he had sold the vehicle to a man named Devendra from Okhla. The powerful explosion, which occurred near the Red Fort around 6:55 p.m., killed 13 people and injured over 30. Authorities suspect a possible terror attack, with one person still in custody. Investigations led by Delhi Police and NIA are ongoing, as officials examine CCTV footage and vehicle records to trace the culprits.

spot_imgspot_img
spot_imgspot_img

Latest news

പുനലൂരിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചു; മകനെ രക്ഷിക്കാൻ അമ്മയുടെ ഭീഷണി, അറസ്റ്റിൽ

പുനലൂരിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചു; മകനെ രക്ഷിക്കാൻ അമ്മയുടെ ഭീഷണി,...

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം മംഗളൂരു:...

ചെറിയ തെറ്റുകൾക്ക് ഇനി ജയിലില്ല; ജൻ വിശ്വാസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം!

ചെറിയ തെറ്റുകൾക്ക് ഇനി ജയിലിലില്ല; ജൻ വിശ്വാസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം! ന്യൂഡൽഹി:...

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി തൃശൂർ:...

യുഎസ് യുദ്ധവിമാനം തകർന്നു; പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി;മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു

യുഎസ് യുദ്ധവിമാനം തകർന്നു; പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി;മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു വാഷിംഗ്ടൺ/ടെഹ്റാൻ: അമേരിക്കയുടെ യുദ്ധവിമാനത്തിൽപ്പെട്ട...

Other news

രാജ്യത്ത് പാചകവാതക ക്ഷാമമില്ല; 5 കിലോ സിലിണ്ടർ വിതരണം ശക്തമാക്കി കേന്ദ്രം

രാജ്യത്ത് പാചകവാതക ക്ഷാമമില്ല; 5 കിലോ സിലിണ്ടർ വിതരണം ശക്തമാക്കി കേന്ദ്രം ന്യൂഡൽഹി:...

ട്വന്റി 20ക്ക് തിരിച്ചടി: പൂതൃക്കയിൽ ഭരണം പോയി

നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നതിനിടെ കിഴക്കമ്പലം കേന്ദ്രമായി പ്രവർത്തിക്കുന്ന ട്വന്റി...

വോട്ട് ചെയ്യാൻ ബൈക്ക് ടാക്സിയിൽ ഫ്രീയായി പോകാം എന്ന് കരുതിയോ? ഊബറിന് എട്ടിന്റെ പണി കൊടുത്ത് ഇലക്ഷൻ കമ്മീഷൻ;

കോഴിക്കോട്: വോട്ടെടുപ്പ് ദിനത്തിൽ വോട്ടർമാരെ പോളിംഗ് ബൂത്തുകളിൽ എത്തിക്കാൻ ഓൺലൈൻ ടാക്സി...

പുനലൂരിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചു; മകനെ രക്ഷിക്കാൻ അമ്മയുടെ ഭീഷണി, അറസ്റ്റിൽ

പുനലൂരിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചു; മകനെ രക്ഷിക്കാൻ അമ്മയുടെ ഭീഷണി,...

പ്രതീക്ഷയും നിരാശയും മാറിമാറി മനസിൽ എത്തും; ഇന്നത്തെ നക്ഷത്രഫലം

പ്രതീക്ഷയും നിരാശയും മാറിമാറി മനസിൽ എത്തും; ഇന്നത്തെ നക്ഷത്രഫലം മേടം: വിദ്യാഭ്യാസ രംഗത്ത്...

Related Articles

Popular Categories

spot_imgspot_img