ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ അരവിന്ദ് കെജരിവാളിന്റെ എഎപിയെ തോല്പിച്ച് ബിജെപി അധികാരത്തിലെത്തുമെന്ന് എക്സിറ്റ് പോള്‍ ഫലം. മിക്ക എക്സിറ്റുപോള്‍ ഫലങ്ങളും ബിജെപി അധികാരത്തിലെത്തുമെന്നാണ് പ്രവചിച്ചിട്ടുള്ളത്. എന്നാൽ ആം അദ്മി അധികാരത്തില്‍ തുടരുമെന്ന് വീ പ്രീസൈഡ് പറയുന്നു.(Delhi election; exit poll result)
അതേസമയം കോണ്‍ഗ്രസ് മൂന്ന് സീറ്റുകള്‍ വരെ നേടുമെന്ന് ചാണക്യ അഭിപ്രായ സര്‍വേ പറയുമ്പോള്‍ മറ്റെല്ലാം സര്‍വേകളിലും രണ്ടുവരെ സീറ്റുകളാണ് പറയുന്നത്.
ചാണക്യ അഭിപ്രായ സര്‍വേ ഫലം 39- 44 ബിജെപി, ആം ആദ്മി 25-28, കോണ്‍ഗ്രസ് 2-3, മേട്രിസ് ബിജെപി 39-44, ആംആദ്മി 32-37, കോണ്‍ഗ്രസ് 1, ജെവിസി ബിജെപി 39-45, ആം ആദ്മി 22-31, കോണ്‍ഗ്രസ് 2, പി മാര്‍ക്ക് ബിജെപി 39-49, ആം ആദ്മി 21-31, പോള്‍ ഡയറി ബിജെപി42-50. ആം ആദ്മി 18-25, കോണ്‍ഗ്രസ് 0-2, വീ പ്രീസൈഡ് ആംആദ്മി 52, ബിജെപി 23, കോണ്‍ഗ്രസ് 1 .
96 വനിതകളും ഒരു ട്രാന്‍സ്‌ജെന്‍ഡറും ഉള്‍പ്പെടെ 699 സ്ഥാനാര്‍ഥികളാണ് ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരരംഗത്തുള്ളത്. കഴിഞ്ഞ രണ്ടു വട്ടവും വൻ ഭൂരിപക്ഷത്തിലാണ് ആംആദ്മി പാര്‍ട്ടി അധികാരത്തിലെത്തിയത്. വൈകീട്ട് അഞ്ച് മണിവരെയുള്ള കണക്കുകള്‍ പ്രകാരം 58 ശതമാനം ആളുകള്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു.