ചെന്നൈ: തെലുങ്കർക്കെതിരെ നടത്തിയ അപകീർത്തി പരാമർശത്തിൽ അറസ്റ്റിലായ നടി കസ്തൂരിക്ക് ജാമ്യം അനുവദിച്ച് കോടതി. ഭിന്നശേഷിക്കാരിയായ മകളെ നോക്കാൻ മറ്റാരുമില്ലെന്നതു പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെ നടിയ്ക്ക് ജാമ്യം ലഭിച്ചത്. ദിവസവും എഗ്‌മൂർ പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന് ജാമ്യം അനുവദിച്ചുകൊണ്ട് കോടതി പറഞ്ഞു.(Defamatory remarks against Telugus; Actress Kasthuri granted bail)
തെലുങ്കർക്കെതിരായ അപകീർത്തി പരാമർശത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന നടിയെ ഹൈദരാബാദില്‍ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കച്ചിബൗളിയിൽ നിർമ്മാതാവിന്റെ വീട്ടിലാണ് ഇവർ ഒളിവിൽ കഴിഞ്ഞിരുന്നത്.
ചെന്നൈയിൽ നിന്നുള്ള പ്രത്യേക അന്വേഷണസംഘമാണ് നടിയെ കസ്റ്റഡിയിലെടുത്തത്. കേസില്‍ കസ്തൂരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. തമിഴ്നാട്ടില്‍ വച്ച് നടന്ന ഹിന്ദു മക്കള്‍ കക്ഷിയുടെ പരിപാടിയിലായിരുന്നു കസ്തൂരിയുടെ വിവാദ പരാമര്‍ശം നടത്തിയത്.
രാജാക്കന്‍മാരുടെ അന്തപുരങ്ങളില്‍ പരിചാരകമാരായി എത്തിയ സ്ത്രീകളുടെ പിന്‍മുറക്കാരാണ് തെലുങ്കര്‍ എന്നായിരുന്നു നടിയുടെ പരാമർശം. പരാമര്‍ശം വിവാദമായതോടെ ചെന്നൈയിലും മധുരയിലും നടിക്കെതിരെ ഒന്നിലധികം പരാതികള്‍ ആണ് നൽകിയിരുന്നത്.