പാലക്കാട്: പാലക്കാട് കോട്ടോപാടത്ത് മലമാനിനെ വെടിവെച്ച് കൊന്നയാൾ പിടിയിൽ. പാറപുറത്ത് റാഫി എന്നയാളെയാണ് വനംവകുപ്പ് സംഘം പിടികൂടിയത്. സംഭവത്തിൽ ഉൾപ്പെട്ട മറ്റു പ്രതികൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മൂന്ന് വയസ് പ്രായമുള്ള മലമാനിനെയാണ് പ്രതികൾ വെടിവെച്ച് കൊന്നത്. പിടിയിലായ റാഫിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ കാട്ടിറച്ചിയും, തോലും അടക്കമുള്ള മാനിന്റെ അവശിഷ്ടങ്ങളും കണ്ടെത്തി. മലമാനിനെ വെടിവെച്ചു കൊന്ന കേസിൽ ഉൾപ്പെട്ട മറ്റു പ്രതികൾ ഒളിവിലാണെന്ന് വനംവകുപ്പ് അറിയിച്ചു.
വീട്ടിൽ കഞ്ചാവ് വിൽപ്പന; പോലീസ് വരുന്ന വിവരമറിഞ്ഞ് യുവതി ഇറങ്ങിയോടി, ഒടുവിൽ പിടി വീണു
പാലക്കാട്: തെങ്കര ചിറപ്പാടത്ത് വീട്ടിൽ കഞ്ചാവ് വിൽപ്പന നടത്തുന്നുണ്ടെന്ന വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ കഞ്ചാവ് പിടികൂടി. 5 കിലോയോളം കഞ്ചാവാണ് പോലീസ് നടത്തിയ തിരച്ചിലിൽ പിടികൂടിയത്. യുവതിയുടെ വീട്ടിലെത്തി ഇടപാടുകാർ കഞ്ചാവ് വാങ്ങുന്നുണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
അതുകൊണ്ടുതന്നെ ചില്ലറ വിൽപ്പന നടത്തുന്നതിനായി എത്തിച്ചതാവാം പിടിയിലായ കഞ്ചാവെന്നാണ് കരുതുന്നത്. തെങ്കര സ്വദേശിനിയായ ഭാനുമതിയുടെ വീട്ടിൽ നടത്തിയ തിരച്ചിലിലാണ് കഞ്ചാവ് കണ്ടെത്തിയത്. പോലീസ് വരുന്നുണ്ടെന്ന വിവരം നേരത്തെ തന്നെ ലഭിച്ച ഭാനുമതി രക്ഷപ്പെടുന്നതിനായി വീട്ടിൽ നിന്നും ഇറങ്ങി ഓടി. ഇവരെ പിന്നീട് പോലീസ് പിടികൂടി.