web analytics

ദീപുവിന്റെ കൊലപാതകം; പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യും; അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചെന്ന് തമിഴ്നാട് പോലീസ്

കരമന സ്വദേശിയും ക്വാറി ഉടമയുമായ എസ് ദീപുവിനെ (44) കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് വ്യക്തമാക്കി കന്യാകുമാരി എസ്‌പി സുന്ദരവദനം. തക്കല ഡിവൈഎസ്‌പിയുടെ നേതൃത്വത്തില്‍ അന്വേഷണത്തിനായി നാല് പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ചു എന്നും രണ്ട് സംഘങ്ങള്‍ തിരുവനന്തപുരത്ത് അന്വേഷണം നടത്തുന്നുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. (Deepu’s murder case; Tamil Nadu Police has clarified that the accused will be arrested soon)

“കഴിഞ്ഞ കുറച്ച്‌ ദിവസത്തിനുള്ളില്‍ ദീപു ആരൊക്കെയായാണ് ഫോണില്‍ സംസാരിച്ചത് എന്ന് പരിശോധിച്ചു. സംശയമുള്ളവരെ കേന്ദ്രീകരിച്ച്‌ അന്വേഷണം നടക്കുകയാണ്. പ്രതിയെ ഉടൻ കണ്ടെത്താനാകും. ക്വാറി ബിസിനസിലെ പാർട്ണർമാരെയും ചോദ്യം ചെയ്യും,” എന്നാണ് എസ്‌പി സുന്ദരവദനം വ്യക്തമാക്കിയത്.

ദീപു കോയമ്പത്തൂരിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നും യാത്ര തിരിച്ചത്. നെയ്യാറ്റിൻകരയില്‍ നിന്നും തക്കലയില്‍ നിന്നും രണ്ടുപേർ ഒപ്പമുണ്ടാകുമെന്നും അദ്ദേഹം വീട്ടുകാരോട് പറഞ്ഞിരുന്നു. എന്നാല്‍ സിസിടിവി ദൃശ്യങ്ങളനുസരിച്ച്‌, ഒരാള്‍ മാത്രമാണ് വാഹനത്തില്‍ നിന്നും ഇറങ്ങിപ്പോയത് എന്നാണ് കണ്ടെത്താൻ സാധിച്ചത്.

ഇന്ന് പുലർച്ചെ 12 മണിയോടെ ആണ് തിരുവനന്തപുരം – കന്യാകുമാരി ദേശീയപാതയില്‍ തമിഴ്‌നാട് അതിർത്തിയായ കളിയിക്കാവിളയിൽ സംഭവം നടന്നത്. ദീപുവിന്റെ ഉടമസ്ഥതയിലുള്ള മഹേന്ദ്ര എസ്‌യുവി കാറിനുള്ളില്‍ ഡ്രൈവർ സീറ്റില്‍ സീറ്റ്‌ ബെല്‍റ്റ് ധരിച്ച്‌ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

Read More: ഇനിയും എന്നെ വിറ്റുതിന്നാൻ നിൽക്കരുത്! സ്നേഹിച്ചവർ പൈസയ്ക്ക് വേണ്ടി ഒറ്റി; തുറന്നുപറച്ചിലുമായി ബിഗ്‌ബോസ് താരം ജാസ്മിൻ

Read More: ബേക്കറിയിൽ നിന്ന് ജ്യൂസ് കഴിച്ചവർക്ക് മഞ്ഞപിത്തം; ഒരാളുടെ നില ഗുരുതരം

Read More: ഉച്ചക്ക് രണ്ട് മണി മുതൽ മൂന്ന് മണി വരെ ഫിഫ്റ്റി ഫിഫ്റ്റി ഓഫർ; അൻപതാം വാർഷികത്തിൽ വൻ വിലക്കിഴിവുമായി സപ്ലൈകോ

spot_imgspot_img
spot_imgspot_img

Latest news

പത്രികാസമർപ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ

പത്രികാസമർപ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ പാലക്കാട് ∙...

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം 15 ആയി

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം...

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

Other news

പത്രികാസമർപ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ

പത്രികാസമർപ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ പാലക്കാട് ∙...

ഒന്നിൽ പിഴച്ചാൽ…ഏഴാം ശ്രമത്തിൽ ഐ.പി.എസ് സ്വന്തമാക്കി ഷെഹൻഷാ

ഒന്നിൽ പിഴച്ചാൽ…ഏഴാം ശ്രമത്തിൽ ഐ.പി.എസ് സ്വന്തമാക്കി ഷെഹൻഷാ തൃശൂർ ∙ തോൽവിയെ പേടിക്കാതെ...

സ്കൈപ്പ് വഴിയുള്ള ‘ഡിജിറ്റൽ അറസ്റ്റ്’:ഐടി ജീവനക്കാരിക്ക് നഷ്ടപ്പെട്ടത് 32 കോടി

ബെംഗളൂരു: ഡിഎച്ച്എൽ, സൈബർ ക്രൈം, സിബിഐ, റിസർവ് ബാങ്ക് ഉദ്യോഗസ്ഥർ എന്നിങ്ങനെ...

പൊതിരെ തല്ലി, വിദ്യാർത്ഥിയെ വലിച്ചെറിഞ്ഞു…ക്രൂരമായി മർദിച്ച മദ്രസ അധ്യാപകന് സസ്പെൻഷൻ

പൊതിരെ തല്ലി, വിദ്യാർത്ഥിയെ വലിച്ചെറിഞ്ഞു…ക്രൂരമായി മർദിച്ച മദ്രസ അധ്യാപകന് സസ്പെൻഷൻ തമിഴ്നാട് തിരുപ്പത്തൂ‍ർ...

തിരക്ക് വർധിച്ചതിന്റെ കാരണം വ്യക്തമാക്കി എഡിജിപി എസ്. ശ്രീജിത്ത്

തിരക്ക് വർധിച്ചതിന്റെ കാരണം വ്യക്തമാക്കി എഡിജിപി എസ്. ശ്രീജിത്ത് ശബരിമല ∙ സന്നിധാനത്തിലെ...

മഴമുന്നറിയിപ്പിൽ മാറ്റം; പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്

മഴമുന്നറിയിപ്പിൽ മാറ്റം; പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് സംസ്ഥാനത്ത് വ്യാപകമഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ...

Related Articles

Popular Categories

spot_imgspot_img