web analytics

ഗായകന്‍ ലിയാം പെയ്നിന്റെ ദുരൂഹ മരണം; സുഹൃത്തടക്കം അഞ്ച് പേര്‍ അറസ്റ്റില്‍

വണ്‍ ഡയറക്ഷനിലെ പ്രശസ്ത ഗായകന്‍ ലിയാം പെയ്‌നിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്ത് പോലീസ്. ലിയാം പെയിനിന്റെ സുഹൃത്തടക്കം അഞ്ച് പേരാണ് അറസ്റ്റിലായത്. സുഹൃത്ത് റോജര്‍ നോര്‍സ്, ഹോട്ടന്‍ മാനേജര്‍ ഗ്ലിഡ മാര്‍ട്ടിന്‍, റിസപ്ഷനിസ്റ്റ് എസ്തബാന്‍ ഗ്രാസ്സി എന്നിവരെ നരഹത്യയ്ക്കും മയക്കുമരുന്ന് എത്തിച്ച കുറ്റത്തിന് ഹോട്ടൽ ജീവനക്കാരായ ബ്രയാന്‍ പൈസി, എസേക്വല്‍ പെരേര എന്നിവരെയും ആണ് പോലീസ് അറസ്റ്റ് ചെയ്തത്.(Death of singer Liam Payne; Five people including his friend were arrested)

ഒക്ടോബര്‍ 16 നായിരുന്നു ലിയാം പെയ്നിന്റെ മരണം. അര്‍ജന്റീനയില്‍ കാമുകിക്കൊപ്പം അവധി ആഘോഷിക്കാനെത്തിയ താരത്തെ ഹോട്ടലിന്റെ മൂന്നാം നിലയില്‍ നിന്ന് താഴേക്ക് വീണ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പോസറ്റ്‌മോര്‍ട്ടത്തില്‍ ഗായകന്റെ ശരീരത്തില്‍ ഒന്നിലധികം മയക്കുമരുന്നുകളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. തുടക്കത്തില്‍ ആത്മഹത്യയാണെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ പിന്നീടാണ് മരണത്തില്‍ ദുരൂഹതയുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചത്.

പെയ്ന്‍ മയക്കുമരുന്ന് അമിതമായി കഴിച്ചുവെന്നറിഞ്ഞിട്ടും അയാളെ ഹോട്ടലില്‍ തനിച്ചാക്കി സുഹൃത്ത് ഇവിടെ നിന്നും പോയി. അപകടകരമായ നിലയിലാണെന്നറിഞ്ഞിട്ടും പെയ്‌നിനെ മയക്കുമരുന്ന് ഉപയോഗിക്കുന്നതില്‍ നിന്ന് വിലക്കിയില്ല എന്നതാണ് സുഹൃത്തിനെതിരെ ചുമത്തിയ കുറ്റം. ഹോട്ടല്‍ ലോബിയില്‍ വലിച്ചിഴച്ച് കൊണ്ടുപോയതിനും മയക്കുമരുന്ന് എത്തിച്ചുനല്‍കിയതിനുമാണ് ഹോട്ടല്‍ ജീവനക്കാര്‍ക്കെതിരേ കേസെടുത്തത്.

spot_imgspot_img
spot_imgspot_img

Latest news

വീട്ടുകാരെ പൂട്ടിയിട്ട് നൈറ്റ് ഡ്രൈവ്; 14-കാരൻ ഓടിച്ച കാർ കുഴിയിലേക്ക് മറിഞ്ഞു, സംഭവം കരമനയിൽ

വീട്ടുകാരെ പൂട്ടിയിട്ട് നൈറ്റ് ഡ്രൈവ്; 14-കാരൻ ഓടിച്ച കാർ കുഴിയിലേക്ക് മറിഞ്ഞു,...

തിങ്കളാഴ്ച വരെ മഴ തുടരാൻ സാധ്യത; നാളെ അഞ്ച് ജില്ലകളിൽ യെല്ലോ

തിങ്കളാഴ്ച വരെ മഴ തുടരാൻ സാധ്യത; നാളെ അഞ്ച് ജില്ലകളിൽ യെല്ലോ സംസ്ഥാനത്ത്...

ശബരിമല സ്വർണക്കൊള്ള കേസ്: അന്തിമ റിപ്പോർട്ട് മാർച്ച് 31-നകം സമർപ്പിക്കും; സാമ്പിളുകൾ ജംഷഡ്പൂരിൽ പരിശോധനയ്ക്ക്

ശബരിമല സ്വർണക്കൊള്ള കേസ്: അന്തിമ റിപ്പോർട്ട് മാർച്ച് 31-നകം സമർപ്പിക്കും; സാമ്പിളുകൾ...

ജവാന് പിന്നാലെ കിസാൻ വരുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് തിരിച്ചടി; പുതിയ മദ്യത്തിന്റെ പേര് പുറത്ത്

ജവാന് പിന്നാലെ കിസാൻ വരുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് തിരിച്ചടി; പുതിയ മദ്യത്തിന്റെ പേര്...

പിഎഫ്‌ഐ ആയുധ പരിശീലകൻ മൊയ്തീൻകുട്ടി കൊച്ചിയിൽ പിടിയിൽ!

പിഎഫ്‌ഐ ആയുധ പരിശീലകൻ മൊയ്തീൻകുട്ടി കൊച്ചിയിൽ പിടിയിൽ! കൊച്ചി: നിരോധിത സംഘടനയായ പോപ്പുലർ...

Other news

വിദേശത്ത് നിന്ന് മടങ്ങി 2 മാസം; വിവാഹം കഴിഞ്ഞത് ജനുവരി 5-ന്,  അപകടത്തിൽ യുവാവ് മരിച്ചു

വിദേശത്ത് നിന്ന് മടങ്ങി 2 മാസം; വിവാഹം കഴിഞ്ഞത് ജനുവരി 5-ന്,...

മഞ്ചേരി ആൾക്കൂട്ടക്കൊലപാതകം: അഞ്ച് പ്രതികൾക്കും ജീവപര്യന്തം തടവ്

മഞ്ചേരി ആൾക്കൂട്ടക്കൊലപാതകം: അഞ്ച് പ്രതികൾക്കും ജീവപര്യന്തം തടവ് മങ്കട കൂട്ടിൽ നസീർ ഹുസൈനെ...

നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ശിശുമരണം: എവിടെയാണ് പിഴച്ചത്? ഇന്നറിയാം

നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ശിശുമരണം: എവിടെയാണ് പിഴച്ചത്? ഇന്നറിയാം തിരുവനന്തപുരം:നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ...

ശബരിമല സ്വർണ്ണക്കൊള്ള: എ. പത്മകുമാർ പുറത്തേക്ക്? നിർണ്ണായക വിധി ഇന്ന്;

കൊല്ലം: കേരളാ ദേവസ്വം ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതി ആരോപണങ്ങളിൽ ഒന്നായ...

വിവാഹവാഗ്ദാനം നൽകി പീഡനം; പ്രമുഖ ഇൻസ്റ്റഗ്രാം വ്ളോഗർ യദു ഗിരീഷ് അറസ്റ്റിൽ

തൃശൂർ:ഇൻസ്റ്റഗ്രാമിൽ ആയിരക്കണക്കിന് ഫോളോവേഴ്‌സുള്ള വ്ളോഗർ എന്ന ലേബലിലാണ് തൃശൂർ സ്വദേശിയായ യദു...

മരിച്ച അമ്മയെ വീട്ടിൽ ഒളിപ്പിച്ചു; ‘അമ്മയായി’ വേഷം കെട്ടി മകൻ തട്ടിയത് ലക്ഷങ്ങൾ !

'അമ്മയായി' വേഷം കെട്ടി മകൻ തട്ടിയത് ലക്ഷങ്ങൾ ! ഇറ്റലിയിലെ ബോർഗോ...

Related Articles

Popular Categories

spot_imgspot_img