മർദ്ദനത്തിനിരയായിവെറ്റിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥൻ മരിച്ച സംഭവത്തിൽ വഴിത്തിരിവ്. ഹോസ്‌റ്റൽ അസിസ്റ്റ്ന്റ് വാർഡന്റെ ചുമതലയുണ്ടായിരുന്ന ഡോ.ആർ.കാന്തനാഥന് സംഭവത്തെക്കുറിച്ച് അറിയാമായിരുന്നുവെന്നും സിദ്ധാർഥൻ നേരിട്ട മർദ്ദനം അസ്വാഭാവിക സംഭവമായിരുന്നെങ്കിലും ആരും റിപ്പോർട്ട് ചെയ്‌തില്ലെന്നും സിദ്ധാർഥൻ മർദ്ദനത്തിനിരയായ സംഭവത്തിൽ ആന്റി റാഗിങ് സ്ക്വാഡിന് വിദ്യാർഥികളിൽ ഒരാൾ നൽകിയ മൊഴി. മർദ്ദന വിവരം വിദ്യാർഥികൾ തങ്ങളെ അറിയിച്ചില്ലെന്ന് കോളജ് സ്വീകരിച്ച നിലപാടിന് വിരുദ്ധമാണ് വിദ്യാർഥിയുടെ മൊഴി. സിദ്ധാർഥനെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെ ഡോ.കാന്തനാഥൻ, കോളജ് ഡീൻ ഡോ.എം.കെ.നാരായണൻ എന്നിവരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്‌തിരുന്നെങ്കിലും തുടർ നടപടികൾ ഉണ്ടായിരുന്നില്ല.
