web analytics

ഐ ബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്തിനെ പ്രതി ചേർക്കും

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഐ.ബി ഉദ്യോഗസ്ഥയുടെ മരണത്തിൽ സഹപ്രവർത്തകൻ സുകാന്ത് സുരേഷിനെ കേസിൽ പ്രതി ചേർക്കും. ആരോപണ വിധേയനായ സുകാന്തിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്താനാണ് പോലീസിന്റെ നീക്കം. ഒളിവിലുള്ള സുകാന്തിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ട്.

അതേസമയം പ്രൊബേഷണറി ഓഫീസറായ സുകാന്തിനെതിരെ കടുത്ത നടപടിക്കൊരുങ്ങുകയാണ് ഐ.ബി. ഉദ്യോഗസ്ഥർ തമ്മിൽ പണമിടപാട് പാടില്ലെന്ന ആഭ്യന്തര ചട്ടം സുകാന്ത് ലംഘിച്ചുവെന്ന് ഐബി കണ്ടെത്തിയിട്ടുണ്ട്. സുകാന്തിനെതിരെ പൊലീസ് കേസെടുത്താൽ സസ്‌പെൻഷനിലേക്ക് കാര്യങ്ങൾ നീങ്ങുമെന്നാണ് പുറത്തുവരുന്ന വിവരം.

നെടുമ്പാശേരി വിമാനത്താവളത്തിലാണ് ഐബിയിൽ സുകാന്ത് ജോലി നോക്കിയിരുന്നത്. പ്രൊബേഷനിൽ ആയതിനാൽ പിരിച്ചുവിടാനും ഏജൻസിക്ക് അധികാരമുണ്ട്. സുകാന്തിനെതിരെ പൊലീസ് കേസെടുത്താൽ സസ്‌പെൻഷനിലേക്ക് അടക്കം കാര്യങ്ങൾ നീങ്ങുമെന്നാണ് സൂചന.

അതേസമയം സുകാന്ത് സുരേഷിനെതിരെ പെൺകുട്ടിയുടെ കുടുംബം മൊഴി നൽകിയിട്ടുണ്ട്. സുകാന്തുമായി പെൺകുട്ടിക്ക് അടുപ്പമുണ്ടായിരുന്നതായും വിവാഹാലോചനയുൾപ്പടെയുള്ള കാര്യങ്ങളുമായി മുന്നോട്ട് പോയെങ്കിലും ഇയാൾ വിമുഖത കാണിക്കുകയായിരുന്നുവെന്നും കുടുംബം നൽകിയ മൊഴിയിൽ പറയുന്നു.

പണം തട്ടിയെടുത്ത കാര്യങ്ങളുൾപ്പടെ പൊലീസിനോട് കുടുംബം വെളിപ്പെടുത്തിയിട്ടുണ്ട്. പേട്ട സിഐക്കാണ് ഇവർ മൊഴി നൽകിയത്.

spot_imgspot_img
spot_imgspot_img

Latest news

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന് രോഗികളെ ഒഴിപ്പിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന്...

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര തുറമുഖത്തേക്ക്

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര...

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ മൂന്ന് പുരസ്കാരങ്ങളോടെ മുന്നിൽ

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’...

പിണറായി മുതൽ ഷറഫലി വരെ വൻ നിര; സിപിഐ എം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

പിണറായി മുതൽ ഷറഫലി വരെ വൻ നിര; സിപിഐ എം സ്ഥാനാര്‍ഥികളെ...

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ്, ഫലപ്രഖ്യാപനം മേയ് നാലിന്

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ്, ഫലപ്രഖ്യാപനം മേയ് നാലിന് തിരുവനന്തപുരം:...

Other news

ഡോ. വന്ദന ദാസ് വധക്കേസ്: ശിക്ഷാവിധി ഇന്ന്

ഡോ. വന്ദന ദാസ് വധക്കേസ്: ശിക്ഷാവിധി ഇന്ന് Kollam: ഡ്യൂട്ടിക്കിടെ യുവ ഡോക്ടറെ...

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന് രോഗികളെ ഒഴിപ്പിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന്...

പട്ടിണിയിലായി ഹോസ്റ്റൽ വിദ്യാർത്ഥികൾ; പാചകവാതക ക്ഷാമം രൂക്ഷം,ക്ലാസുകൾ ഓൺലൈനിലേക്ക്!

പട്ടിണിയിലായി ഹോസ്റ്റൽ വിദ്യാർത്ഥികൾ; പാചകവാതക ക്ഷാമം രൂക്ഷം,ക്ലാസുകൾ ഓൺലൈനിലേക്ക്! കോഴിക്കോട്: ജില്ലയിൽ പാചകവാതക...

യുവതിയെ അയൽവാസി കുത്തിക്കൊന്നു; കിണറ്റിൽ ചാടിയ പ്രതിയെ ഫയർഫോഴ്സ് പുറത്തെത്തിച്ചു, അറസ്റ്റ്

യുവതിയെ അയൽവാസി കുത്തിക്കൊന്നു; കിണറ്റിൽ ചാടിയ പ്രതിയെ ഫയർഫോഴ്സ് പുറത്തെത്തിച്ചു, അറസ്റ്റ് Thrissur:...

ശബരി റെയിൽവേ വരുന്നു! കാത്തിരിപ്പിന് അവസാനം; ഭൂമി ഏറ്റെടുക്കാൻ ഉത്തരവിട്ടു; ഇനി ഇടുക്കിയിലേക്കും ട്രെയിൻ പറക്കും

തിരുവനന്തപുരം: കേരളത്തിന്റെ റെയിൽവേ വികസന ചരിത്രത്തിൽ നിർണ്ണായകമായ ഒരു ചുവടുവെപ്പുകൂടി. പതിറ്റാണ്ടുകളായി...

Related Articles

Popular Categories

spot_imgspot_img