തിരുവനന്തപുരം: അങ്കണവാടിയില്‍ നിന്നും കുട്ടികൾക്കായി വിതരണം ചെയ്ത അമൃതം പൊടിയില്‍ ചത്ത പല്ലിയെ കണ്ടെത്തി. തിരുവനന്തപുരത്താണ് സംഭവം. കുന്നത്തുകല്‍ ഗ്രാമപഞ്ചായത്തിലെ അങ്കണവാടിയില്‍ നിന്ന് വിതരണം ചെയ്ത് അമൃതം പൊടിയിൽ നിന്നാണ് ചത്ത പല്ലിയെ ലഭിച്ചത്.(Dead lizard found in amrutham powder)
നവംബറിൽ ലഭിച്ച അമൃതം പൊടിയിലാണ് ചത്ത പല്ലിയെ കണ്ടെത്തിയത്. പാലിയോട് ചെന്നക്കാട് വീട്ടില്‍ അനു- ജിജിലാല്‍ ദമ്പതികളുടെ കുഞ്ഞിനായി പാലിയോട് വാര്‍ഡിലെ അങ്കണവാടിയില്‍ നിന്നും ലഭിച്ച അമൃതം പൊടിയിയായിരുന്നു ഇത്. കഴിഞ്ഞ ദിവസം അമൃതം പൊടി പൊട്ടിച്ച് ഉപയോഗിക്കാന്‍ നോക്കിയപ്പോഴാണ് ചത്ത പല്ലിയെ കണ്ടത്.
കഴിഞ്ഞ അഞ്ചുമാസത്തോളമായി പാലിയോട് വാര്‍ഡില്‍ അങ്കണവാടിയില്‍ നിന്നാണ് ഇവർ അമൃതം പൊടി വാങ്ങിക്കുന്നത്.
സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കാനാണ് കുടുംബത്തിന്റെ തീരുമാനം. സംസ്ഥാനത്ത് സമാന സംഭവം ഇതിനു മുൻപും ഉണ്ടായിട്ടുണ്ട്.