കളക്ടറേറ്റിലെ വാട്ടര്‍ ടാങ്കില്‍ മരപ്പട്ടിയുടെ ജഡം

കളക്ടറേറ്റിലെ വാട്ടര്‍ ടാങ്കില്‍ മരപ്പട്ടിയുടെ ജഡം

കോഴിക്കോട്: കളക്ടറേറ്റിലെ വാട്ടര്‍ ടാങ്കില്‍ മരപ്പട്ടിയെ ചത്ത നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെ പതിനൊന്നുമണിയോടെയാണ് ദിവസങ്ങളോളം പഴക്കമുള്ള ജഡം കണ്ടെത്തിയത്.

കോഴിക്കോട് കളക്ടറേറ്റിലാണ് സംഭവം. ജീവനക്കാര്‍ ഉപയോഗിച്ചിരുന്നത് ഈ ടാങ്കിലെ വെള്ളമാണ്. എന്നാൽ ദുര്‍ഗന്ധം രൂക്ഷമായതോടെയാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടത്.

ഇന്ന് രാവിലെ ദുര്‍ഗന്ധം രൂക്ഷമായതിനെ തുടര്‍ന്ന് ജീവനക്കാര്‍ ടാങ്കില്‍ കയറി പരിശോധിക്കുകയായിരുന്നു. തുടർന്നാണ് മരപ്പട്ടിയുടെ ജഡം കണ്ടത്. ഉടന്‍ തന്നെ വിവരം എഡിഎമ്മിനെ അറിയിച്ചു.

തുടര്‍ന്നാണ് ടാങ്ക് വൃത്തിയാക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചത്. ജീവനക്കാര്‍ തന്നെയാണ് മരപ്പട്ടിയെ ടാങ്കിൽ നിന്ന് എടുത്തുമാറ്റിയത്.

30,000 ലിറ്റര്‍ വെള്ളം കൊള്ളുന്ന ടാങ്കായതിനാലാണ് ദുര്‍ഗന്ധം വമിക്കാന്‍ ദിവസങ്ങള്‍ എടുത്തത്.

കോടാലി സ്കൂളിലെ സീലിങ്; 54 ലക്ഷം രൂപയുടെ മുതൽ തവിടുപൊടിയാക്കിയത് മരപ്പട്ടി!

തൃശ്ശൂർ: തൃശ്ശൂരിലെ കൊടുങ്ങല്ലൂരിലുള്ള കോടാലി ഗവൺമെന്റ് യുപി സ്കൂളിൽ സീലിങ് തകർന്നു വീണ സംഭവത്തിൽ വിചിത്ര വിശദീകരണവുമായി സ്കൂൾ അധികൃതർ. സ്കൂൾ അധികൃതരുടെ വിശദീകരണമനുസരിച്ച്, മരപ്പെട്ടികൾ കാരണം സീലിങ് വീണെന്നാണ് പറയുന്നത്.

2023-ൽ 54 ലക്ഷം രൂപ ചെലവഴിച്ചാണ് ഈ സീലിങ് നിർമ്മിച്ചത്. സ്കൂളിന്റെ ഓഡിറ്റോറിയത്തിലെ സീലിങ്ങാണ് തകർന്നത്. ഈ ഓഡിറ്റോറിയം കുട്ടികൾ അസംബ്ലിക്ക് ഉപയോഗിക്കുന്നതാണ്.

അവധിയായതുകൊണ്ട് വലിയൊരു ദുരന്തം ഒഴിവായി. പത്ത് വർഷം മുമ്പ് സ്കൂളിന്റെ കെട്ടിടം നിർമ്മിച്ചപ്പോൾ ശാസ്ത്രീയമല്ലാത്ത രീതിയിലാണ് പണിതതെന്ന് നാട്ടുകാർ ആരോപിച്ചിരുന്നു.

രണ്ട് മാസം മുമ്പ് മഴ കാരണം സീലിങ് നനഞ്ഞപ്പോൾ സ്കൂൾ അധികൃതർക്ക് പരാതി നൽകിയിരുന്നെങ്കിലും, യാതൊരു നടപടിയും ഉണ്ടായില്ലെന്നും നാട്ടുകാർ പറയുന്നു. സംഭവസ്ഥലത്ത് വാർഡ് മെമ്പറും പഞ്ചായത്ത് അധികാരികളും എത്തിയിട്ടുണ്ട്.

മന്ത്രി ബംഗ്ലാവിലെ മരപ്പട്ടിശല്യം; പ്രതികരണത്തിന് മുമ്പേ അറ്റകുറ്റപ്പണിക്ക് അനുവദിച്ചത് അരക്കോടി!

തിരുവനന്തപുരം: മന്ത്രി മന്ദിരങ്ങളിലെ മരപ്പട്ടി ശല്യവും ചോർച്ചയുമെന്ന മുഖ്യമന്ത്രിയുടെ പരസ്യ പ്രതികരണത്തിന് മുമ്പ് 48.91 ലക്ഷം രൂപ അനുവദിച്ചതായി പൊതുമരാമത്ത് വകുപ്പ്. മന്ത്രി മന്ദിരങ്ങളിലെ മരപ്പട്ടി ശല്യവും ചോർച്ചയെയും പറ്റി മുഖ്യമന്ത്രി പിണറായി വിജയൻ പരസ്യമായി പ്രതികരിച്ചത് ഏറെ വാർത്തയായിരുന്നു.

എന്നാൽ അതിനു മുമ്പേതന്നെ മന്ത്രി മന്ദിരങ്ങളുടെ അറ്റകുറ്റപ്പണികൾക്കായി 48.91 ലക്ഷം രൂപ അനുവദിച്ചു. പൊതുമരാമത്ത് വകുപ്പാണ് ഭരണാനുമതി നൽകി ഉത്തരവിറക്കിയത്. പിന്നാലെയായിരുന്നു മുഖ്യമന്ത്രി ഔദ്യോഗിക വസതിയുടെ ശോചനീയാവസ്ഥയെ കുറിച്ച് പ്രതികരിച്ചത്.

ക്ലിഫ് ഹൗസിൽ ഒരു ഗ്ലാസ് വെള്ളം അടച്ചുവെച്ചില്ലെങ്കിൽ മരപ്പട്ടിയുടെ മൂത്രം വീഴുമെന്ന സ്ഥിതിയാണെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. വലിയ സൗകര്യങ്ങളോടെയാണ് മന്ത്രിമാർ താമസിക്കുന്നതെന്നാണല്ലോ ജനങ്ങളൊക്കെ കരുതുന്നത്.

ആ മന്ത്രിമാർ താമസിക്കന്ന ചില വീടുകളുടെ അവസ്ഥ എന്താണ്? രാവിലെ ഇടേണ്ട ഷർട്ടൊക്കെ ഇസ്തിരിയിട്ട് വച്ചുവെന്ന് കരുതുക. കുറച്ച് കഴിയുമ്പോൾ അതിന്റെ മേൽ വെള്ളം വീഴും. ഏതാ വെള്ളം? മരപ്പട്ടിയുടെ മൂത്രം-മുഖ്യമന്ത്രി പറഞ്ഞു.

Summary: A dead civet was found inside the water tank of Kozhikode Collectorate this morning around 11 AM. The carcass appeared to be several days old. Authorities have begun investigation into the incident.

spot_imgspot_img
spot_imgspot_img

Latest news

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

Other news

കേരള ഹൈക്കോടതിക്കെതിരെ സുപ്രീം കോടതി

കേരള ഹൈക്കോടതിക്കെതിരെ സുപ്രീം കോടതി ന്യൂഡൽഹി: ക്രിമിനൽ കേസുകളിൽ നേരിട്ട് ജാമ്യം അനുവദിക്കുന്നതിന്റെ...

എംഡിഎംഎ യുമായി ആംബുലൻസ് ഡ്രൈവർ പിടിയിൽ

എംഡിഎംഎ യുമായി ആംബുലൻസ് ഡ്രൈവർ പിടിയിൽ കണ്ണൂർ: തളിപ്പറമ്പിൽ നടന്ന എക്‌സൈസ് പരിശോധനയിൽ...

കുഞ്ഞിനെ മാറോടണച്ച് ജോലി ചെയുന്ന ഓട്ടോ ഡ്രൈവർ

കുഞ്ഞിനെ മാറോടണച്ച് ജോലി ചെയുന്ന ഓട്ടോ ഡ്രൈവർ ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ ഓട്ടോ...

റിസോർട്ടിലും മൊബൈൽ ഷോപ്പിലും മോഷണം; പ്രതിയെ കുടുക്കിയത് അതിബുദ്ധി

മൊബൈൽ ഷോപ്പിലും മോഷണം നടത്തിയ പ്രതിയെ ശാന്തൻപാറ പോലീസ് അറസ്റ്റ് ചെയ്തു ചിന്നക്കനാലിലെ...

എന്റെ ജീവിതത്തെ മാ​റ്റിമറിച്ച കഥാപാത്രമായിരുന്നു അത്

എന്റെ ജീവിതത്തെ മാ​റ്റിമറിച്ച കഥാപാത്രമായിരുന്നു അത് മലയാള സിനിമയിലെ ഹാസ്യരാജാക്കന്മാരിൽ ഒരാളാണ്...

കാമുകനോടൊപ്പം ജീവിക്കണം; ഇപ്പോഴത്തെ ഭർത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി കിണറ്റിൽ തള്ളി മൂന്നാം ഭാര്യ

കാമുകനോടൊപ്പം ജീവിക്കണം; ഇപ്പോഴത്തെ ഭർത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി കിണറ്റിൽ തള്ളി മൂന്നാം...

Related Articles

Popular Categories

spot_imgspot_img