തിരുവനന്തപുരം: ഓഡിറ്റോറിയത്തിനുള്ളിൽ സമീപവാസിയെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം മാറനല്ലൂർ പോങ്ങുംമൂടിലാണ് സംഭവം. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്.(Dead body was found inside the auditorium in thiruvananthapuram)
പോങ്ങുംമൂട് സ്വദേശിയായ രാജേന്ദ്രനാണ് മരിച്ചത്. ഓഡിറ്റോറിയത്തിന് സമീപത്തു തന്നെയാണ് ഇയാൾ താമസിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ രാജേന്ദ്രനെ കാണാനില്ലായിരുന്നു. ഇതിന് പിന്നാലെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് തെരച്ചിൽ നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചില്ല. തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു.
പൊലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി അന്വേഷണം നടത്തുകയാണ്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.