പന്ത് ചുരണ്ടല്‍ വിവാദം; ഡേവിഡ് വാര്‍ണറുടെ ആജീവനാന്ത വിലക്ക് നീക്കി

സിഡ്‌നി: പന്ത് ചുരണ്ടല്‍ വിവാദത്തിൽ ഡേവിഡ് വാര്‍ണറുടെ ആജീവനാന്ത ക്യാപ്റ്റന്‍സി വിലക്ക് നീക്കി ക്രിക്കറ്റ് ഓസ്‌ട്രേലിയ. മൂന്നംഗ റിവ്യൂ പാനലിന്റേതാണ് തീരുമാനം. വിലക്ക് നീക്കുന്നതിന് ആവശ്യമായ മാനദണ്ഡങ്ങളെല്ലാം താരം പാലിച്ചിട്ടുണ്ടെന്ന് സമിതി അറിയിച്ചു.(David Warner’s Lifetime Captaincy Ban Lifted Six Years After Australia’s Ball-tampering Controversy)

ഓസ്‌ട്രേലിയയിലെ യുവതാരങ്ങളെ വളര്‍ത്തിയെടുക്കാന്‍ ഭാവിയില്‍ വാര്‍ണറിന് നല്‍കാന്‍ സാധിക്കുന്ന സംഭാവനകളെ കൂടി പരിഗണിച്ചാണ് ആജീവനാന്ത വിലക്ക് മാറ്റാന്‍ തീരുമാനിച്ചതെന്നും മൂന്നംഗ സമിതി വ്യക്തമാക്കി. വിലക്ക് നീക്കിയതോടെ വരുന്ന ബിഗ് ബാഷ് ലീഗില്‍ സിഡ്നി തണ്ടറിന്റെ നായകനായി തന്നെ വാര്‍ണറിന് കളിക്കാന്‍ സാധിക്കും.

2018ലെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെയായിരുന്നു ഏറെ കോളിളക്കം സൃഷ്‌ടിച്ച പന്ത് ചുരണ്ടല്‍ വിവാദമുണ്ടായത്. ടെസ്റ്റ് മത്സരത്തിനിടെ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്, വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍, ബാറ്റര്‍ ബെന്‍ക്രോഫ്റ്റ് എന്നിവര്‍ പന്തില്‍ കൃത്രിമം കാണിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

സംഭവം വിവാദമായോടെ നടത്തിയ അന്വേഷണത്തില്‍ താരങ്ങള്‍ കുറ്റക്കാരാണെന്ന് തെളിയുകയും മൂവരെയും ക്രിക്കറ്റ് ഓസ്ട്രേലിയ വിലക്കുകയുമായിരുന്നു. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും സ്മിത്തിനും വാര്‍ണര്‍ക്കും ഒരു വര്‍ഷത്തേക്കും ബാന്‍ക്രോഫ്റ്റിന് 9 മാസത്തേക്കുമായിരുന്നു വിലക്കേര്‍പ്പെടുത്തിയിരുന്നത്. കൂടാതെ, അന്ന് ടെസ്റ്റ് ടീം നായകനായിരുന്ന സ്റ്റീവ് സ്മിത്തിനെ ക്യാപ്റ്റന്‍സിയില്‍ നിന്നും രണ്ട് വര്‍ഷത്തേക്കും വിലക്കിയിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

പാലക്കാട് വല്ലപ്പുഴയിൽ ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നു വീണു; നിരവധിപ്പേർക്ക് പരിക്ക്

പാലക്കാട് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നുവീണ് അപകടം. സംഭവത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റു....

കൊല്ലത്ത് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് രണ്ട് യുവതികൾക്ക് പരിക്ക്

വൈകുന്നേരം 7.40 നാണ് സംഭവം നടന്നത് കൊല്ലം: ലേഡീസ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന്...

വാല്‍പ്പാറയില്‍ വീണ്ടും കാട്ടാനയാക്രമണം; ബ്രിട്ടീഷ് പൗരന് ദാരുണാന്ത്യം

ആളുകള്‍ ബഹളംവെച്ചാണ് ആനയെ തുരത്തിയത് തൃശ്ശൂര്‍: വാല്‍പ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തിൽ വിദേശി കൊല്ലപ്പെട്ടു....

ഇനി പുറത്തിറങ്ങാൻ ആഗ്രഹമില്ല; പുഷ്പ രക്ഷപ്പെട്ടെന്ന് ചെന്താമര

നാളെയും തെളിവെടുപ്പ് തുടരും പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയുമായി പോലീസ് തെളിവെടുപ്പ്...

കതിന നിറക്കുന്നതിനിടെ പൊട്ടിത്തെറി; രണ്ടുപേർക്ക് ഗുരുതര പരിക്ക്

രണ്ടു പേര്‍ക്കും 70ശതമാനത്തിലധികലം പൊള്ളലേറ്റിട്ടുണ്ട് ആലപ്പുഴ: ആലപ്പുഴയിൽ കതിന നിറയ്ക്കുന്നതിനിടെയുണ്ടായ പൊട്ടിത്തെറി....

Other news

പാലക്കാട് വല്ലപ്പുഴയിൽ ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നു വീണു; നിരവധിപ്പേർക്ക് പരിക്ക്

പാലക്കാട് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നുവീണ് അപകടം. സംഭവത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റു....

Related Articles

Popular Categories

spot_imgspot_img